Chapter Title : ചാരുലത ടീച്ചർ 3 [Jomon]
വളരെ പക്യതയെത്തിയ ആളെപ്പോലെ അവൾ പറഞ്ഞു... നീതുവിന്റെ വാക്കുകളിൽ കഴമ്പുണ്ടെന്ന് തോന്നിയ ചാരു വാടിയ മുഖവുമായി ബെഡിൽ എണീറ്റിരുന്നു....
അത് കണ്ട നീതുവിനും വിഷമമായി...
"എടാ നിന്നെ വിഷമിപ്പിക്കാൻ പറഞ്ഞതല്ല..."
"അറിയാം നീതു... ഞാനും ആദ്യമേ ഇങ്ങനെയൊക്കെ ചിന്തിച്ചതാ... അതവനോട് പറയുകയും ചെയ്തു... വെറുമൊരു അട്ട്രാക്ഷൻ മാത്രമാണ് ഇതെങ്കിലോ എന്ന്.... പക്ഷെ ഇന്നവനെന്നെ കാണാൻ വന്നത് പോലും എന്റെയാ ചോദ്യങ്ങൾക്കുള്ള മറുപടിയും കൊണ്ടാടി....എനിക്ക് ഒറപ്പ് ആയിരുന്നു അവനിന്നാ ഇഷ്ടം തുറന്ന് പറഞ്ഞത് പോലും യാതൊരു മുന്നൊരുക്കം പോലുമില്ലാതെ ആണെന്ന്.. പക്ഷെ അറിയില്ലെടി എന്താണെന്ന്... ഞങ്ങൾ പരസ്പരം അടുത്തു നിൽകുമ്പോ പോലും നീ മുന്നേ പറഞ്ഞയാ ബോൾഡ് ആയ ചാരുലതയായിട്ടല്ല ഞാനവിടെ നിൽക്കുന്നത്.... അവന്റെയാ ചാരുവെന്ന വിളി കേൾക്കാൻ മാത്രം കൊതിക്കുന്നൊരു പെണ്ണായിട്ട.. വെറുമൊരു പെണ്ണായിട്ട്.... അവനും അങ്ങനെയാ... ആ കണ്ണിലെനിക്ക് കാണാൻ പറ്റുമെടി എന്തോരം സ്നേഹം എന്നോട് ഉണ്ടെന്ന്.... ഇതുകൊണ്ടൊക്കെയാ എല്ലാം മറന്നു ഞാനവിടെ നിന്ന് പോകുന്നത്..."
നിറഞ്ഞു വന്ന കണ്ണുകൾ തുടച്ചുകൊണ്ട് ചാരു പറഞ്ഞു....
"പക്ഷെ..."
എന്തോ പറയാനായി വന്ന നീതുവിനെ ചാരു തലയുയർത്തി നോക്കി.... നിറഞ്ഞ കണ്ണുകളും ചുവന്നു വിറക്കുന്ന ചാരുവിന്റെ അധരങ്ങളും കണ്ട നീതുവിന് പിന്നൊന്നും പറയാൻ തോന്നിയില്ല
"എനിക്കറിയാം നീതു നീ പറയാൻ വന്നത് എന്താണെന്ന്... ഞാൻ.. ഞാൻ ടീച്ചർ ആയത് അവന്റെ തെറ്റ് ആണോടി.... എനിക്കവനെക്കാൾ പ്രായം കൂടിയത് എന്റെ തെറ്റാണോ... ഒരു മണിക്കൂറിലധികം പോലും ഞങ്ങൾ സംസാരിച്ചിട്ടില്ല... പക്ഷെ അവന്റെ കണ്ണിൽ ഞാൻ കണ്ട സ്നേഹം മാത്രം മതിയെടി എത്രത്തോളം അവനെന്നെ ഇഷ്ടമാണെന്ന് തെളിയിക്കാൻ... അങ്ങനെയുള്ള ആദിയെ എങ്ങനാടി
💬 Comments
View all comments