0%

Chapter Title : ചാരുലത ടീച്ചർ 5 [Jomon]

Author : Jomon Read All Parts 2.8K

ഡോർ തുറന്നുകൊണ്ടെന്നേ നോക്കി….

എവിടേക്ക് പോകുന്ന ബസ്സ് ആണെന്ന് ചോദിക്കാൻ വാ തുറന്ന ഞാനൊരു വരി വാക്കുകൾ പോലും വെളിയിലേക്ക് വരാതെ പതുങ്ങി നിന്നുപോയി…ചാരു….വീണ്ടുമെന്റെ ചാരു……ട്രാവൽ ബാഗും തോളിൽ തൂക്കി പിറകിലെ ഡോറിലൂടെ ഇറങ്ങാനായി നിൽക്കുന്ന എന്റെ ടീച്ചർ…….അവളെന്നെ കണ്ടിട്ടില്ല…ബാഗിന്റെ കനം കൊണ്ടാണെന്നു തോന്നുന്നു വളരേ സാവധാനം സ്റ്റെപ്പുകൾ നോക്കി നോക്കി ആണ് ഇറങ്ങുന്നത്….അവളിറങ്ങി തിരിഞ്ഞതും കിളിയെന്നോട് ഉറക്കെ ചോദിച്ചു

“കേറുന്നില്ലേ…?

ഞാനാ ചോദ്യം കേട്ടുവോ എന്ന് പോലും സംശയമായിപ്പോയി…എന്റെ നിൽപ്പും ഭാവവും കണ്ടിട്ടാണെന്ന് തോന്നുന്നു അയാളൊരു താല്പര്യമില്ലാത്തത് പോലെ മണിയടിച്ചു വണ്ടി പോകാനുള്ള സിഗ്നൽ കൊടുത്തു……ഒരിരമ്പലോടെ വണ്ടി മുൻപോട്ട് പോയതും ബാഗിന്റെ വള്ളികൾ ഒന്ന് കൂടെ അഡ്ജസ്റ്റ് ചെയ്തുകൊണ്ട് ചാരുവെന്റെ നേരെ തിരിഞ്ഞു….

ഞാൻ ഇപ്പൊ പറയാം അവിടെ എന്താവും നടന്നിട്ടുണ്ടാവുക എന്ന്….അലസമായി കണ്ണുകളുയർത്തി നോക്കിയ ചാരു കാണുന്നത് ഒരു കുപ്പി വെള്ളവും പിടിച്ചവളെ തന്നെ നോക്കി നിൽക്കുന്ന എന്നെയാവും….പെട്ടെന്നുള്ളയാ എന്റെ വരവിൽ അത്ഭുതംകൂറി അവളുടെ ഉണ്ടകണ്ണുകളൊന്ന് തള്ളി വരും…പിന്നെയാ കണ്ണുകൾ വിടരും..പക്ഷെ അതിലൊളിഞ്ഞിരിക്കുന്ന ഭാവം എനിക്ക് പരിചയമുള്ളത് ആവില്ല…എന്റെ കണക്ക് കൂട്ടലുകളൊന്നും തെറ്റാതെ തന്നെ നടന്നു…കണ്ണുകൾ മിഴിച്ചവളെന്നെയൊന്നു നോക്കി….യാത്രാക്ഷീണം കാരണം വിയർപ്പു പൊടിഞ്ഞ മുഖം…..പെട്ടെന്നവൾ ചുറ്റിനും നോക്കാൻ തുടങ്ങി…ഇവളിതാരെയാ നോക്കുന്നെ…അവൾ നോക്കിയ സ്ഥലങ്ങളിലേക്കെല്ലാം ഞാനുമൊന്ന് നോക്കി…ഒരൊറ്റ മനുഷ്യനില്ല ആ പരിസരത്തെങ്ങും……

“ഇങ് താടാ….”“”“

പെട്ടെന്നവളെന്റെ കയ്യിൽ നിന്നും കുപ്പിയും തട്ടിപ്പറിച്ചു കൊണ്ടു തിരിഞ്ഞു നടക്കാനാരംഭിച്ചു…ഏഹ് എന്റെ കുപ്പി…….

യാതൊരു ഭാവവ്യത്യാസവുമില്ലാതെ ഞാൻ വാങ്ങിയ കുപ്പിയിലെ വെള്ളവും കുടിച്ചു അരയന്നം നടന്നു പോണ പോലെ കുണുങ്ങി കുണുങ്ങി നടക്കുന്നവളെ ഞാൻ നോക്കിനിന്നു….ഒന്ന് വിളിച്ചൂടെ ഇവൾക്ക്…ഒന്നുവല്ലേലും ഞാനുമാ

💬 Comments

View all comments