0%

Chapter Title : ചാന്തുപൊട്ട് [bY:Sanju]

Author : sanju Read All Parts 2.9K

ലോകത്തോട്‌ മുഴുവനും ഉള്ള ദേഷ്യം മോനോട് തീര്‍ക്കുകയായിരുന്നു . പിന്നെ ഏതൊരു അമ്മയ്ക്കാണ് ആ കഴ്ച കണ്ടു സഹിക്കാന്‍ കഴിയുക . മീന്‍ വിറ്റു മടങ്ങി വരുമ്പോള്‍ ആണ് കള്ളു ഷാപിനു മുന്നില്‍ വച്ച് ആ കുമാരന്റെ കൂട്ടുകാര്‍ സ്വന്തം മോനെ പിടിച്ചു വച്ച് മുണ്ടഴിക്കാന്‍ നോക്കുകയാണ് ,അവര്‍ക്ക് അവന്‍ ആണാണോ എന്നറിയണം പോലും . തന്നെ കണ്ടതും അവന്മാര്‍ ഓടികളഞ്ഞു ,നോക്കുമ്പോള്‍ പേടിച്ചു കരഞ്ഞു നില വിളിക്കുകയാണ്‌ രാധ . നിലത്തു വീണു കിടന്ന മുണ്ടെടുത്ത് അവനെ ഉടിപ്പിച്ചു കൂട്ടി കൊണ്ട് വരുമ്പോള്‍ കാഴ്ച കാണാന്‍ നിന്ന നാട്ടുകാര്‍ക്ക് ചിരി .''ഇവന്‍ ഇങ്ങനെ പെണ്ണിനെ പോലെ നടന്നാല്‍ ഇതല്ല ഇതിലപ്പുറവും നിനക്ക് കാണേണ്ടി വരും ,നിന്റെ ദിവാകാരന്‍ ജയിലില്‍ പോകാന്‍ ഒരൊറ്റ കാരണം ഇവനാ ,ഇനി നീ പോയി അവനോടു ഒന്നും പറയേണ്ട ,അല്ലെങ്കില്‍ തന്നെ കൊല്ലം പതിനഞ്ചു പോയി .'' വീട്ടിലെത്തുമ്പോഴും കുമാരിയുടെ വാക്കുകള്‍ മനസ്സില്‍ കിടന്നു മറിയുകയാണ് . ചെന്ന പാടെ ഇറയത്തിരുന്നു കാലിലെ മുറിവ് കാണിച്ചു കരയാന്‍ തുടങ്ങിയ രാധയെ കണ്ടപ്പോള്‍ ദേഷ്യം വര്‍ദ്ധിക്കുകയാണ് ചെയ്തത് . കുമാരി ഓടി വന്നു പിടിച്ചു വയ്ക്കുമ്പോഴും കലി അടങ്ങിയിരുന്നില്ല , ''ഇനിയെന്തിനാ തല്ലുന്നത് നീയും അമ്മയും കൂടിയാ ആ ചെക്കനെ ഇങ്ങനെ ആക്കിയത് , അത് കൊണ്ട് എന്റെ നല്ല പ്രായത്തിലെ വര്‍ഷം കുറെ ജയിലില്‍ പാറ പൊട്ടിച്ചു കഴിയേണ്ടി വന്നു .ഇനി എനിക്ക് വയ്യ ,പറ്റുമെങ്കില്‍ നീ കുറച്ചു വിഷം കലക്കി അവനു കൊടുക്ക്‌ ബാക്കിയുള്ള കാലം സമാധാനമായി കഴിയാമല്ലോ ''

💬 Comments

View all comments