0%

Chapter Title : ചാരുലത ടീച്ചർ 2 [Jomon]

Author : Jomon Read All Parts 2.3K

പാന്റും മുഖത്തൊരു ടിൻ പൗഡറും പൂശിയിറങ്ങിയ അജയനെ നോക്കി ഞാൻ ചോദിച്ചു

“അല്ലെളിയാ…ചായ കുടിക്കാൻ വേണ്ടി തന്ന…പക്ഷെ കോളേജിന്റെ അടുത്തെന്നൊക്കെ പറയുമ്പോ അഡ്മിഷനെടുക്കാനൊക്കെ വരുന്ന പെണ്പിള്ളേര് കാണില്ലേ…അതിനിടയിലേക്ക് നിന്നെപ്പോലെയീ നരച്ച ബനിയനും നിക്കറിമിട്ട് കേറിച്ചെല്ലാനൊക്കുമോ…”

എനിക്കിട്ടൊന്ന് താങ്ങിക്കൊണ്ടവൻ പറഞ്ഞു…സത്യം പറയാലോ എനിക്കതങ്ങു പിടിച്ചില്ല….

“പിന്നെ പിന്നേയ്….അവളുമാര് വരുന്നത് നിന്നെ കാണാൻ ആയിരിക്കുമല്ലോ…ഒന്ന് പോയേഡേർക്ക…ഒന്നുവില്ലേലും ഞാന്റെയീ കണ്ണുകൊണ്ട് പിടിച്ചു നിക്കുമെടാ…”

“വോ….പൂച്ചകണ്ണുള്ളതിന്റെ കുന്തളിപ്പ്…”

അവനെന്നെ പുച്ഛിച്ചുകൊണ്ട് പറഞ്ഞു

“ആടാ…നീ കണ്ടോ…ഞാനീ കണ്ണുകൊണ്ടവിടൊരു താജ്മഹല് പണിയും…”

അവനെയും നോക്കിയൊരു വെകിടചിരിയും ചിരിച്ചുകൊണ്ടാ ചായ കടയുടെ മുൻപിലേക്ക് ബൈക്ക് നിർത്തി

അതികം വലിപ്പമില്ലാത്തൊരു കട…പുതിയതായി തുടങ്ങിയതിന്റെ ലക്ഷണങ്ങളെല്ലാം അവിടകമാനം കാണാം…പോരാഞ്ഞിട്ട് അല്പം തിരക്കുള്ളൊരു അന്തരീക്ഷവും

“അളിയാ വണ്ടിനീയാ മരച്ചുവട്ടിലേക്ക് മാറ്റി നിർത്തിയേക്ക്…”

വണ്ടിയിൽ നിന്നിറങ്ങിക്കൊണ്ട് അജയൻ പറഞ്ഞു….അവൻ പറഞ്ഞതും നേരാണ് പാർക്കിംഗ് ഫുൾ ആണ് ആകെയൊരൽപം വിടവ് ഉള്ള കൊറച്ചപ്പുറം മാറിയുള്ള മരച്ചുവട്ടിലാണ്…ഇനി അവിടെയും വല്ലവരും വണ്ടി കൊണ്ടിടുന്നതിന് മുന്നെയായി ഞാനെന്റെ വണ്ടിയിടനായി പോയി….രണ്ടു കാറുകൾക്ക് ഇടയിലുള്ള സ്ഥലമാണ്…ഞാനെന്റെ പൾസറോടിച്ചു കയറ്റും മുൻപേയൊരു നീല ഫസ്സിനോ പാഞ്ഞു വന്നവിടേക്ക് കയറി

“ഏഹ്…..!!!!

വണ്ടിയുമുരുട്ടി അവിടെവരെയെത്തിച്ച ഞാനെന്താ പൊട്ടനാ……

”ടി…ടി…ടി……ഇത് ഞാൻ വണ്ടി കൊണ്ടിടാൻ വച്ച സ്ഥലമാ….“

ബൈക്കിൽ ഇരുന്നുകൊണ്ട് തന്നെ ഞാൻ വിളിച്ചു പറഞ്ഞു……

ഞാനത്രയുമുറക്കെ പറഞ്ഞട്ടും യാതൊരു കൂസലുമില്ലാതെയൊരുത്തിയാ സ്കൂട്ടിയിൽ തന്നെയിരിക്കുന്നു…ഏതാണോ ദൈവമേ ഇവളൊക്കെ….അവൾടൊരു നീല വണ്ടിയും നീല ചുരിദാറും…പോരാഞ്ഞിട്ട് നല്ല ടൈറ്റ് ആയൊരു വെള്ള ലെഗ്ഗിൻസും….പക്ഷെ തലക്ക് മുകളിൽ ചട്ടി കമിഴ്ത്തിയത് പോലുള്ളൊരു പരട്ടഹെൽമെറ്റ്‌ ഇട്ടിരുന്നത് കൊണ്ടു മുഖം കാണാൻ ഒത്തില്ല…..സ്ഥലമോ കിട്ടിയില്ല മുഖമെങ്കിൽ കാണാൻ വഴിയുണ്ടോന്ന് നോക്കട്ടെ……….പെണ്ണിന്റെ

💬 Comments

View all comments