Chapter Title : ചാരുലത ടീച്ചർ 3 [Jomon]
കാണാനല്ലേ ആ പോക്ക്…“
അമ്മയുടെ ഏറ്റവും അടുത്ത കൂട്ടുകാരിയെ പോലെ ആണ് മേമ….ഹരിത എന്നാണ് പേര്…ഞാനാണേൽ പുള്ളിക്കാരിയെ എപ്പോ കണ്ടാലും അരിതാ അരിതാ എന്ന് പറഞ്ഞു കളിയാക്കും…എന്നെ വല്യ കാര്യമാ എന്തൊക്കെ പറഞ്ഞാലും
”ആഹ് അവളെ കാണാൻ തന്നെ….ഞാനുമായി ഏറ്റവും കൂട്ട് അവളാ…എപ്പോ അവിടെ ചെന്നാലും കവലയിലുള്ള ലൈബ്രറിയിൽ പോയി ബുക്ക് എടുക്കും എന്നിട്ട് അടുത്ത് തന്നെയുള്ള മൊട്ട കുന്നിന്റെ മേളിൽ പോയിരുന്നു ഒരുമിച്ചു വായിക്കും…അതായിരുന്നു ഞാനങ്ങളുടെ ശീലം….അന്ന് പോയപ്പോളും പതിവുകളൊന്നും തെറ്റിച്ചില്ല….പുസ്തകശാലയിൽ നിന്നൊരു ബുക്കും വാങ്ങി ഞങ്ങൾ മല കയറാൻ തുടങ്ങി…“
”എന്നിട്ട്…?
“വൈകുന്നേരസമയമാ…മല കയറി കയറി ഞങ്ങളെന്നും ഇരിക്കാറുള്ള അത്തിമരത്തിന്റെ ചുവട്ടിലെത്തിയപ്പോ ഉണ്ടവിടൊരുത്തൻ കിടന്നുറങ്ങുന്നു…..”
“ആര് അച്ഛനാ…?
അത്ഭുതത്തോടെ ഞാൻ ചോദിച്ചു…അതേ എന്നൊരു രീതിയിൽ ചിരിയോടെ അമ്മ തലയാട്ടി…
”എന്നിട്ട് എന്ത് ചെയ്തമ്മ..“
”ഞാൻ എന്ത് ചെയ്യാനാ കുട്ടാ….അന്ന് ആണുങ്ങളെ കണ്ടാൽ മുഖം തിരിച്ചു നടക്കുന്ന സ്വഭാവം ആയിരുന്നെന്റെ…പക്ഷെ നിന്റെ മേമ ഉണ്ടല്ലോ..അവളാരാ മോള്…ഇവള് പോയിട്ട് നിന്റച്ഛനെ പിടിച്ചെണീപ്പിച്ചിട്ട് പറയുവാ ഇത് ഞങ്ങടെ സ്ഥലമാ അപ്പുറത്തെങ്ങാനും പോയി കിടക്കാൻ…“
”അല്ലമ്മേ അച്ഛനെന്തിനാ അവിടെ വന്നു കിടന്നത്….?
ഉള്ളിൽ തോന്നിയൊരു സംശയം ഞാൻ ചോദിച്ചു…
“ഇതേ സംശയം എനിക്കും ഉണ്ടായൊരുന്നെടാ പിന്നെയാ അറിഞ്ഞേ നിന്റെ അച്ചാച്ചനുമായി വഴക്ക് ഉണ്ടാവുമ്പോ പിണങ്ങി വന്നു കിടക്കുന്നത് ആണെന്ന്…രാത്രി വരെ അവിടെ വന്നിരിക്കും…എന്നിട്ട് വീട്ടിൽ പോകും…”
അച്ഛനും അച്ചാച്ചനും തമ്മിലുള്ള വഴക്കിന് ഇപ്പോളും ഒരു മാറ്റവും വന്നിട്ടില്ല……എനിക്ക് ഒമ്പതോ പത്തോ വയസ്സുള്ളപ്പോളാണ് അവരെയൊക്കെ അവസാനമായി കാണുന്നത്…പിന്നേം എന്തോ വഴക്ക് ആയിട്ട് അച്ഛനാ വഴിക്ക് പോയിട്ടില്ല തിരിച്ചും അങ്ങനെ തന്നെ….ഇങ്ങനെ ഉള്ള
💬 Comments
View all comments