0%

Chapter Title : ചാറ്റൽ മഴ ?അൻസിയ?

Author : അൻസിയ Read All Parts 23.2K

തുടങ്ങിയപ്പോ മുറുകെ പിടിച്ച് ശാലിനി അവന്റെ അടുത്തേക്ക് നടന്നു.... മുടിയെല്ലാം പാറി അമ്മ വരുന്നത് കണ്ട് കണ്ണൻ നോക്കി നിന്നു... ഓടി ചെന്നവൻ ശാലിനിയെ വട്ടം പിടിച്ച് പറഞ്ഞു...

"അമ്മേ താങ്ക്സ്... എന്ത് സ്ഥലമാ ഇത്.... ഹൂഊഊഓ......"

"ഞാൻ പറഞ്ഞില്ലേ നിന്നോട്...."

"എന്ത് തണുപ്പാണ്.... "

അതും പറഞ്ഞവൻ രണ്ട് കയ്യും നീട്ടി അവിടെയെല്ലാം ഓടി.... മകന്റെ വികൃതി എല്ലാമാവൾ കാമറയിൽ പകർത്തി ... അടുത്ത് കണ്ട ചെറിയ പാറ കെട്ടിലേക്ക് ചാടി കയറി അവൻ താഴേക്ക് നോക്കിയപ്പോ വല്ലാത്ത ഒരു കാഴ്ച ആയിരുന്നു... പ്രകൃതിയുടെ സൗന്ദര്യം അതൊന്ന് വേറെ തന്നെ എന്ന് പറഞ്ഞു അവിടുന്ന് ഇറങ്ങാൻ നേരമാണ് ആ പാറ കല്ലിന്റെ താഴെ ഇരിക്കുന്ന മൂന്ന് പേരെ അവൻ കണ്ടത്... അവിടെ ഉള്ള ബൈക്കു ഇവരുടെത് ആകും എന്നവനു തോന്നി....തന്നെ അവർ നോക്കുന്നത് കണ്ടതും കണ്ണൻ താഴേക്ക് ചാടി അമ്മയുടെ അടുത്തേക്ക് ചെന്നു.... അമ്മയോട് അവരെ കണ്ടത് പറയാൻ ഒരുങ്ങിയപ്പോഴേക്കും ആ മൂവർ സംഘം അങ്ങോട്ട് കയറി വന്നു.... കണ്ണെല്ലാം കലങ്ങി ആടി ആടി വരുന്ന അവരെ കണ്ടപ്പോ ശാലിനിയും ഒന്ന് പേടിച്ചു... അവരെ മൈന്റ് പോലും ചെയ്യാതെ മൂവരും പോയി ബൈക്കിൽ കയറി സ്റ്റാർട്ട് ചെയ്തു.... ശ്വാസം നേരെ വിട്ട് ശാലിനി കുറച്ചങ്ങോട്ട് മാറി നിന്നു.... കണ്ണൻ അവരെ തന്നെ നോക്കി നിൽക്കുക ആയിരുന്നു.. രണ്ടു ബൈക്കും ഒരുമിച്ച് മുന്നോട്ട് എടുത്ത് നേരെ വന്നു നിന്നത് ശാലിനിയുടെ അടുത്ത് ആയിരുന്നു.... അത് കണ്ട കണ്ണൻ വേഗം അമ്മയുടെ അടുത്തേക്ക് നടന്നു... അപ്പോഴേക്കും അവർ ശാലിനിയുടെ

💬 Comments

View all comments