0%

Chapter Title : ചാരുലത ടീച്ചർ 3 [Jomon]

Author : Jomon Read All Parts 2.3K

ഒന്ന് അഭിപ്രായം ചോദിക്കുന്നന്നെ ഉള്ളു…“

വളരെ വിധക്തമായി എല്ലാ പഴുതുകളുമടച്ചു ഞാൻ ചോദിച്ചു

”നീ കാര്യം തെളിയിച്ചു പറ കുട്ടാ…“

അമ്മക്കും ഞാനെന്താ പറയാൻ പോണതെന്ന് കേൾക്കാനുള്ള ആകാംഷ കൂടി

”ഒന്നുമില്ല അമ്മ…അമ്മക്ക് ഓരോ ആഗ്രഹങ്ങൾ കാണില്ലേ ഞാൻ കല്യാണം കഴിച്ചു കൊണ്ടു വരുന്ന കുട്ടി എങ്ങനെ ആവണമെന്ന്…?

“ഹാഹാ…..ഹഹആആ…..”“”“”

മറുപടി പ്രതീക്ഷിച്ചിടത്തു നല്ലൊരു പൊട്ടിച്ചിരിയാണ് എന്റമ്മയെനിക്ക് തന്നത്….

“ദേ തള്ളേ ചുമ്മാ കിണിച്ചോണ്ട് ഇരിക്കാതെ ഞാൻ ചോദിച്ചതിന് ഉത്തരം താ…?

ചെറുതായി ദേഷ്യം വന്ന ഞാൻ പറഞ്ഞു

അത് കണ്ടിട്ടാണെന്ന് തോന്നുന്നു അമ്മ ചിരി നിർത്തി താടിയിലും കൈ കുത്തി വല്ലാത്തൊരു ആലോചനയിലേക്ക് കടന്നു

ദൈവമേ പണിയായോ…..പേടിയോടെ നോക്കിയിരുന്ന എന്നെ ഞെട്ടിച്ചു കൊണ്ടമ്മ ഒരു ചിരിയോടെ സോഫയിൽ നിന്നെണീറ്റു….

”അമ്മയൊന്നും പറഞ്ഞില്ല…..“

എന്തേലുമൊക്കെ പറയുമെന്ന പ്രതീക്ഷയിൽ ഞാൻ ചോദിച്ചു….

”ഞാൻ എന്ത് പറയാനാ കുട്ടാ…നീ ആരെ കെട്ടിയാലും അമ്മക്ക് സന്തോഷമേ ഉള്ളു…..അമ്മക്കറിയാം നീ തെറ്റായ ഒരു തീരുമാനം എടുക്കുകേലാന്ന്…“

അതും പറഞ്ഞമ്മ അടുക്കളയിലേക്ക് തിരിഞ്ഞു………ഇത്രേ ഉണ്ടായിരുന്നുള്ളു….എത്ര സിമ്പിളായ മറുപടി……..എവിടെയും തൊടാതെയുള്ളയ മറുപടിയെനിക്ക് തന്ന മൈലേജ് എത്രയാണെന്ന് വേറെയാർക്കും മനസ്സിലാവുകേല….ഈ ഒരൊറ്റ മറുപടിയുടെ ധൈര്യത്തില ഇനി ഞാൻ ചാരുവിന്റെ മുൻപിൽ പോയി നിൽക്കാൻ പോകുന്നത്…..

“കുട്ടാ നീ അച്ഛനോട് ചോദിക്കുന്നില്ലേ ഇതേ ചോദ്യം….?

പെട്ടന്ന് അടുക്കളയിൽ നിന്നമ്മ തലയിട്ടു നോക്കി ചോദിച്ചു….പക്ഷെ മറുപടിയായി ഇല്ലെന്ന ഭാവത്തിൽ ഒരു ചിരിയോടെ തലയാട്ടി കൊണ്ടു ഞാനെണീറ്റ് എന്റെ മുറിയിലേക്ക് നടന്നു….ബാക്കി എനിക്ക് ഊഹിക്കാവുന്നതേ ഉള്ളു….ഇതേ ചിരി അമ്മയുടെ മുഖത്തും കാണും….കാരണം എന്റെയൊരു തീരുമാനത്തിനും അമ്മയെതിര് നിന്നാലും അച്ഛൻ നിൽക്കില്ല എന്ന

💬 Comments

View all comments