Chapter Title : ചാരുലത ടീച്ചർ 5 [Jomon]
പാട്ടിനു പോയി….ഫോണും കയ്യിൽ പിടിച്ചു പുള്ളിക്കാരൻ പറഞ്ഞ വഴി തപ്പി ഞാൻ നടന്നു…ഒരല്പം നടന്നപ്പോൾ തന്നെ കോൺഗ്രീറ്റ് ചെയ്തൊരു വഴി കിട്ടി….റോഡ് വഴി പോയാൽ ഒരുപാട് ചുറ്റി വളഞ്ഞു വേണം ചെല്ലാൻ ഇതാവുമ്പോ നേരെയങ് എത്തിക്കോളുമായിരിക്കും….ചുമ്മാ പോയൊരു ചായകുടിക്കാനുള്ള പ്ലാനിൽ ആണ് ഞാൻ……കോൺഗ്രീറ്റ് റോഡിനു രണ്ടു വശവും അടുത്തടുത്തല്ലെങ്കിലും വീടുകളൊക്കെയുണ്ട്….വലുതുമല്ല എന്നാലൊരുപാട് ചെറുതുമല്ലാത്ത രീതിയിൽ പണിത വീടുകൾ….
അങ്ങനെ കവലയിലെത്തി ഒരു കാലിചായയും മൊരിഞ്ഞ രണ്ടു പഴംപൊരിയും നോക്കിയെടുത്തു കഴിച്ച ശേഷം ഞാൻ വീണ്ടുമിറങ്ങി നടന്നു….വേറെങ്ങോട്ടുമല്ല വീട്ടിലേക്ക് തന്നെ…..വന്ന വഴിയേ തന്നെ പോകാൻ തിരിഞ്ഞ ഞാൻ പെട്ടെന്നുള്ളയെന്തോ ഒരു തോന്നലിൽ മെയിൻ റോട്ടിലൂടെ തന്നെ പോകാൻ തീരുമാനിച്ചു…
“നടക്കാൻ ഒരുപാട് കാണും….”“
ഉള്ളിലിരുന്നാരോ പറയുന്നത് പോലെ….ഒരു മുന്നറിയിപ്പ്….വഴിയുണ്ട്…അടുത്ത തന്നെ കടയിൽ കയറിയൊരു കുപ്പി തണുത്ത വെള്ളവും വാങ്ങി കയ്യിൽ പിടിച്ചു ഞാൻ നടന്നു…ഹല്ല പിന്നേ……നാടു കാണാൻ വന്നവൻ നാടു കാണുക തന്നെ വേണം……മുൻപിൽ കണ്ടവർക്കെല്ലാമൊരു ചെറു ചിരിയും കൊടുത്തു ഞാൻ നീട്ടിയങ്ങു നടക്കാൻ തുടങ്ങി………
—--------********-------******------------
”“”“ഓഒഹ്ഹ് മൈര്…..ആ വഴി തന്നെ പോയാ മതിയാർന്നു…”“”“”“
വഴിയിൽ കണ്ടൊരു പോസ്റ്റും ചാരി നിന്ന് വെള്ളം കുടിച്ചോണ്ട് ഞാൻ കിതച്ചു……പുല്ല് കഴപ്പ് കേറിയിറങ്ങി നടന്നതാ…വീട്ടിൽ വിളിച്ചച്ചനോട് പിക്ക് ചെയ്യാൻ പറഞ്ഞാലോ…..ഓരോന്നാലോചിച്ചു നിന്ന എന്നെയും കടന്നൊരു പ്രൈവറ്റ് ബസ് പോയി…..അങ്ങോട്ട് വല്ലതും പോണ ബസ് ആയിരിക്കോ……
കൊറച്ചു മാറിയുള്ള സ്റ്റോപ്പിൽ ബസ്സ് നിർത്തിയതും ഞാൻ കുപ്പിയും താങ്ങിപ്പിടിച്ചു അവിടേക്ക് വലിച്ചു നടന്നു….കിളിയോട് ചോദിച്ചു നോക്കാ…………..
”ചേട്ടാ….“”“”“”“
ബസ്സിന് പിറകിലെത്തിയ ഞാൻ ഏറ്റവും പിറകിലിരിക്കുന്ന കൊമ്പൻ മീശക്കാരനെ നോക്കി വിളിച്ചു…എന്റെ വിളി കേട്ടയാൾ
💬 Comments
View all comments