Chapter Title : ചാരുലത ടീച്ചർ 5 [Jomon]
നിഴലിക്കുന്നുണ്ട്... പക്ഷെ അതിനേക്കാളേറേ ദേഷ്യം കൂടി വന്നവൾ വീണ്ടുമെന്റെ കഴുത്തിൽ കുത്തിപ്പിടിച്ചു...
"പറയെടാ പട്ടി... ഞാൻ.. ഞാൻ പറഞ്ഞൊ നിന്നെ ഇഷ്ടമല്ലായെന്ന്.... ഞാൻ പറഞ്ഞൊ നീ എനിക്കൊരു ശല്യമാണെന്ന്... പറയെടാ പട്ടി….“”“”
അതും പറഞ്ഞൊരു പൊട്ടിക്കരച്ചിലോടെ അവളാ തറയിലേക്കിരുന്നു.... പഴയ ഡീസൽ എഞ്ചിൻ സ്റ്റാർട്ട് ചെയ്തപോലെ കരച്ചിലടക്കാൻ പാടുപെടുന്ന ശബ്ദം കേൾക്കാം.... ഇടക്ക് തലക്ക് കയ്യും കൊടുത്തിരുന്നു ഓരോന്ന് പദം പറഞ്ഞു കരയാനും തുടങ്ങി.... ഞാനവളെന്താ പറയുന്നതെന്നറിയാൻ അവളിൽ നിന്നൊരു കൈ അകലത്തിൽ മാറി നിലത്തിരുന്നു... ഇനിയും അടി വാങ്ങാൻ വയ്യ.. അതുകൊണ്ട് മാത്രം
"""""ശല്യം അവണ്ടന്ന് പോലും....ഞാൻ... ഹ്മ്മ്.. ഞാനെന്തു ചെയ്തിട്ട എന്നോട് അങ്ങനെയൊകെ പറയുന്നേ.... ടീച്ചർ ആയത് എന്റെ കുറ്റമാണോ.... എന്തിനാ ആദി....?
അവളെന്നെയൊരു സംശയഭാവത്തോടെ തലയുയർത്തി നോക്കി... നിറഞ്ഞൊഴുകുന്ന കണ്ണുകളിലേക്ക് നോക്കാൻ എനിക്കപ്പോഴും ധൈര്യം വന്നിട്ടില്ല... അതുകൊണ്ട് തന്നെ നിലത്തേക്ക് നോക്കിയിരുന്നു ഞാൻ
"എന്തിനാ ആദി നീയെനിക്കിത്രയും ആശകളൊക്കെ തന്നത്... ഇതുപോലെ... ഇതുപോലെ പാതി വഴിയിൽ കളഞ്ഞിട്ട് പോകാനാണോ...?
വിതുമ്പികൊണ്ടുള്ള അവളുടെയാ ചോദ്യം എന്റെ നെഞ്ചിലാണ് തറച്ചു കയറിയത്... പെട്ടെന്നുള്ളെയൊരു തോന്നലിൽ കരഞ്ഞു തൂങ്ങിയ അവളെ ഞാൻ കെട്ടിപ്പുണർന്നു.... ഒരടിയോ പിറകിലേക്കുള്ള തള്ളലൊ ഞാൻ പ്രധീക്ഷിച്ചു.. പക്ഷെ അതൊന്നുമല്ലാതെ അവളെന്നെയും തിരിച്ചും കെട്ടിപിടിച്ചു... എന്റെ കഴുത്തിൽ മുഖമമർത്തി കരയുന്ന ചാരുവെനിക്ക് ആ നിമിഷം അത്ഭുതമായിരുന്നു..... ഒരുപക്ഷെ അവളും ആഗ്രഹിച്ചു കാണും വിഷമങ്ങളെല്ലാം ഇറക്കി വെച്ചു കരയാനൊരു കൂട്ടിനെ.....
സംഭാഷണങ്ങളൊന്നുമില്ലാത്ത നീണ്ട പതിനഞ്ചു മിനിറ്റുകൾ........ ഒന്നും പറയുന്നില്ലെങ്കിൽ എനിക്ക് അറിയാമായിരുന്നു അവളിലിപ്പോഴുള്ള വികാരമെന്താണെന്ന്...... ഇടക്ക് നിറഞ്ഞ കണ്ണുകൾ തുടക്കുന്നതല്ലാതെ അവളൊന്നും പറയുന്നില്ല.......രാത്രിയുടെയാ തണുപ്പിലും ഞങ്ങളുടെ
💬 Comments
View all comments