Chapter Title : ചാരുലത ടീച്ചർ 3 [Jomon]
"എന്നിട്ടു കളിപ്പിച്ചോ...?
ഒരാക്കി ചിരിയോടെ നീതു ചോദിച്ചു...
"ഹ്മ്മ്... അവനെ പറ്റിക്കാൻ ചെന്ന എന്റെ മനസ്സെടുത്തവനൊരു കളി കളിച്ചു...!
നാണം നിറഞ്ഞ മുഖവുമായി മുകളിലേക്ക് തന്നെ നോക്കി കിടന്ന ചാരുവിനെ കണ്ട നീതും പിന്നേം ചോദിച്ചു
"തെളിച്ചു പറയെടി പോത്തേ...?
"തെളിച്ചും മറിച്ചും പറയാൻ ഒന്നുമില്ല... അവൻ വന്നെന്നെ ഇഷ്ടമാണെന്ന് പറഞ്ഞു... ഒരുപാട് ഇഷ്ടമാണെന്ന്..... ആള് വീട്ടിലൊക്കെ ചോദിച്ചെന്ന പറഞ്ഞെ... അവർക്കൊക്കെ സമ്മതമാണെന്ന് ഇവനാരെ ഇഷ്ടപ്പെട്ടാലും...."
"ന്നിട്ട് നീയെന്തു പറഞ്ഞു..?
"ഞാൻ എന്ത് പറയാനാ നീതുവെ.. വായിൽ നാവു കിടക്കുന്നുണ്ടോ എന്ന് പോലുമെനിക്ക് അറിയാത്ത പോലെയായി.... അവനെന്റെ കയ്യിൽ പിടിച്ചതൊന്നും ഞാനറിഞ്ഞില്ല.... പിന്നെ നീ പറഞ്ഞത് പോലെ തന്നെ തക്കാളി പോലെ ചുവന്ന കവിളാണെന്ന് പറഞ്ഞവിടെയും തലോടി...."
"ആഹ് ബെസ്റ്റ്... ബസ്സില് വച്ചു പുറത്തു തട്ടിയെന്ന് പറഞ്ഞല്ലെടി നീ കഴിഞ്ഞമാസമൊരുത്തന്റെ അണപ്പല്ലടിച്ചു പറിച്ചത്... എന്നിട്ടിപ്പോ എങ്ങു നിന്നോ വന്നൊരുത്തൻ കവിളും പിടിച്ചു പോയെന്ന് പറഞ്ഞിരുന്നു കുളിരു കോരുന്നു... ഇതേ.. ഇതൊണ്ടല്ലോ അസുഖം മറ്റേതാ.."
"മറ്റേതോ...?
സംശയം നിറഞ്ഞ കണ്ണുകളുമായി ചാരു അവളെ നോക്കി
"ആ മറ്റേത് തന്നെ... പ്രേമം... പ്രേമം തലക്ക് പിടിച്ചാൽ ഇങ്ങനെയൊക്കെ ആണെന്ന വല്യ വല്യ ആൾക്കാരൊക്കെ പറയണത്... ഒള്ള ബോധവും പോയി ഏത് നേരവും സ്വപ്നലോകത്തായിരിക്കുമവർ..."
എല്ലാം അറിയുന്നൊരു ഞ്യാനിയെപ്പോലെ നീതു പറഞ്ഞു... ഇതെല്ലാം കേട്ടിട്ടും ചാരുവിനു മാത്രമൊരു കൂസലുമില്ലാത്തത് ഇടയ്ക്കവൾ ശ്രദ്ധിക്കുകയും ചെയ്തു...
"ചാരു... നീ ഇപ്പൊ നടക്കുന്നത് മാത്രം ചിന്തിക്കല്ലേ... ഭാവിയെ കുറിച്ച് കൂടിയൊന്ന് ആലോചിക്ക്... നിന്റെ profession, വീട്ടുകാർ, അങ്ങനെ ഉള്ളതെല്ലാം... ഇതൊക്കെ ചിലപ്പോളവന്റെ പ്രായത്തിന്റെ തോന്നലുകൾ ആണെങ്കിലോ....?
💬 Comments
View all comments