0%

Chapter Title : ചാരുലത ടീച്ചർ 5 [Jomon]

Author : Jomon Read All Parts 2.8K

ജോലിയൊക്കെയായി ബാംഗ്ലൂരും  ഡൽഹിയുമായി നിൽകുവാണ്….

ഒടുവിൽ സംസാരമെല്ലാം കഴിഞ്ഞപ്പോ മുകളിലുള്ള രണ്ടു മുറികൾ ഞങ്ങൾക്കായി ഒരുക്കി തന്നു…..മുറിയിൽ കയറി വാതിലടച്ചതെ ഞാൻ ബെഡിൽ കേറി നല്ലൊരുറക്കമങ്ങുറങ്ങി…….വലിയ ഷീണമൊന്നുമില്ല പക്ഷെ ഇപ്പോളിവിടെ ഇങ്ങനെ കിടക്കാൻ നല്ല സുഗമുള്ളത് പോലെ………ഉച്ചയോടെ ഞങ്ങൾ എത്തിയെങ്കിലും ഭക്ഷണം കഴിക്കാൻ പോലും കൂട്ടാക്കാതെയാണ് ഞാനുറങ്ങിയത്…ഇടയ്ക്കമ്മയും അച്ഛമ്മയും വന്നു വിളിച്ചെങ്കിലും നാലു മണിക്ക് കഴിക്കാമെന്ന് പറഞ്ഞു ഞാനവരെ ഒഴുവാക്കി വിട്ടു……..സ്വസ്ഥമായിട്ടുള്ളയുറക്കം…എനിക്കങ്ങനെയാണ് എവിടെ കിടന്നും ഞാൻ ഉറങ്ങിക്കോളും……………….

നാലുമണി കഴിഞതും ഞാൻ പുറത്തേക്കിറങ്ങി ചായയും കുടിച്ചു വെറുതെ അടുത്തുള്ള കവലവരെ നടക്കാനിറങ്ങി…….നേര് പറഞ്ഞാൽ ഒരു ഗ്രാമീണതയുടെ ഭംഗിയും നിഷ്കളങ്കയും കൊണ്ട് അയ്യര് കളിക്കുന്നൊരു നാട്…പുരോഗമനം എന്ന് പറയാൻ ഇടക്കിടെ കാണുന്ന സ്ട്രീറ്റ് ലൈറ്റും പുതിയതായി പണിത കൊറച്ചു ബസ് സ്റ്റോപ്പുകളും മാത്രമേ ഉള്ളുതാനും…റോഡെല്ലാം നല്ല വൃത്തിയായിതന്നെ പണിതത് കൊണ്ട് മറ്റു പ്രശ്നങ്ങൾ ഒന്നും തന്നെയില്ല…..ചുമ്മാ വീശിയടിക്കുന്ന കാറ്റും കൊണ്ട് ഞാൻ വെറുതെ ഒരരികു പറ്റിയങ്ങു നടന്നു….വണ്ടിയിലിങ്ങോട്ട് വന്നപ്പോ അധികം ദൂരമില്ലായിരുന്നല്ലോ…ശെടാ ഇതിപ്പോ നടക്കാൻ ഇറങ്ങിയപ്പോ ദൂരം കൂടിയോ….

നടന്നു നടന്നു പാതിവഴി പിന്നിട്ടത് കൊണ്ടു തന്നെ തിരിച്ചു പോകാനും ഒരു മടി….അപ്പോളാണ് മുൻപിലായി വലിയ ഒരു പാത്രവും പിടിച്ചു നടന്നു വരുന്നയൊരു ചേട്ടനെ കണ്ടത്….സൊസൈറ്റിയിൽ പോയി പാലു കൊടുത്തു വരുന്ന വരവാണെന്ന് കയ്യിൽ തൂക്കുപാത്രം കണ്ടാലറിയാം….

ആളെന്റെ അരികിലെത്തിയതും ഞാനയാളെ പിടിച്ചു നിർത്തി ഇവിടുന്ന് കവല വരെ പോകാൻ വല്ല ഇടവഴിയും ഉണ്ടോയെന്നു തിരക്കി….

“ഒരല്പം മുൻപോട്ട് നടന്നാൽ ഇടതു വശം മാറിയൊരു കോൺഗ്രീറ്റ് റോഡ് കാണും….അതിലേ നേരെയങ്ങു കയറിയാൽ മതി….”“

എനിക്കുള്ള വഴിയും പറഞ്ഞുതന്നു ആളാളുടെ

💬 Comments

View all comments