0%

Chapter Title : ചാരുലത ടീച്ചർ 5 [Jomon]

Author : Jomon Read All Parts 2.9K

വിരലു കടിച്ചു സന്തോഷം അടക്കാനാവാതെ അകത്തേക്ക് ഓടിപോയ ചാരുവിനെയും നോക്കി ഞാൻ കൊറച്ചു നേരം കൂടിയവിടെ നിന്നു....... പെണ്ണൊരു അരപ്പിരിയാണ്... പക്ഷെ ഞാൻ കൂടെയുള്ളപ്പോൾ മാത്രം.....

ശാന്തമായ മനസ്സോടെ ഞാൻ വീട്ടിലേക്ക് നടന്നു... എന്തോ പോയതിനേക്കാൾ വേഗത്തിൽ എത്തിയത് പോലെ..... പിന്നെയാരും കാണാതെ അടുക്കള വാതിലിലൂടെ തന്നെ ഞാൻ അകത്തേക്ക് കയറി.... മുറിയിൽ എത്തിയതേ ബെഡിലേക്ക് ഒരു വീഴ്ചയായിരുന്നു... സന്തോഷം കൊണ്ടു മനസ്സ് നിറയുന്നു... കൂടെ കണ്ണുകളും......

നാളെ എന്തിനാവുമവൾ കാണണമെന്ന് പറഞ്ഞത്.... അടുത്തുള്ള കുന്നെന്ന് പറയുമ്പോൾ.... യെസ്... അത് തന്നെ... അച്ചനും അമ്മയും എപ്പോളും പറയാറുള്ള... അവരിരുവരും കണ്ടുമുട്ടി പ്രണയം തുറന്നു പറഞ്ഞയതേ കുന്നുതന്നെ.... നേരം വെളുക്കാനിനി അധികം മണിക്കൂറുകളില്ല..... മെല്ലെ മെല്ലെ ഞാനും പതിയെ ഉറക്കത്തിലേക്ക് വീണു

---------**---------**---------

പുലർച്ചെയ്യുള്ള കോഴികളുടെ ഒച്ചയും താഴെ അടുക്കളയിൽ നിന്നുള്ള പാത്രങ്ങളുടെ തട്ടലും മുട്ടലും കേട്ടാണ് ഞാൻ കണ്ണ് തുറന്നത്.........

വെറുതെ അടുത്തു കിടന്ന ഫോൺ എടുത്തു നോക്കിയപ്പോ സമയം എട്ട് മണി.... പത്തുമണിക്കാണ് അവളെന്നോട് കുന്നിൻ മുകളിലേക്ക് എത്താൻ പറഞ്ഞത്...

സ്ഥലം വലിയ പരിജയം ഇല്ലാത്തത് കൊണ്ടു ഞാൻ കൊറച്ചു നേരത്തെ തന്നെ ഇറങ്ങാൻ തീരുമാനിച്ചു.... രാവിലെ തന്നെയുള്ള പല്ലുതേപ്പും കഴുഞ്ഞൊരു നല്ല കുളിയും കുളിച്ചിറങ്ങി... ഒള്ളത് പറഞ്ഞാലീ നാട്ടിൻ പുറത്തെ വെള്ളത്തിനു പുലർച്ചെ നല്ല തണുപ്പാണ്.... തലവഴിയൊരു ബക്കറ്റ് വെള്ളം കമിഴ്ത്തിയപ്പോ തന്നെ ആകെ മൊത്തം മൈൻഡ് ഒന്ന് ഫ്രഷ് ആയത് പോലെ......

താഴേക്ക് ഇറങ്ങിയപ്പോ തന്നെ കണ്ടു ഊണുമേശക്ക് ചുറ്റുമിരുന്നു വർത്തമാനം പറയുന്ന അമ്മയെയും അച്ഛനെയും കൂടെ അച്ഛാച്ചനുമുണ്ട്....

കൊല്ലം കൊറച്ചായില്ലേ.. അതുകൊണ്ട്

💬 Comments

View all comments