0%

Chapter Title : ചാന്തുപൊട്ട് [bY:Sanju]

Author : sanju Read All Parts 1563

അമ്മ കണ്ടു പിടിച്ചത് മനസ്സിലാക്കിയ രാധയും ആകെ വല്ലാതായി ,അവന്‍ പെട്ടെന്ന് മുറിയിലേക്ക് കയറി പോയി . മകന്റെ നോട്ടം സമ്മാനിച്ച നടുക്കത്തില്‍ നിന്നു മോചിതയാകാന്‍ ശാന്തമ്മയ്ക്ക് കുറച്ചു സമയം വേണ്ടി വന്നു . അടുക്കളയില്‍ ചോറും കറിയുമെല്ലാം രാധ ഉണ്ടാക്കി വച്ചിട്ടുണ്ട് ,അവള്‍ തലയില്‍ എണ്ണ തേച്ചു , അലക്കാന്‍ ഉള്ള തുണികളും എടുത്തു പുറത്തേക്കു ഇറങ്ങി

ഇന്ന് നേരത്തെ വിളക്ക് വച്ചിട്ടുണ്ട് , അമ്മയുടെ തറയില്‍ തിരി നല്ല പോലെ തെളിഞ്ഞു കത്തുന്നു , ഇവനിതെവിടെ പോയി ശാന്തമ്മ വീട് മുഴുവന്‍ രാധയെ തിരഞ്ഞു ,ഇനി സീരിയല്‍ കാണാന്‍ ആ തുറയിലച്ചന്റെ വീട്ടിലേക്കു പോയി കാണുമോ ? എയ് അതിനു സാധ്യത കുറവാണ് ,ഞാനില്ലാതെ രാത്രി മുറ്റത്ത്‌ ഇറങ്ങാത്ത ചെക്കനാണ് . ശാന്തമ്മ മുറ്റത്ത്‌ ഇറങ്ങി നോക്കി ,, അമ്മയുടെ വിളക്ക് തറയുടെ കുറച്ചു അപ്പുറം മാറി രാധ കടലിലേക്ക്‌ നോക്കി ഇരിക്കുന്നു . അവര്‍ വേഗം അങ്ങോട്ട്‌ നടന്നു

,''രാധേ നീയിവിടെ ഇരിക്കുകയായിരുന്നോ ,ഞാനെവിടെയെല്ലാം നോക്കി ,സന്ധ്യക്ക് ഈ കാറ്റ് കൊണ്ടിട്ടു വേണം ജലദോഷം പിടിക്കാന്‍ ''

അമ്മയുടെ ശബ്ദം കേട്ട് അവന്‍ ഒന്ന് തിരിഞ്ഞു നോക്കി ,പിന്നെ വീണ്ടും അകലെ കടലിലേക്ക്‌ മിഴി തിരിച്ചു

...''എന്തിരുപ്പാ രാധേ ഇത് വാ സീരിയല്‍ തുടങ്ങാന്‍ സമയമായി ''

ഇന്നലത്തെ പിണക്കം തീര്‍ക്കാന്‍ കൂടിയാണ് ശാന്തമ്മ അങ്ങനെ പറഞ്ഞത്‌ ,ഏഴു മണി ആകേണ്ട താമസം എന്നെയും പിടിച്ചു വലിച്ചു സീരിയല്‍ കാണാന്‍ ഓടുന്ന ചെക്കനാണ് ,ഇന്നലത്തെ സംഭവങ്ങള്‍ അവനെ ആകെ ഉലച്ചു എന്ന് തോന്നുന്നു

.'' അമ്മെ ഞാനെന്തു തെറ്റ് ചെയ്തിട്ടാ ആളുകള്‍ എല്ലാം ഇങ്ങനെ പെരുമാറുന്നെ ? അമ്മൂമ്മയും അമ്മയും കൂടിയല്ലേ എന്നെ ഇങ്ങനെ വളര്‍ത്തിയത്‌ ,എന്നിട്ട് ഇപ്പൊ അമ്മ കൂടി എന്നെ .......''

ബാക്കി പറയും മുന്നേ അവന്‍ വിതുമ്പി .

'' അത് പിന്നെ എല്ലാവരും കൂടി മോനെ ഇന്നലെ അങ്ങനെ ചെയ്യുമ്പോള്‍ അമ്മയ്ക്ക് സഹിക്കാന്‍ കഴിയുമോടാ , സങ്കടം കൊണ്ടാടാ അമ്മ ഇന്നലെ അടിച്ചത് .അല്ലാതെ മോനോടുള്ള അമ്മയ്ക്ക് ദേഷ്യപെടാന്‍

💬 Comments

View all comments