0%

Chapter Title : ചാരുലത ടീച്ചർ 2 [Jomon]

Author : Jomon Read All Parts 2.4K

മണമടിച്ചപ്പോ ഉള്ളിന്റെയുള്ളിലെ കോഴി സർ തലപൊക്കിയതാണ്

ഞാൻ വണ്ടി സ്റ്റാന്റിൽ ഇട്ടിറങ്ങി അവളുടെ അടുക്കലേക്ക് നടന്നു…..പക്ഷെ അവിടെയിങ്ങനൊരു സംഭവമേ നടന്നിട്ടില്ലായെന്ന ഭാവത്തിൽ വണ്ടിയിൽ തന്നെയിരുന്നു ഫോണിൽ കുത്തുകയാണാ പെണ്ണ്

“ഡീ….!!!!!

അല്പം ഉറക്കെത്തന്നെ ഞാൻ വിളിച്ചു…പക്ഷെ വിളിയുടെ വോളിയം കൂടിയത് കൊണ്ടാണോ എന്തോ ഒന്ന് ഞെട്ടിവിറച്ചുകൊണ്ടവളുടെ കയ്യിലിരുന്ന ഫോൺ താഴെ പോയി…

”അയ്യോ….!!!!!!!

എന്നവളുടെ മനോഹരമായ ശബ്ദത്തിലുള്ള നിലവിളിയും……പണി പാളിയോ….ഫോൺ താഴെ പോയത് കണ്ട ഞാനൊന്ന് പേടിച്ചെങ്കിലും അവളുടെ ശബ്ദം കേട്ടപ്പോ പറഞ്ഞറിയിക്കാൻ പറ്റാത്തൊരു അവസ്ഥയിലേക്ക് മാറിയിരുന്നു ഞാൻ………..എന്ത് രസമുള്ള ശബ്ദമാ ദൈവമേ ഈ പെണ്ണിന്റെ……….ഒരു പാട്ട് പാടിയാൽ കേൾക്കാൻ തന്നെ വൈബ് ആയിരിക്കുമല്ലോ….

“കണ്ണില്ലെടാ പൊട്ടാ നിനക്ക്…”“

ഓരോന്നോർത്തു വായും തുറന്നു നിന്ന ഞാൻ കേട്ടത് പിന്നീയീ ചോദ്യമാണ്….

”കണ്ണോ….“

ഇവളിപ്പോയെന്തിനാ എന്നോട് കണ്ണ് ചോദിക്കുന്നെ….പെട്ടെന്നൊന്നും മനസിലാവാതെ ഞാനങ്ങനെ നിന്നു

അപ്പോളാണവൾ തലയിലൂടെ കമിഴ്ത്തിയിരുന്ന കിരീടം മാറ്റിയെന്നെ നോക്കിയത്………..പടച്ചോനെ ഇത്രയും സുന്ദരിയായ പെണ്ണോ…………സത്യം പറഞ്ഞാ എന്റെ ജീവിതത്തിൽ ഇത്രയും ആകർഷണം തോന്നിയുടെ സ്ത്രീയുടെ മുഖം വേറെഞാൻ കണ്ടിട്ടില്ല….കണ്ടിട്ടുണ്ടാവും പക്ഷെ ശ്രദ്ധിച്ചിരുന്നില്ല എന്ന് പറയുന്നതാവും കുറച്ചു കൂടിയുചിതം……

”ടോ…!!!!!

ഓരോന്ന് ഓർത്തു നിന്നയെന്റെ മുഖത്തിനു നേരെ വിരൽ ഞൊടിച്ചുകൊണ്ടവൾ വിളിച്ചു

“അതീ ബൈക്ക്…”

കാര്യം പറയാനായി ഞാൻ വാ തുറന്നെങ്കിലും വാലും മുറിയും മാത്രമേ വെളിയിൽ വരുന്നുള്ളു…അവളാകട്ടെ ഇവനെന്താ ഈ പറയുന്നതെന്ന ഭാവത്തിൽ എളിയിൽ കയ്യും കുത്തി നിൽക്കുന്നു…..

“സോറി….”“

അതും പറഞ്ഞുഞാൻ വണ്ടിയുടെ ചാവി പോലുമൂരാതെ തിരിഞ്ഞു നടന്നു…..തലക്കൊരടി കിട്ടിയ ഫീൽ……എന്താ പറയുവാ അതിനെ…ആഹ് തലയുടെ പിന്നാമ്പുറത്താകെയൊരു മരവിപ്പ്…ഉള്ളം കാലിലും കൈ വെള്ളയിലും വിയർപ്പു നിറഞ്ഞു

💬 Comments

View all comments