Chapter Title : ചാരുലത ടീച്ചർ 3 [Jomon]
കാര്യങ്ങളിൽ വാശി ആണ് ഇരുവർക്കും….
“ബാക്കി പറയമ്മ…”
ഞാൻ വീണ്ടും തിരിച്ചു കഥയിലേക്ക് വന്നു…
“ആഹ്…അങ്ങനെ ഒന്ന് രണ്ടു തവണ രാമേട്ടനെ അവിടെ വച്ചു കാണാൻ ഇടയായി…ഓരോ തവണ ഞങ്ങൾ അവിടെ പോയി ഇരിക്കുമ്പോളും കൊറച്ചപ്പുറം മാറി വിദൂരതയില്ലേക്ക് നോക്കിയിരിക്കുന്ന നിന്റച്ഛനിലേക്ക് എന്റെ കണ്ണു പോകും…അന്ന് കാണാൻ ഒക്കെ നല്ല ഭംഗിയായിരുന്നു ആ മനുഷ്യനെ..ഇപ്പോളും മോശമല്ല പക്ഷെ ചെറുപ്പക്കാരൻ അല്ലായിരുന്നോ…അതിന്റെതായ ഓരോ പ്രത്യേക ഭംഗി ഉണ്ടായിരുന്നു…ഞങ്ങൾ രണ്ടു പെണ്ണുങ്ങൾ അവിടെ വന്നിരുന്നിട്ടും അനാവശ്യമായൊരു നോട്ടം പോലും നോക്കിയിട്ടില്ല….ഇത്രയൊക്കെ പോരെടാ ആ മനുഷ്യന്റെ സ്വഭാവം മനസിലാക്കാൻ…പിന്നെ പിന്നെ ഞാൻ മേമ ഇല്ലാത്തപ്പോ ഒറ്റക്ക് പോകാൻ തുടങ്ങി…പക്ഷെങ്കി പാവം നിന്റച്ഛൻ മേമ ഇല്ലാതെ ഒറ്റക്ക് എന്നെ കണ്ടാൽ പേടിയോ നാണമോ ഒക്കെ ആണ്….ഒടുക്കം ഞാൻ തന്നെ പോയി കൂട്ട് കൂടാമെന്ന് വച്ചു ചെന്നു സംസാരിച്ചു…അപ്പോ തേണ്ടേ പേടിയും നാണവും കൂടാഞ്ഞിട്ട് വിറയലും….ഹഹ…ഹ്ഹആആ…“
ഇതെല്ലാം ഒരിക്കൽ കൂടി മുൻപിൽ കണ്ടത് പൊലിരുന്നമ്മ ചിരിച്ചു
വെറുതെയല്ല ചാരുവിനെ കാണുമ്പോ എനിക്ക് പേടിയും തലക്ക് അടി കിട്ടിയ ഫീലും….പാരമ്പര്യം ആണല്ലേ……
”എന്നിട്ട് കമ്പനി ആയോ നിങ്ങൾ…?
“ആദ്യമൊന്നും നിന്റച്ഛൻ അടുത്തില്ല…പിന്നെ ഞാനാരാ മോള്…ഒടുക്കം പിടിച്ച പിടിയാലേ ഞാനൊരു ദിവസം ചെന്നു പറഞ്ഞു”
“എന്തോന്ന്..?
വായും പൊളിച്ചിരുന്നു ഞാനത് ചോദിച്ചു…അമ്മ വളരെ ഫാസ്റ്റ് ആയിരുന്നല്ലോ അച്ഛന്റെ കാര്യത്തിൽ,..ആഹ് ഞാനും മോശമല്ലോല്ലേ
”ദേ മനുഷ്യ നിങ്ങൾക്ക് എന്നെ ഇഷ്ടപ്പെടാൻ പറ്റുമോന്ന് ചോദിച്ചു…അത് കേട്ടപ്പോളെ നിന്റച്ഛന്റെ ഒള്ള ബോധവും പോയി…അങ്ങനെ പതിയെ പതിയെ ആളും സമ്മതിച്ചു….പിന്നെ കല്യാണം കഴിഞ്ഞപ്പോളാ ഞാൻ അറിയണേ എന്നേക്കാൾ മുൻപേ ആളെന്നെ പ്രേമിക്കാൻ തുടങ്ങിയിരുന്നെന്ന്…പറയാൻ
💬 Comments
View all comments