Chapter Title : ചാരുലത ടീച്ചർ 5 [Jomon]
ദേവസേനയെപ്പോലെയവൾ ചീറിക്കൊണ്ടൊരടിയായിരുന്നു..... പടക്കം പൊട്ടുന്നത് പോലൊരു ശബ്ദത്തോടെ അവളുടെ കയ്യിലെയഞ്ചു വിരലുകളും എന്റെ കവിളിൽ പതിഞ്ഞു ......
തലയൊന്ന് കറങ്ങിപ്പോയ എനിക്ക് കൊറച്ചു സമയം വേണ്ടി വന്നു എന്താണ് സംഭവിക്കുന്നതെന്നും മുൻപിൽ നില്കുന്നത് ആരാണെന്നും മനസിലാക്കാൻ...... നിറഞ്ഞു ചുവന്ന കണ്ണുകളും ദേഷ്യം കൊണ്ടു വിറക്കുന്ന കവിളുകളും
"എന്തിനായെ....!!!!
കാരണം തിരക്കി തുടങ്ങും മുൻപേ അവളെന്റെ തോളിലും കയ്യിൽ മാറി മാറിയടിക്കാൻ തുടങ്ങി.... കൊച്ചു പിള്ളേരെപ്പോലെ..... ഇടക്ക് വിതുമ്പി വിതുമ്പി കരയുന്നുമുണ്ട്.....
"ചാരു...."
സമനില തെറ്റിയത് പോലുള്ളയവളുടെയാ ചെയ്തികൾ കണ്ടു ഞാൻ വിളിച്ചു.... ശബ്ദമെല്ലാം ഇടറുന്നുണ്ട്.... എങ്കിലും വിളിക്കാതിരിക്കാൻ തോന്നിയില്ല... അതുപോലെയാണ് കരയുന്നത് പാവം....
"മിണ്ടരുത് നീ... ഒരക്ഷരം മിണ്ടരുത്....!!!!
ശക്തിയിലൊരടി കൂടി തന്നിട്ടവൾ എനിക്ക് നേരെ വിരൽ ചൂണ്ടി അലറി........
"പൊന്നു മോളെ നീയൊന്നു പതിയെ സംസാരിക്ക്..."
പെട്ടെന്നവളുടെ കൈകൾ രണ്ടും കൂട്ടിപിടിച്ചു ഞാൻ പറഞ്ഞു.... അടി കൊള്ളുന്നതിൽ അല്ല പ്രശ്നം... ഇവളുടെ ഒച്ചപ്പാടും ബഹളവും കേട്ടാരെങ്കിലും വന്നാൽ അവരുടെ ഇടികൂടെ ഞാൻ കൊള്ളണമല്ലോ എന്നോർത്താ....
"നിന്നോട് മിണ്ടരുതെന്ന് അല്ലേടാ പറഞ്ഞെ... ഏഹ്.... ഇത്ര ദിവസം പിറകെ നടന്നെന്റെ ഉറക്കം മൊത്തം കളഞ്ഞിട്ട് നിനക്കിപ്പോ എല്ലാം നിർത്തണമല്ലേ... ഏഹ് പറയെടാ...?
എന്റെ തോളിൽ പിടിച്ചു പിന്നിലേക്ക് തള്ളിക്കൊണ്ടവൾ ചോദിച്ചു.... ഇതിപ്പോ ഞാനായോ കുറ്റക്കാരൻ......
"നിന്റെ നാവിറങ്ങി പോയോ.... അന്നവിടെ പിടിച്ചു നിർത്തിയെന്നോട് ഓരോന്നും പറഞ്ഞപ്പോ നീയോർത്തില്ലേ ഞാൻ നിന്റെ ടീച്ചർ ആണെന്ന്... ഏഹ്..... എന്നെകാണുമ്പോ അന്തം വിട്ടത് പോലെ നിൽക്കുമല്ലോ എല്ലാം മറന്ന്.... എന്നിട്ടും നിനക്ക് ഒന്നും വേണ്ടായിരുന്നന്നല്ലേ....?
അവളുടെ വാശി കൂടി വരികയാണ്... ദേഷ്യവും.....
"ചാരു
💬 Comments
View all comments