0%

Chapter Title : ചാരുലത ടീച്ചർ 3 [Jomon]

Author : Jomon Read All Parts 2.3K

അച്ഛന്റെയും കാര്യങ്ങളിലേക്ക് എത്തിയപ്പോ അവിടെയുള്ള പേടിമാറി പകരം നാണം കൊണ്ടാ കവിളുകൾ പിന്നെയും ചുവന്നു വന്നത് ഞാൻ കണ്ടിരുന്നു…ആ ഒരൊറ്റ വിശ്വാസത്തിലാ ഇവളോട് ഞാനിപ്പോ ഈ കാര്യം ചോദിക്കാൻ പോണത്

“എന്താ ചോദിക്കാനുള്ളത്…?

പതിഞ്ഞ സ്വരത്തിൽ അല്ലെങ്കിൽ എനിക്ക് മാത്രം കേൾക്കാൻ പറ്റുന്ന ശബ്ദത്തിൽ എന്ന് പറയുന്നത് ആണ് ശെരി… ചെറിയൊരു കാറ്റടിക്കുന്നത് പോലവൾ ചോദിച്ചു……അപ്പോളുള്ള അവളുടെ ഭാവം….ഞാനിപ്പോ അതെങ്ങനാ നിങ്ങൾക്ക് പറഞ്ഞു തരിക….ആ നമ്മുടെ നിവിൻ പോളിയുടെ തട്ടത്തിൻ മറയത്തിൽ   വിനോദ് ആദ്യമായി ആയിഷയെ കാണുന്നൊരു സീനില്ലേ…..പരസ്പരമറിയാതെ ഓടിവന്നു തട്ടിതടഞ്ഞു ആയിഷ കോണിപ്പടിയിൽ നിന്നു താഴേക്ക് വീഴുമ്പോൾ അവളുടെയൊരു നോട്ടമുണ്ട്…..ആ നോട്ടം….അതുപോലൊരു ചങ്കിൽ പിടിച്ചു വലിക്കുന്നത് പോലൊരു നോട്ടത്തോടെയാ അവളെന്നോട് ചോദിച്ചത്……ശെരിക്കും വിനോദ് പരിസരം പോലും മറന്നവളെ നോക്കി നിന്നത് പോലെയാണ് എന്റെയും അവസ്ഥ….അതുപോലെയാണ് എന്റെ ചാരുവിന്റെ കണ്ണുകൾ…..ഞാൻ എന്താണ് ചോദിക്കാൻ പോകുന്നതെന്ന് അറിയാനുള്ള ആകാംഷമുഴുവനും അവിടെ കാണാം…..

“ചാരുവിന് എന്നെ വിശ്വാസമുണ്ടോ….എന്റെ പ്രണയത്തിൽ വിശ്വാസമുണ്ടോ…..അതോ എട്ടും പൊട്ടും തിരിയാത്ത പയ്യന്റെ വെറുമൊരു തമാശ മാത്രമായിട്ടാണോ നിനക്കിപ്പോഴും തോന്നുന്നത്…”

കേട്ടത് വിശ്വസിക്കാനാവാതെ തരിച്ചു നിന്നയവളുടെ കൈകളിൽ കയറി ഞാൻ പിടിച്ചു…പിടിച്ചെന്ന് പറഞ്ഞാൽ ബാലൻ കെ നായര് സ്റ്റൈൽ പിടിയല്ല…വളരെ സാവധാനം സമയമെടുത്തു വളരെ വളരെ മൃതുലമായി എന്റെ വിരലുകൾ അവളുടെ സോഫ്റ്റ്‌ ആയ വിരലുകൾക്ക് ഇടയിലേക്ക് ഇറക്കി പിടിച്ചു……പാവം…ഞാൻ കയ്യിൽ പിടിച്ചത് പോലുമറിഞ്ഞിട്ടില്ല….ഇത്ര പെട്ടന്ന് പ്രധീക്ഷിച്ചു കാണില്ല ഞാൻ കേറി ഇഷ്ടമാണെന്ന് പറയുമെന്ന്….ഞാനും പ്രധീക്ഷിച്ചില്ലല്ലോ സത്യത്തിൽ

“ആദി….നീ എന്തൊക്കെയാ ഈ പറയുന്നേ…..”

എന്റെ മാത്രം ചാരുവിൽ നിന്നവൾ പെട്ടെന്നൊരു ഉത്തരവാദിത്ത ബോധമുള്ള ടീച്ചറായി മാറി…പക്ഷെ കൈ

💬 Comments

View all comments