0%

Chapter Title : ചാരുലത ടീച്ചർ 5 [Jomon]

Author : Jomon Read All Parts 2.9K

ഞാൻ അങ്ങനെയൊന്നും...!!

"മിണ്ടരുത് നീ... ഞാൻ പറയും നീ മിണ്ടാനാകുമ്പോ.... അപ്പൊ... അപ്പൊ മാത്രം വാ തുറന്നാൽ മതി... കേട്ടല്ലോ..!!!!

എന്റെ തൊട്ട് മുൻപിലേക്ക് കേറി നിന്നുകൊണ്ടവൾ പല്ലുകടിച്ചു ഭീഷണിപ്പെടുത്തി..... അറിയാതെ ആണെങ്കിൽ പോലും ഞാൻ തലയാട്ടി പോയി

"നിനക്കെല്ലാം നിർത്തണമല്ലേ....നിന്നെ വെറുമൊരു സ്റ്റുഡന്റായി കാണണമല്ലേ ഞാൻ... അല്ലേ... പറ.. അതല്ലേ നിന്റെ ആവശ്യം....?

"ചാരു... അത്..."

"ചാരുവല്ല.... ചാരുലത.... നീയെന്നെ പേര് വിളിച്ചാ മതി.... ഇനി കൂടുതൽ ഡെക്കറേഷൻ ഒന്നും വേണ്ട..."

എത്രയൊക്കെ ഞാനടക്കാൻ നോക്കിയിട്ടും പെണ്ണടങ്ങുന്നില്ല.... ഞാൻ ഇങ്ങനെയൊന്നുമല്ല ഉദേശിച്ചത്‌ ശെരിക്കും... എവിടെയൊക്കെയോ എന്റെ കയ്യിൽ നിന്ന് പോയെന്ന് തോന്നി... അവളോട് പറഞ്ഞു സ്വയം ആശ്വസിക്കാൻ ശ്രമിച്ചെങ്കിലും ആ വാക്കുകൾ ആണവളിൽ ദേഷ്യമുണ്ടാക്കിയത്...

"ഞാൻ.. എനിക്ക്... ഞാൻ എങ്ങനെയാ ചാരു നിന്നെ പറഞ്ഞു മനസിലാക്കുവാ..."

ഒരുവഴിയും മുന്നിൽ കാണാതെ വിഷമത്തോടെ ഞാനവളോട് ചോദിച്ചു....

"നീ പറയെടാ... എന്താന്ന് വെച്ചാ പറ... മുൻപ് കൊറേ നീളത്തിൽ പഠിച്ചു വന്നു വല്യ ഡയലോഗ് ഒക്കെ അടിച്ചല്ലോ... ഇപ്പൊ എവടെ പോയി..."

കുക്കറിൽ കിടക്കുന്ന കിഴങ്ങു പോലവൾ നിന്ന് തെറിക്കുവാണ്.... എനിക്കാണേൽ പേടിയും.... ആരെങ്കിലും ഈ ഒച്ചപ്പാടും ബഹളവും കേട്ട് വന്നാലോ...

"എടി... ഞാനെങ്ങന...എനിക്ക് അറിയാം ഈ സ്നേഹമൊന്നും പിറകെ നടന്നു പിടിച്ചു വാങ്ങാൻ പറ്റില്ലെന്ന്... അതുകൊണ്ടാ ഞാനിന്ന് അങ്ങനെയൊക്കെ പറഞ്ഞെ... ഞാൻ കാരണം നിനക്കൊരു ശല്യമാവണ്ടല്ലോ എന്ന്....!!!!

പറഞ്ഞു മുഴുവിക്കും മുൻപേ അടുത്തയടി പൊട്ടിയിരുന്നു...... കവിളും തടവി ഞാനവളെ തന്നെ നോക്കി... എന്റെ കണ്ണൊക്കെ നിറഞ്ഞു വരുന്നുണ്ട്..... ഗതികേട് കൊണ്ടാണെലും അടിച്ചു പോയല്ലോ എന്നൊരു കുറ്റബോധം അവളിലും

💬 Comments

View all comments