Chapter Title : ചാരുലത ടീച്ചർ 3 [Jomon]
ഞങ്ങളുടെ രണ്ടു പേരുടെ വിശ്വാസം…..
റൂമിലെത്തിയതേ ഞാനോടിപ്പോയെന്റെ ഐപാഡ് എടുത്തു കഴിഞ്ഞ ദിവസം വരച്ചയവളുടെ ഫോട്ടോയെടുത്തു നോക്കി
“നിന്നെ ഞാൻ കെട്ടും….ഞാനേ കെട്ടു….കേട്ടോടി മോളേ…”
അവളുടെ കണ്ണുകൾ zoom ചെയ്തു നോക്കിക്കൊണ്ടു ഞാൻ പിറുപിറുത്തു….വട്ട് അല്ലാണ്ട് എന്ത്….
“കവിളും കൊള്ളാം….ദേഷ്യം വരുമ്പോഴും നാണം വരുമ്പോഴും തക്കാളികണക്കാ ചുവന്നു വരുന്നേ…..മിക്കവാറും നിന്നെപ്പിടിച്ചു ഞാൻ ടൊമാറ്റോ സോസ് ഉണ്ടാകുമെടി….”“”
എന്റെയോരോ വട്ടും പറഞ്ഞു ഞാനാ ദിവസം തള്ളി നീക്കി….
കാത്തിരിപ്പ് ആയിരുന്നു…പിറ്റേന്ന് നേരം പുലരാൻ വേണ്ടി….ക്ലാസ്സ് തുടങ്ങാനൊരാഴ്ച്ച കൂടി കഴിയുമെന്ന് പറഞ്ഞിരുന്നു…പക്ഷെ എന്തെങ്കിലും ഒരു കള്ളം പറഞ്ഞിന്നാ കോളേജിൽ കയറി ചെല്ലാൻ ആയിരുന്നു എന്റെ പ്ലാൻ…അതിനു പറ്റിയൊരു കാരണവും കണ്ടുപിടിച്ചു…..അജയൻ….
അവനിന്ന് അഡ്മിഷൻ എടുക്കാൻ പോകും…കൂടെയൊരു വഴിപോക്കനെപ്പോലെ ഞാനും ചെല്ലും…ഹൈവാ…ഇതുപോലൊരു പ്ലാൻ ഇടാൻ ഈ നാട്ടിലെന്നെ കഴിഞ്ഞേ വേറാള് കാണൂ……………മുടി ചീകികൊണ്ടാണ് എന്റെയീ പ്ലാനിങ് മുഴുവൻ….
പിന്നധികം വൈകാതെ തന്നെ ഞാൻ വണ്ടിയും കൊണ്ടിറങ്ങി…വീടിനു മുൻപിൽ തന്നെ അജയൻ കാത്തിരിപ്പുണ്ടായിരുന്നു
“വാടാ വന്നു കേറ്…”
പതിവില്ലാതെയുള്ള എന്റെ ദിർദി കണ്ടവനൊരു ചിരിയോടെ വന്നു പിന്നിൽ കയറി…..
“അളിയാ പതിയെ പോയാ മതി…എന്റെ അഡ്മിനു വേണ്ടിയാ പോണത് അതൊന്ന് ഓർമ്മ വെക്കണേ..”
ഒരുമാതിരി കളിയാക്കി ചിരിയോടെ അവൻ പറഞ്ഞു..പക്ഷെ ഞാനതെല്ലാം ആസ്വദിക്കുകയായിരുന്നു കെട്ടോ…അല്ലേലും നമ്മളെല്ലാം ഒരുപോലല്ലേ ഇക്കാര്യത്തിൽ…ഇഷ്ടപെട്ട പെണ്ണിനേയും ചേർത്തു നമ്മളെ പറയുമ്പോ പുറമെ ദേഷ്യം കാണിച്ചാലും ഉള്ളിലൊരു സന്തോഷം ആയിരിക്കും….ഞാനുമൊരു മനുഷ്യനല്ലേ..so ഞാനും ഈ നിമിഷങ്ങളെല്ലാം ആസ്വദിക്കാൻ തുടങ്ങി
പിന്നൊട്ടും വൈകാതെ തന്നെ ഞങ്ങൾ കോളേജിലേക്ക് കയറി….
“അജയാ നീ ദേ അവിടെ പോയി അഡ്മിഷന്റെ കാര്യങ്ങളൊക്കെ റെഡി ആക്കിക്കോ
💬 Comments
View all comments