Chapter Title : ചാരുലത ടീച്ചർ 2 [Jomon]
നനയുന്നത് ഞാൻ അറിയുന്നുണ്ടായിരുന്നു……പക്ഷെ അവളുടെ അടുക്കൽ നിന്ന് കൊറച്ചകലം മാറിനിക്കണമെന്നാണെന്റെ മനസ്സപ്പോഴും മന്ത്രിച്ചുകൊണ്ടിരുന്നത്….
ചായക്കട കഴിഞ്ഞും ഞാൻ വിട്ടടിച്ചു പോകുന്നത് കണ്ടാണ് അജയനെന്നെ വിളിച്ചത്
”നീയിതെവിടെ പോണെടാ..?
അവന്റെ മുൻപിലും നിന്ന് പൊട്ടൻ കളിക്കാൻ മനസ്സനുവദിക്കാതിരുന്നത് കൊണ്ട് ഞാനൊന്നും പറയാതെ അവനെയും വിളിച്ചു കൊറച്ചപ്പുറം മാറിയൊരു കസേരയിൽ ഇരുന്നു….അപ്പോളേക്കും അവൻ ഓർഡർ ചെയ്ത രണ്ടു ചായയുമായൊരു പയ്യൻ ഞാനങ്ങളെ തേടിപിടിച്ചെത്തി.,..,
തൊണ്ട വരണ്ടിരുന്ന ഞാനാ ചായ ഒറ്റയടിക്കു കുടിച്ചിറക്കി….ഇതെല്ലാം കണ്ടുകൊണ്ട് അന്തം വീട്ടിരിക്കുന്ന അജയനെ നോക്കി ഞാനൊന്നിളിച്ചു കാട്ടി
“പറ…ആരാ അവള്…?
എന്തോ കണ്ടുപിടിച്ച ഭാവത്തിൽ അവൻ കസേരയിലേക്ക് ചാരിയിരുന്നുകൊണ്ട് ചോദിച്ചു
അപ്പോളുമെന്റെ ചുണ്ടിലെ ചിരി മാഞ്ഞിരുന്നില്ല എന്നത് വേറെരു കാര്യം
”അറിയില്ല അജയാ…പക്ഷെ എന്താ പറയാ love at first sight എന്ന് പറയില്ലേ…അതുപോലെ ഒരു ഇത്….പക്ഷെ love അല്ല വേറെയെന്തോ ഒരു ഫീലിംഗ്…“
”വേറെയെന്ന് പറയുമ്പോ….?
ഈ കാര്യം അങ്ങനെ വിടാൻ ഒരുക്കമല്ലാത്തത് പോലവൻ ചോദിച്ചു….പൊതുവെ കുത്തികുത്തി ചോദിക്കുന്നത് കേട്ടാൽ ദേഷ്യം കൊണ്ടു വിറക്കുന്ന ഞാനന്നവിടെ ഫ്രിഡ്ജിൽ വെച്ച മീൻ പോലെ മരവിച്ചിരുന്നു
“അതെങ്ങനെ ആടാ ഇപ്പൊ പറഞ്ഞു തരുവാ ഞാൻ…ആകെക്കൂടെ ഒരു തരിപ്പ് ആയിരുന്നു….തൊണ്ടയും വറ്റി…കാലും കയ്യും വിറച്ച് ദേഹം മുഴുവനും വിയർത്തു തുടങ്ങിയിരുന്നു…”“
”ആ മതി മതി…..നീ കൂടുതൽ വിയർക്കണ്ട….ഇതേ മറ്റേത് തന്ന…“
”മറ്റേതോ…??
അവന്റെ പറച്ചിലുകേട്ട ഞാൻ അത്ഭുതത്തോടെ ചോദിച്ചു
“ഡേയ് മറ്റേതെന്ന് പറഞ്ഞാൽ മറ്റേത്….love…പ്രേമം…കാതൽ…പ്യാർ…!!
”പറി…“
അവന്റെയാ സംസാരം കേട്ട് ചൊറിഞ്ഞു വന്ന ഞാൻ കസേരയിൽ നിന്നെണീറ്റു…
”നീപ്പോയി പൈസ കൊടുത്തു വാ…വണ്ടിയവിടെ തന്നെ ഉണ്ടോന്ന് ഞാൻ പോയി
💬 Comments
View all comments