Chapter Title : ചാരുലത ടീച്ചർ 3 [Jomon]
ഉള്ള പേടി കാരണം വേണ്ടന്ന് വച്ചിരുന്നത….“
”എന്നിട്ട് അപ്പൊ തന്നെ കല്യാണം കഴിച്ചോ…?
“ഇല്ലെടാ…അച്ഛനന്ന് ബോംബെയിലേക്ക് പോകാൻ ഉള്ള തയ്യാറെടുപ്പിൽ ആയിരുന്നു….ഒരുദിവസം എന്നെക്കാണാൻ എന്റെ നാട്ടിൽ വന്നിരുന്നു..അന്ന് പറഞ്ഞു ജോലി നോക്കി പുറത്തു പോകുവാണ് എനിക്ക് വേണ്ടി കാത്തിരിക്കുമോയെന്ന്…..അഹ്…അങ്ങേർക്ക് വേണ്ടി എത്ര വേണേലും കാത്തിരിക്കാൻ ഞാൻ റെഡി ആയിരുന്നു…പിന്നെ എന്തോ ഞങ്ങളുടെ ഭാഗ്യം കൊണ്ടായിരിക്കും ജോലിയും മറ്റും ശെരിയായി ചെറിയൊരു കമ്പനി കൂടി തുടങ്ങി ഒന്ന് പച്ച പിടിച്ചപ്പോ എന്റെ വീട്ടിൽ വന്നു പെണ്ണ് ചോദിച്ചു……അച്ഛനും അമ്മക്കും വല്യ എതിർപ്പ് ഇല്ലായിരുന്നു…അന്നത്തെ കാലത്തു കിട്ടാവുന്നതിൽ വച്ചു നല്ലൊരു ബന്ധമായത് കൊണ്ടു മാമന്മാരും സമ്മതം തന്നു…….അതിൽ പിന്നെ ഞങ്ങളൊരുമിച്ചാ…ദേ ഈ നിമിഷം വരെ…“
അഭിമാനത്തോടെ അമ്മ പറഞ്ഞു നിർത്തി…..കേട്ടിട്ട് എനിക്ക് തന്നെ സന്തോഷം തോന്നിപ്പോയി…ഇവരുടെയൊക്കെ മകനായി ഞാൻ ജനിക്കാണെങ്കിൽ കഴിഞ്ഞ ജന്മത്തിൽ എന്തോ വല്യൊരു പുണ്യം ഞാൻ ചെയ്തിരിക്കണം….പക്ഷെ എന്ത് ചെയ്യാൻ സ്നേഹം ഉള്ളവരെ ചൊറിയുന്ന സ്വഭാവമുള്ള ഞാൻ അമ്മയേയുമൊന്ന് ചൊറിഞ്ഞു നോക്കാൻ തീരുമാനിച്ചു
”എന്നിട്ട് എന്തിയെ സ്നേഹ നിധിയായ നിങ്ങളുടെ ഭർത്തു…സവാള അരിയാൻ മാത്രം കൂടെ വന്നില്ലേ…?
ഒരു പുച്ഛംചിരിയോടെ ഞാൻ ചോദിച്ചു…എവിടന്ന് ഇതൊന്നും അമ്മയുടെ രോമത്തിൽ ഏൽക്കുകില്ലെന്ന് എനിക്ക് അറിയാലോ
“അങ്ങേരെയും കൂടെ പിടിച്ചു ഉള്ളിയരിയാൻ ഇരുത്തിയാൽ മീൻ വറുക്കാൻ നീ വേറെയാരെയെങ്കിലും കൊണ്ടു വരുമോ….?
സവാള അരിയാൻ തുടങ്ങി കൊണ്ടമ്മ ചോദിച്ചു….ഏഹ്….മീൻ വറുക്കാനോ…
ഞാനപ്പോ തന്നെ എണീറ്റ് അടുക്കളയിലേക്ക് നടന്നു….അതാ നിൽക്കുന്നു കഴുകി വൃത്തിയാക്കിയ മീനിൽ മസാല തേച്ചുകൊണ്ടെന്റെ അച്ഛൻ……
”അഹ് നീ വന്നോ…ആ ഫ്രയിങ് പാനിങ് എടുത്തേ കുട്ടാ…“
ഞാൻ വന്നതറിഞ്ഞ അച്ഛൻ
💬 Comments
View all comments