Chapter Title : ചാരുലത [അശ്വത്ഥാമാവ്]
ചവിട്ടി അങ്ങ് തീർത്തു. ആ തീർത്തത് SI രാമൻപിള്ളയുടെ ബൈക്കിലോട്ട് ആയിരുന്നുന്നു മാത്രം.
പിന്നെ എല്ലാം ഒരു പോകാമറയായിരുന്നു.
നല്ല കട്ടിയിരിമ്പു പിടിപ്പിച്ച ലാത്തികൊണ്ട് രാമൻപിള്ള നല്ലതുപോലെ പെരുമാറി.
നിക്കാനും വയ്യ ഇരക്കാനും വയ്യ എന്ന അവസ്ഥയിൽ സ്റ്റേഷനിൽ കിടക്കുമ്പോൾ ആണ്, സാജൻ SI രാമന്പിള്ളയ്ക്ക് മാസപ്പടി കൊടുക്കാൻ അങ്ങോട്ടേയ്ക്ക് കേറി വന്നത്.
പിന്നെ എന്നെ കണ്ടതും ഒന്ന് ആക്കിച്ചിരിച്ചിട്ട് SI-യോട് ചോദിച്ച എന്നെയും കൂട്ടിയിറങ്ങി...
എന്തോ സാജന് എന്നെ പണ്ടേ വലിയ കാര്യം ആയിരുന്നു.
അവന്റെ പാടത്തു പണിയ്ക്ക് വന്നിരുന്ന ഒരു പറയത്തി പെണ്ണാണ് എന്നെ ഗവണ്മെന്റ് ആശുപത്രിടെ വെസ്റ്റ് കൂട്ടിൽ നിന്ന് കണ്ടെത്തിയത്.
എന്നെ കൊറേ നാൾ മക്കൾ ഇല്ലാത്ത അവൾ സ്വന്തം മോനെപോലെ ആവുന്നത് പോലെ നോക്കി.എന്നെ പഠിപ്പിക്കാൻ വിടാൻ ആഗ്രഹം ഉണ്ടായിരുന്നേലും അതിനൊള്ള ഒള്ള സാമ്പത്തികം അന്നില്ലാതിരുന്ന അവർ, എന്നെ അവർക്കറിയാമായിരുന്നു പോലെ പണി പഠിപ്പിച്ചു, പിന്നെ പുഴയിൽ നീന്തലും പഠിച്ചു.
പത്തു പന്ത്രണ്ടു കൊല്ലം മുൻപ് എന്നെഒറ്റയ്ക്കാക്കി അന്നനാളത്തിൽ കാൻസർ വന്ന് അവർ അങ്ങ് പോയി.
അന്ന് ഒമ്പതാം വയസിൽ ആകെ നീന്ത്ലും കൈമുതൽ ആയ ഞാൻ ഇവന്റെ വീടിന്റെ പടിയ്ക്കൽ ചെന്ന് നിന്നപ്പോൾ, എന്നൊടാദ്യമായി കരുണയുള്ള മുഖം ഞാൻ ഇവന്റെ അമ്മച്ചി റേച്ചലിൽ കണ്ടു. എന്നെ വിളിച്ച ഇവന്റെ അടുക്കൽ ഇരുത്തി ചോറും കറികളും തന്നു ആ അമ്മച്ചി എന്നോട് കാണിച്ച സ്നേഹത്തിനു പ്രതിഫലമെന്നോണം ഞാൻ പിന്നെ എങ്ങോട്ടും പോയില്ല. അവിടെ ആ ചെറുപ്രായത്തിൽ തന്നെ പറമ്പിൽ പണി തുടങ്ങി.
അവരുടെ അടുപ്പുപോരെടെ പിന്നിലെ ചായ്പ്പിൽ താമസവും ശെരിയാക്കി
💬 Comments
View all comments