Chapter Title : ചാരുലത ടീച്ചർ 2 [Jomon]
തല താഴ്ത്തികൊണ്ട് ഞാൻ പറഞ്ഞു….
“മമ് …”
ഒരു മൂളലോടയവൾ ബാക്കി എഴുതുവാൻ തുടങ്ങി
“രണ്ടു മാസം കൂടി കഴിഞ്ഞാൽ 21 ആവും കെട്ടോ…!
അല്പം ശബ്ദം താഴ്ത്തി അവൾക്കു മാത്രം കേൾക്കാൻ പാകത്തിന് ഞാൻ പറഞ്ഞു…എന്നാൽ ഞാനതൊന്നും കേട്ടിട്ടില്ലായേ എന്നാ ഭാവത്തിൽ അവളിരുന്നു
ഒള്ളത് പറഞ്ഞാലെനിക്ക് ശെരിക്കും സങ്കടം വന്നു…ജീവിതത്തിൽ ആദ്യമായിട്ട് ആണൊരു പെണ്ണിനോട് ഇങ്ങനൊരു വികാരം തോന്നിയത്…ഒടുക്കം അവളുടെ മുൻപിൽ തന്നെയിങ്ങനെ ചീഞ്ഞു നാറിയിരിക്കേണ്ടി വരുമെന്ന് സ്വപ്നത്തിൽ പോലും ഞാൻ വിചാരിച്ചില്ല….വിധി….നമ്മളൊന്ന് ആഗ്രഹിക്കും ദൈവം വേറെയൊന്നു വിധിക്കും…how cruel…..
“ഒക്കെ മിസ്റ്റർ ആദിത്യൻ…നിങ്ങളുടെ ആധാർ കാർഡ് നമ്പർ ആവശ്യമായിരുന്നു…?
അവൾ പതിഞ്ഞ സ്വരത്തിൽ ചോദിച്ചു..ഓഹ് സോറി അവൾ അല്ല ടീച്ചർ
”അതിലെങ്ങാനും കാണും…“
നിരാശയുടെ പടുകുഴിയിൽ കിടന്ന ഞാനല്പം താല്പര്യമില്ലാതെ പറഞ്ഞു..അത് കേട്ടതും അപ്പുറത്തിരുന്നവളുടെ ദേഹത്തു ബാധ കേറിയെന്ന് തോന്നുന്നു…കണ്ണും കവിളുമെല്ലാം ചുവന്നിങ്ങു വന്നു
”ഇതുലുണ്ടേൽ ഞാൻ നിന്നോട് ചോദിക്കുമോ….?
പല്ലുകടിച്ചു പിടിച്ചു കൊണ്ടവൾ ചോദിച്ചു….ഒരല്പം ഭയന്നു പോയ ഞാൻ വേഗം തന്നെ പോക്കറ്റിൽ നിന്നും ഫോണെടുത്തു തപ്പി പെറുക്കിയെന്റെ കാർഡിന്റെ ഫോട്ടോ കാണിച്ചു കൊടുത്തു…….
“മ്മ്മ്….”“
ഒന്ന് ശാന്ത മായതു പോലവളെന്റെ ഫോൺ വാങ്ങി നമ്പർ എഴുതി എടുക്കാൻ തുടങ്ങി…ഞാൻ ആണെങ്കിൽ ഈ പറിയെല്ലമൊന്ന് കഴിഞ്ഞിട്ടിവിടുന്ന് രക്ഷപ്പെട്ടാൽ മതിയെന്ന അവസ്ഥയിലുമായി…പെട്ടന്ന് ആണ് എന്റെ ഫോൺ ലോക്ക് വീഴുന്ന ശബ്ദം കേട്ടത്…..വല്ലാത്തൊരു നടുക്കത്തോടെ ആണ് ഞാൻ പിന്നീടവളെ നോക്കിയത്….
ലോക്ക് സ്‌ക്രീനിൽ ഇട്ടേക്കുന്ന ഫോട്ടോ ഞാനിന്നലെ അവളെ വരച്ചത് ആണ്…ഏത് ഗുളികൻ കയറി നേരത്താണോ അതെടുത്തു വോൾപേപ്പർ ആക്കാൻ തോന്നിയത്…..പെട്ടല്ലോ എന്നൊരു ഭാവത്തിൽ ഞാനവളെ
💬 Comments
View all comments