0%

Chapter Title : ചാറ്റൽ മഴ ?അൻസിയ?

Author : അൻസിയ Read All Parts 9601

ആയിട്ടെ ഉള്ളു.... പോകാം അമ്മേ..."

"വലിയ കയറ്റം ആടാ നിനക്ക് ഓടിക്കാൻ കഴിയില്ല...."

"പിന്നല്ലേ.... അമ്മ അവിടെ ഇരിക്ക് നമുക്ക് വേഗം തിരിക്കാം...."

"പോവുക ആണെങ്കിൽ കുറച്ചു സമയം അവിടെ ഇരിക്കണം... "

"ആദ്യം സ്ഥലം എങ്ങനെ ഉണ്ടെന്ന് നോക്കാട്ടെ എന്നിട്ട് തീരുമാനിക്കാം...."

"അടുത്ത തിരിവ് ആണ് ട്ട നോക്കി എടുക്ക്..."

ശാലിനി അവനോട് പറഞ്ഞു സീറ്റ് ബെൽറ്റ് എടുത്തിട്ടു.... കറക്ടായി ഒരു വണ്ടിക്ക് പോകാൻ ഉള്ള വഴി.... മഹീന്ദ്രയുടെ താർ സുഖമായി ആ കയറ്റം കയറി .... അപകടം നിറഞ്ഞ തിരിവുകളും മഴയും കണ്ണനെ ഭയപ്പെടുത്തി...

പത്ത് പതിനഞ്ച് മിനുട്ട് കഴിഞ്ഞിട്ടും ഒരു വണ്ടി പോലും ഇത് വഴി വന്നില്ല എന്നവൻ ഓർത്തു.... മഴയുടെ ശക്തി കൂടുന്നതിനോടൊപ്പം തണുപ്പും വണ്ടിയുടെ ഉള്ളിലേക്ക് അരിച്ചു കയറാൻ തുടങ്ങി....

"കണ്ണാ റോഡ് കാണാൻ പറ്റുന്നുണ്ടോ....??

"ഉണ്ട്..."

"എങ്ങനെ ഉണ്ട് സ്ഥലം....??

"പൊളി.... എനിക്കറിയില്ലായിരുന്നു ഇങ്ങനെ ഒരു സ്ഥലം ഉള്ളത്...."

"അത് നന്നായി.... അല്ലങ്കിൽ നീ നിന്റെ കൂട്ടുകാരുമൊത്ത് ഇവിടെ കറങ്ങിയേനെ..."

ഒടുവിൽ അവർ ആ മല മുകളിൽ എത്തിപ്പെട്ടു... ചെറിയൊരു പാർക്കിങ് പോലെ അവിടെ സജ്ജീകരിച്ചിരുന്നു കണ്ണൻ കാർ അവിടെ പാർക്ക് ചെയ്ത് ചുറ്റും നോക്കി.... രണ്ട് ബൈക്ക് ഇരിക്കുന്നുണ്ട് അവിടെ... വേറെ വണ്ടിയൊന്നും ഇല്ല... എന്നാലും അടിപൊളി സ്ഥലം തന്നെ... എന്നോർത്ത് അവൻ വെളിയിൽ ഇറങ്ങി...

"കണ്ണാ മഴ നനയണ്ട... "

"ഇല്ലമ്മേ ചാറ്റൽ മഴയെ ഉള്ളു...."

കാറിൽ കിടന്ന കുടയും എടുത്ത് ശാലിനിയും അവന്റെ പിറകെ ഇറങ്ങി... തണുപ്പും നല്ല കാറ്റും കയ്യിലെ കുട മറിയാൻ തുടങ്ങിയപ്പോ മുറുകെ പിടിച്ച് ശാലിനി അവന്റെ അടുത്തേക്ക് നടന്നു.... മുടിയെല്ലാം പാറി അമ്മ വരുന്നത് കണ്ട് കണ്ണൻ നോക്കി നിന്നു... ഓടി ചെന്നവൻ ശാലിനിയെ വട്ടം പിടിച്ച് പറഞ്ഞു...

"അമ്മേ താങ്ക്സ്... എന്ത് സ്ഥലമാ ഇത്.... ഹൂഊഊഓ......"

"ഞാൻ പറഞ്ഞില്ലേ നിന്നോട്...."

"എന്ത് തണുപ്പാണ്.... "

അതും പറഞ്ഞവൻ രണ്ട് കയ്യും നീട്ടി അവിടെയെല്ലാം ഓടി.... മകന്റെ വികൃതി എല്ലാമാവൾ കാമറയിൽ പകർത്തി ... അടുത്ത് കണ്ട ചെറിയ പാറ കെട്ടിലേക്ക് ചാടി കയറി അവൻ താഴേക്ക് നോക്കിയപ്പോ വല്ലാത്ത ഒരു കാഴ്ച ആയിരുന്നു... പ്രകൃതിയുടെ സൗന്ദര്യം അതൊന്ന് വേറെ തന്നെ എന്ന് പറഞ്ഞു അവിടുന്ന് ഇറങ്ങാൻ നേരമാണ് ആ പാറ കല്ലിന്റെ താഴെ ഇരിക്കുന്ന മൂന്ന് പേരെ അവൻ കണ്ടത്... അവിടെ

💬 Comments

View all comments