0%

Chapter Title : ചാരുലത ടീച്ചർ 3 [Jomon]

Author : Jomon Read All Parts 2.3K

തന്റെ കവിളുകളെ പൊതിഞ്ഞു പിടിച്ചു..

"മ്മ്... ഇന്നുമവൻ കോളേജിൽ വന്നിരുന്നു..."

നീതുവിന് മുഖം കൊടുക്കാതെയവൾ പറഞ്ഞു..

"ഓഹോ... അതായിരുന്നല്ലേ ടീച്ചറു കൊറച്ചു മുന്നേ ബാൽക്കണിയിൽ പോയി നിന്ന് സ്വപ്നം കണ്ടോണ്ട് നിന്നത്.... ഞാൻ കരുതിയാ ചെക്കൻ വന്നു നിന്നെ പ്രെപോസ് ചെയ്‌തെന്ന്....അതിന്റെ ഹാങ്ങോവറിൽ നിൽക്കുവാണെന്നല്ലേ ഞാൻ വിചാരിച്ചത്..."

വലിയ താല്പര്യമില്ലാത്ത രീതിയിൽ നീതു പറഞ്ഞുകൊണ്ട് ബാക്കി കഴിപ്പ് തുടർന്നു... അവളെടെയാ സംസാരമൊക്കെ കേട്ട് ചാരുവിനു ഉള്ളാലെ ചിരി വന്നെങ്കിലും പെണ്ണിനെയിട്ടൊന്നു കറക്കാമെന്ന് കരുതിയവൾ

"ആഹ് ഞാനും ഇന്നവനെയവിടെ കണ്ടപ്പോ ഇതൊക്കെ തന്നാ പ്രതീക്ഷിച്ചത്... പക്ഷെയെന്നെ കണ്ട ഭാവം നടിച്ചില്ലെടി അവൻ.."

മുഖത്തൽപ്പം വിഷമം നിറച്ചുകൊണ്ട് ചാരു പറഞ്ഞു

"സാരമില്ലെടി... നീ ടീച്ചർ അല്ലേയെന്ന് കരുതികൊണ്ടാവും..."

അടുത്തു വന്നിരുന്ന ചാരുവിനെ ആശ്വാവസിപ്പിച്ചു കൊണ്ടു നീതു പറഞ്ഞു

"മ്മ് ഉവ്വ... ടീച്ചറെ തന്നെ കേറി പ്രെപ്പോസ് ചെയ്ത മൊതലാ അത്..."

സ്വയം പിറുപിറുത്തുകൊണ്ടവൾ പറഞ്ഞു...

"നീയെന്തെങ്കിലും പറഞ്ഞൊ..?

ചാരുവിന്റെ കുനിഞ്ഞിരുന്നുള്ള മുറുമുറുപ്പ് കേട്ട നീതു ചോദിച്ചു

"ഏയ്യ് ഇല്ല..."

"എങ്ങീ ഞാനൊരു കാര്യം ചോദിക്കട്ടെടാ...?

അല്പം കൂടെ ചാരുവിനടുക്കലേക്ക് ചേർന്നിരുന്നുകൊണ്ട് നീതു ചോദിച്ചു

എന്താ ചോദിക്കാനുള്ളതെന്ന ഭാവത്തിൽ ചാരുവവളെ നോക്കി

"എന്തായാലുമാ പൂച്ചക്കണ്ണൻ നിന്നെ വിട്ടത് പോലെയാ.... അങ്ങനെയാണേൽ എനിക്കൊന്നും സെറ്റ് ആക്കി തരുവോയെന്ന് അറിയാനാ.."

പതിവിലും നാണത്തോടെ നീതു പറഞ്ഞു നിർത്തി... എന്നാലും ചാരുവിന്റെ മുഖത്തേക്ക് നോക്കാതെയാണ് പുള്ളിക്കാരിയുടെ ഇരുത്തം.... നിലത്തൊരുപറ അരിയിട്ടു കൊടുത്താലവളതിൽ കാൽ വിരലുകൊണ്ട് കോലം വരക്കുമെന്ന് വരെ ചാരുവിനു തോന്നിപ്പോയി... അത്രക്കും നാണം

"എന്ത് ചെയ്യാനാടി ഞാൻ... അവനെന്തായാലും നിന്നെ നോക്കുമെന്ന് പോലുമെനിക്ക് തോന്നുന്നില്ല..."

💬 Comments

View all comments