0%

Chapter Title : ചാറ്റൽ മഴ ?അൻസിയ?

Author : അൻസിയ Read All Parts 9617

ഉള്ള ബൈക്കു ഇവരുടെത് ആകും എന്നവനു തോന്നി....തന്നെ അവർ നോക്കുന്നത് കണ്ടതും കണ്ണൻ താഴേക്ക് ചാടി അമ്മയുടെ അടുത്തേക്ക് ചെന്നു.... അമ്മയോട് അവരെ കണ്ടത് പറയാൻ ഒരുങ്ങിയപ്പോഴേക്കും ആ മൂവർ സംഘം അങ്ങോട്ട് കയറി വന്നു.... കണ്ണെല്ലാം കലങ്ങി ആടി ആടി വരുന്ന അവരെ കണ്ടപ്പോ ശാലിനിയും ഒന്ന് പേടിച്ചു... അവരെ മൈന്റ് പോലും ചെയ്യാതെ മൂവരും പോയി ബൈക്കിൽ കയറി സ്റ്റാർട്ട് ചെയ്തു.... ശ്വാസം നേരെ വിട്ട് ശാലിനി കുറച്ചങ്ങോട്ട് മാറി നിന്നു.... കണ്ണൻ അവരെ തന്നെ നോക്കി നിൽക്കുക ആയിരുന്നു.. രണ്ടു ബൈക്കും ഒരുമിച്ച് മുന്നോട്ട് എടുത്ത് നേരെ വന്നു നിന്നത് ശാലിനിയുടെ അടുത്ത് ആയിരുന്നു.... അത് കണ്ട കണ്ണൻ വേഗം അമ്മയുടെ അടുത്തേക്ക് നടന്നു... അപ്പോഴേക്കും അവർ ശാലിനിയുടെ അടുത്ത് എത്തി കഴിഞ്ഞിരുന്നു.... തന്റെ മുന്നിൽ വന്ന് ബൈക്ക് നിർത്തിയതും പേടിച്ചു വിറച്ച ശാലിനി അയാളുടെ മുഖത്തേക്ക് ഒന്ന് നോക്കി... നീട്ടി വളർത്തിയ താടിയും മുടിയും അവൾ ആകെ ഭയന്നു....

"എന്താടി ഇവിടെ....??

ആ പരുക്കനെ ഉള്ള ശബ്ദം കേട്ട് അവൾ പേടിയോടെ പറഞ്ഞു..

"ചുമ്മാ സ്ഥലം കാണാൻ വന്നതാ..."

"അതാര...??

അടുത്ത് എത്തിയ കണ്ണനെ നോക്കി അയാൾ ചോദിച്ചു..

"മകൻ..."

"ഹ ഹഹഹ..... മകനോ... ഇതോ....?

അട്ടഹസിച്ചു അയാളത് ചോദിച്ചപ്പോ അവൾ വിറക്കാൻ തുടങ്ങി....

"അ... അതേ.... എന്തേ.. എന്റെ മോനാ അത്..."

"ഹം... വിശ്വാസിച്ചു.... എന്താ പരിപാടി ഇവിടെ....??

"എന്താ ചേട്ടാ.... എന്താ പ്രശനം...??

"മോന് പോയി വണ്ടിയിൽ ഇരിക്ക് ഞങ്ങൾ അമ്മയോട് ഒന്ന് സംസാരിക്കട്ടെ...."

"എന്ത്... അമ്മേ വാ....പോകാം..."

കണ്ണൻ അമ്മയുടെ കൈ പിടിച്ച് തിരിഞ്ഞു നടക്കാൻ തുടങ്ങിയതും ബൈക്കിൽ നിന്ന് ചാടി ഇറങ്ങി അയാൾ ശാലിനിയുടെ കയ്യിൽ കയറി പിടിച്ചു...

"അമ്മയും മോനും ഒന്ന് നിക്ക്.... അങ്ങനെ അങ്ങു പോകല്ലേ...."

"വിടടാ എന്നെ...."

എന്നലറി കൈ തട്ടിമാറ്റിയ ശാലിനിയുടെ മുഖത്ത് ടപ്പേ എന്നൊരു അടി ആയിരുന്നു അയാൾ... തല കറങ്ങി വീഴാൻ പോയ അമ്മയെ വാരി പിടിച്ച് കണ്ണൻ കരയാൻ തുടങ്ങി....

"എന്തിനാ ചേട്ടാ ഞങ്ങളെ ഉപദ്രവിക്കുന്നത്... ഞങ്ങളെ വിടു... പ്ലീസ്‌...."

"വിടാം... ഇതാര എന്ന് പറയ് ആദ്യം...."

"അമ്മയാണ് ചേട്ടാ സത്യം..."

"പോടാ.... കളിക്കാതെ..."

"മച്ചാനെ വല്ല ഓണ്ലൈന് പ്രേമവും ആകും.... ഇപ്പോഴത്തെ മോഡൽ അല്ലെ ചെറിയ ചെക്കന്മാരെ കൊണ്ട് നക്കിക്കൽ...."

കൂട്ടത്തിലെ ഒരുത്തൻ വിളിച്ചു പറഞ്ഞു.... അത് കേട്ട

💬 Comments

View all comments