Chapter Title : ചാരുലത ടീച്ചർ 2 [Jomon]
നോക്കിയപ്പോ അവിടുത്തെ ഭാവങ്ങളും എനിക്കത്ര വ്യക്തമായില്ല…….ഇടക്ക് ഫോണിലേക്കും എന്റെ കണ്ണുകളിലേക്കും അവൾ മാറി മാറി നോക്കുന്നത് കണ്ടപ്പോളെ മനസിലായി ഫസ്റ്റ് day തന്നെ ഞാനെന്റെ പെട്ടിയിലേക്കുള്ള ആദ്യത്തെ ആണി അടിപ്പിച്ചിട്ടുണ്ടെന്ന്………..
“മിസ്സ് കഴിഞ്ഞെങ്കിൽ ഞാനങ്ങോട്ട്…”
അവളിറങ്ങി പോടായെന്ന് പറയും മുൻപേ ഞാൻ തന്നെ എണീറ്റു പോകാൻ തീരുമാനിച്ചു
“മമ്…”
വീണ്ടും ഒരു മൂളലോടെ എന്റെ ഫോണും ഫയലും തിരിച്ചു തന്നു…ഇങ്ങനെ മൂളിക്കൊണ്ടിരിക്കാൻ ഇവളെന്താ കഴിഞ്ഞ ജന്മം വല്ല മൂങ്ങയുമായിരുന്നോ…..
കൂടുതലൊന്നും പറയാതെ ഞാനെന്റെ സാധങ്ങളുമെടുത്തു പുറത്തേക്ക് ഓടി…മൂങ്ങ ആണേലും മാങ്ങയാണേലും പേര് കൊള്ളാം ചാരുലത…..സ്റ്റാഫ് റൂമിന്റെ വാതിലു കടന്നതേ എന്നെ ഇടക്കെപ്പോഴോ ഇട്ടേച്ചു പോയ ആത്മവിശ്വാസ തെണ്ടി തിരികെ വന്നു
മറ്റുള്ളവർക്ക് നീ ചാരുലത ടീച്ചർ ആണെങ്കിൽ എനിക്ക് മാത്രം നീയെന്റെ ചാരുവായി വേണം…കുട്ടന്റെ മാത്രം ചാരുവായി………..ചുണ്ടിൽ വിരിഞ്ഞ ചിരിയുമായി ഞാനാ വരാന്തായിലൂടെ നടന്നു
—--------------------
ആദിയാ റൂം വിട്ട് പോയതും ചാരുവോരു ദീർഘനിശ്വാസം വിട്ടു……
“ഹോ….എന്ത് ചെക്കാനാ അവൻ….ഒറ്റ ദിവസം കൊണ്ടെന്റെ ഫോട്ടോ കോപ്പി വരച്ചുണ്ടാക്കിയേക്കുന്നു….”
അതേ സമയം അവളുടെ ബാഗിൽ ഉണ്ടായിരുന്നു ഫോണിലേക്ക് ഒരു കാൾ വന്നു
“ആ നീതു പറയെടി…നീ കറക്ട് സമയത്താ വിളിച്ചത്…ഞാനിന്നലെ പറഞ്ഞയാ പയ്യനില്ലേ…”
“ഏത് നിന്റെയാ പൂച്ചക്കണ്ണനോ..?
മറുവശത്തു നിന്നൊരാക്കിയ ചിരി വന്നു
”ആ അവൻ തന്നെ…ആളിപ്പോ കോളേജിൽ വന്നിരുന്നു..“
”എന്തിനാടി നിന്നെ പെണ്ണ് ചോദിക്കാൻ ആണോ…?
“ഉവ്വ…..അവനിവിടെ ജോയിൻ ചെയ്യാൻ വന്നതാ…ഫസ്റ്റ് ഇയറിലേക്ക്…അതും എന്റെ ക്ലാസ്സിൽ..”
ചെറിയൊരു നാണത്തോടെ അവൾ പറഞ്ഞു
“അമ്പടി മോളെ….ഞാൻ അപ്പോളേ പറഞ്ഞതല്ലേ…അവനങ്ങനെ പോകാൻ വേണ്ടി വന്നയൊരുത്തൻ ആവില്ലെന്ന്..”
“പിന്നെ പിന്നേയ്..”
നീതിവിനെ
💬 Comments
View all comments