Chapter Title : ചാരുലത ടീച്ചർ 5 [Jomon]
പുറത്തേക്ക് വന്നു... കൃത്യമായി തന്നെ അവളതു കേൾക്കുകയും ചെയ്തു.... വല്ലാത്തയൊരു സംശയഭാവത്തോടെയെന്നെ തിരിഞ്ഞു നിന്ന് അടിമുടി ചൂഴ്ന്ന് നോക്കുന്ന ചാരുവിനെ കണ്ട ഞാനൊന്ന് വിറച്ചു പോയി....
"അത് മൊത്തം ഇരുട്ടല്ലേ... അതാ വഴി തെറ്റുവൊന്ന് ഒരു പേടി..."
Jomon_kkstories, [Apr 29, 2024 at 3:24 PM]
വികിവിക്കി ഞാൻ പറഞ്ഞു....
"ഹ്മ്മ്..... കോഴിക്കോടങാടിയിലല്ലേ നിൽകുന്നെ... ഇത്ര വഴി തെറ്റാൻ... നിന്ന് കിന്നാരം പറയാതെ വീട് പിടിക്കാൻ നോക്ക് ചെക്കാ..."
അതും പറഞ്ഞൊരു പുച്ഛഭാവത്തോടെ അവൾ വീടിനു മുന്നിലേക്ക് കയറി... ഒരു ചായ ചോദിച്ചാലോ... ആദ്യമായി വീട്ടിൽ വന്നതല്ലേ... അല്ലേൽ വേണ്ട.... എന്റെ പെണ്ണിന്റെ സ്വഭാവം വെച്ച് ആട്ട് കിട്ടാൻ സാധ്യതയുണ്ട്..... വാതിലു തുറന്നകത്തു കയറാൻ നില്കുന്നവളെ ഒരു തവണ കൂടി നോക്കി ഞാൻ മുൻവശത്തെ ഗേറ്റിലേക്ക് നടന്നു......
അശാന്തമായ മനസ്സും കൊണ്ടാ ഞാവിടേക്ക് വന്നത്... പക്ഷെ ഇപ്പോളോ..... ഇഷ്ടമാണെന്ന് ഒരു വാക്ക് പോലും കേൾക്കാതെ തന്നെ എനിക്ക് മനസിലാക്കാൻ പറ്റി അവളുടെ ഉള്ളിലെന്താണെന്ന്.....
"ഓയ്.....!!!!!!!
ഓരോന്നാലോചിച്ചു ഗേറ്റ് തുറക്കുമ്പോളാണ് പിറകിൽ നിന്നൊരു വിളി.... ചാരുവാണ്... എന്താണെന്ന ഭാവത്തിൽ ഞാനവളെ തിരിഞ്ഞു നോക്കി.... മുഖത്തെല്ലാം നൂറ് വാൾട്ടിന്റെ ലൈറ്റ് കത്തിച്ചത് പോലുള്ളൊരു ചിരിയുമായി നില്കുവാണ് കക്ഷി... നിൽക്കുവല്ല പാതി തുറന്ന വാതിലിൽ തൂങ്ങിയാണ്....
"നാളെയൊരു പത്തുമണി കഴിയുമ്പോ.... ഇവിടടുത്തൊരു കുന്നുണ്ട്...... അവിടേക്ക് വരുവോ.....?
ഏറെ പ്രതീക്ഷയോടുള്ള ചോദ്യം.... ചാരു എന്നോട് ആദ്യമായി ആവശ്യപ്പെടുന്ന കാര്യം... അല്ല ആദ്യമല്ല.... രണ്ടാമതായി.... ആദ്യത്തേത് ഇപ്പോഴും ഞാൻ സാധിച്ചു കൊടുത്തിട്ടില്ല....
"വരാം...."
നിറഞ്ഞൊരു ചിരിയോടെ അതും പറഞ്ഞു ഞാൻ വെളിയിലേക്ക് ഇറങ്ങി.....
💬 Comments
View all comments