0%

Chapter Title : ചാറ്റൽ മഴ ?അൻസിയ?

Author : അൻസിയ Read All Parts 23.2K

മുറിയിലേക്ക് കയറി വസ്ത്രം മാറി... കണ്ണനെ ഒറ്റയ്ക്ക് ഇത്രയും ദൂരം ലൈസെൻസ് ഇല്ലാതെ പറഞ്ഞു വിടാൻ അവൾക്ക് തോന്നിയില്ല ശാലിനിക്ക് ആണെങ്കിൽ ലൈസൻസ് ഉണ്ട് എന്നല്ലാതെ വണ്ടി ഓടിക്കാൻ പേടി ആയിരുന്നു.... കാടും മലയും താണ്ടി ഒരു രണ്ട് മണിക്കൂർ കൊണ്ട് അവിടെ എത്തണം ഇപ്പൊ പോയ മൂന്ന് നാല് മണിക്ക് അവിടെ എത്താം.... വീടും പൂട്ടി അവർ ഇറങ്ങുമ്പോ തന്നെ കണ്ണ് കാണാൻ കഴിയാത്ത വിധം മഴ ആയിരുന്നു...

"ചേച്ചി ഇന്ന് അവിടെ നിന്ന് രാവിലെ പോന്ന മതി ട്ട അവിടുന്ന്...."

"അത് പറ്റില്ല വീട് അടച്ചിട്ട് ശരിയാവില്ല...."

"അമ്മേ എനിക്കൊന്നും വയ്യ ട്ട ഇത്രയും ദൂരം ഓടിക്കാൻ... നാളെ രാവിലെ വരാം നമുക്ക്..."

"ഞാൻ ഓടിക്കാം.... പോരെ...??

"എന്ന ഞാൻ ടാക്സി വിളിച്ചു വരാം... "

വണ്ടിയിൽ ആകെ കൂട്ടച്ചിരി പടർന്നു ആ മറുപടി.... ഷീല ഒരുവിധം ചേച്ചിയെ പറഞ്ഞു സമ്മതിപ്പിച്ചു... വീട് എത്താൻ പത്ത് മിനുട്ട് ഉള്ളപ്പോൾ ആണ് കണ്ണന്റെ അച്ഛൻ വിളിച്ചത്.... വണ്ടിയിൽ ഉള്ളവരോടായി ശാലിനി ചേട്ടൻ ആണെന്ന് പറഞ്ഞു ഫോൺ എടുത്തു...

"ഹാലോ....."

"എവിടെയാ ....??

"ഞങ്ങൾ ഇതാ ഷീലയെ വിടാൻ വന്നതാ...."

"അയ്യോ...."

"എന്തേ ചേട്ടാ...??

"അപ്പൊ ഞാൻ വരുമ്പോ വീട്ടിൽ ആരും കാണില്ലേ...??

"ചേട്ടൻ എപ്പോഴാ വരുന്നേ...??

"നിങ്ങൾ ഇന്ന് വരുമോ...??

"രാവിലെ...ചേട്ടൻ എപ്പോ എത്തും...??

"ഞാനും രാവിലെ...."

"അയ്യോ... നേരത്തെ എന്തേ പറയാഞ്ഞേ....??

"അല്ലങ്കിൽ ഞാൻ വരുന്നത് മൂന്ന് മാസം മുന്നേ പറയാറ് ആണാലോ... പോടി അവിടുന്ന്..."

അതും ശരിയാ നാളെ എത്തും അല്ലങ്കിൽ കയറി

💬 Comments

View all comments