Chapter Title : ചാരുലത ടീച്ചർ 3 [Jomon]
ഇപ്പഴും എന്റെ കയ്യിൽ തന്നെ ആണേ…..തലക്കുള്ളിലെ ബുദ്ധിയും ബോധവും എന്റെ വാക്കുകളുമായി പൊരുത്തപ്പെടാൻ തയ്യാറായില്ലെങ്കിലും മനസ്സുകൊണ്ടവൾ സമ്മതം മൂളിയതായിട്ട് ആണെനിക്ക് തോന്നിയത്…അതിന്റെ തെളിവാണ് ഇപ്പഴും പിടിവിടാതെ എന്റെ വിരലുകളോട് ചേർന്നിരിക്കുന്ന അവളുടെ കൈ……അത്രയും മതിയായിരുന്നു എനിക്ക്……മറുത്തൊന്നും പറയാതെ എപ്പോഴോ ചുണ്ടിൽ വിരിഞ്ഞയതേ ചിരിയോടെ ഞാനവളുടെ കൈകളെ സ്വാതന്ത്രമാക്കികൊണ്ട് തിരിഞ്ഞു നടന്നു
അപ്പോളും എന്താ നടക്കുന്നതെന്ന് മനസിലാവാത്ത പോലെ നിൽക്കുന്ന ചാരുവിനെ തിരിഞ്ഞു നോക്കി ഞാൻ പറഞ്ഞു
“ഇഷ്ടവാടോ ഇയാളെ…ഒരുപാട്….എന്റെ ടീച്ചർ ആണെന്ന് അറിയുന്നതിനും മുൻപേ തോന്നിയ ഇഷ്ടമാ…അതങ്ങനെയൊന്നും വേണ്ടെന്ന് വക്കാൻ വയ്യാത്തത് കൊണ്ട ഇപ്പൊ പറഞ്ഞത്….”
അപ്പോളും ചാരുവൊരു ശില കണക്കെ നിൽക്കുകയായിരുന്നു…പാവത്തിനെ ഇങ്ങനെയൊരു അവസ്ഥയിലാക്കി പോകാനെന്നിക്ക് തോന്നീലാ….ഉള്ളിലെവിടെയോ ഒരിഷ്ടം എന്നോട് ഉണ്ടവൾക്ക്…അല്ലെങ്കിൽ എത്രയോ മുന്നേ തന്നെയാ കൈയെന്റെ കവിളിൽ പതിഞ്ഞേനെ……
അവളെന്നെ തല്ലിയില്ല ഇത്രയൊക്കെ ആയിട്ടും…ആ ഒരു വിശ്വാസമായിരുന്നു വീണ്ടും എന്നെ അവളുടെ മുൻപിലേക്ക് നടക്കാൻ പ്രേരിപ്പിച്ചത്…..
“ചാരു…!
ഞാനവളുടെ കവിളിലെന്റെയൊരു കൈ ചേർത്തു വെച്ചു കൊണ്ടു വിളിച്ചു
”ഏഹ്…!!!!
ഉറക്കത്തിൽ ഞെട്ടിയെണീറ്റത് പോലവളെന്റെ കണ്ണിലേക്കു നോക്കി വിളിക്കേട്ടു
“നിന്നെ ഞാൻ നിർബന്ധിക്കില്ല ഒരിക്കലും…പക്ഷെ ഉള്ളിന്റെയുള്ളിലെവിടെയെങ്കിലും….ഒരു തരിയെന്നോട് സ്നേഹമുണ്ടെങ്കിൽ മുൻപെന്നെ കാണുമ്പോ തന്നുകൊണ്ടിരുന്നയാ ചിരിയുണ്ടല്ലോ….അതെനിക്കു തരണം….പോട്ടെ….”
അതും പറഞ്ഞു ഞാൻ തിരിഞ്ഞു പോലും നോക്കാതെ നടന്നു നീങ്ങി……ഹോ….ഇഷ്ടം തോന്നിയ പെണ്ണിനോട് വളരെ ആത്മാർത്ഥമായി പ്രണയം തുറന്നു പറയുമ്പോ കിട്ടുന്നൊരു ഫീൽ ഉണ്ടല്ലോ…അല്ലെങ്കിലാ സന്തോഷം….അത് പറഞ്ഞറിയിക്കാൻ പറ്റുകേല…ഒരിക്കലെങ്കിലും ജീവിത്തിലത് അനുഭവിച്ചറിയണം…….ഇന്നെനിക്കതു പറ്റി………ഒരിഷ്ടം തുറന്നു പറഞ്ഞതിനിത്രയും സന്തോഷിക്കാൻ ഉണ്ടോയെന്നു ചോദിച്ചാൽ…ഉണ്ട്….എനിക്കുണ്ട് ആ സന്തോഷം…കാരണം യാതൊരുവിധ തയ്യാറെടുപ്പുമില്ലാതെ വന്നാണ് ഞാൻ പറഞ്ഞത്…എന്റെ ഹൃദയം കൊണ്ടു….
തിരിഞ്ഞു നോക്കണമെന്നുണ്ട്..പക്ഷെ വേണ്ട….അവളുടെ കണ്ണിൽ
💬 Comments
View all comments