Chapter Title : ചാരുലത ടീച്ചർ 5 [Jomon]
നടന്നു....
നല്ല പുത്തൻ പോലെ തോന്നിക്കും വിധം കഴുകി വെച്ചിരുന്ന ഇളം നീല കളർ ചേതക്ക്.... കാണാൻ തന്നെ ഒരഐശ്വര്യം തോന്നും... വണ്ടിയിനി ഓടിക്കാൻ കൂടെ കൺടീഷൻ ആണോയെന്ന് അറിഞ്ഞാൽ മതി.....
വലിയ തിടുക്കമൊന്നും കാണിക്കാതെ ഞാൻ വണ്ടിയിൽ കീ ഇട്ട് പിറകിലെ കിക്കറിൽ ചവിട്ടി..... ഒരൊറ്റ ചവിട്ടിൽ തന്നെ വണ്ടിയൊരു ഇരമ്പലോടെ സ്റ്റാർട്ടായി...... പക്കയായി കൊണ്ടു നടന്നതിന്റെ ലക്ഷണമെല്ലാം കാണാനുണ്ട്...
ഞാൻ മെല്ലെയതിൽ കയറിയിരുന്നു പുറത്തേക്ക് ഓടിച്ചിറക്കി... ഒരിക്കൽ കൂടി ഉമ്മറത്തായി എന്നെ നോക്കി നില്കുന്നവരെ നോക്കി ചിരിച്ച ശേഷം മെയിൽ റോഡ് ലക്ഷ്യമാക്കി ഞാൻ വണ്ടി വിട്ടു.... അമ്മ പറഞ്ഞ വഴിയും ഏകദേശരൂപവും വെച്ചു ഞാൻ വണ്ടിയോടിച്ചു... അരമണിക്കൂർ വേണ്ടി വന്നു അമ്മ പറഞ്ഞ സ്ഥലത്തെത്താൻ.......
ടാറിങ് അവിടം കൊണ്ടു തീരും...... പിന്നെയൊരു കാട്ടിലേക്ക് കയറിയ പ്രധീതിയാണ്.... ഞാനൊരരികു നോക്കി വണ്ടി നിർത്തി....
"തിരിച്ചു വരുമ്പോ ഇവിടെ തന്നെ കാണണേ..!!
വണ്ടിയെ നോക്കി മനസ്സിൽ പറഞ്ഞുകൊണ്ട് ഞാൻ കാടിനിടയിൽ കണ്ട ഇടവഴിയിലൂടെ നടക്കാൻ തുടങ്ങി.... അമ്മ പറഞ്ഞ കഥവച്ച് നോക്കുമ്പോ അന്നീ കാടിത്ര വലുതല്ല.... ഇപ്പൊ കാലം മാറിയല്ലോ... അതുകൊണ്ട് ഒരല്പം ബുദ്ധിമുട്ടി പാറക്കെട്ടിന്റെ അവിടെയെത്താൻ....
ഒരുവിധം എത്തിയപോ കണ്ടു നീണ്ടു നിവർന്നു വിശാലമായി കിടക്കുന്ന പാറകൾ നിറഞ്ഞൊരു ഭാഗം... പക്ഷെ എനിക്ക് പോകേണ്ടത് അവിടേക്കല്ല... ഒന്ന് കൂടെ ചുറ്റുപാടും പരിശോധിച്ചപ്പോ കണ്ടു വലതു വശം മാറിയൊരു നടപ്പാത പോകുന്നത്.... നീളൻ പാറക്കല്ലുകൾ കൊണ്ടു നിർമ്മിച്ചതാണ്... ആ വഴി മുന്നിലേക്ക് നടന്നതും കല്ലുകളുടെ ആകൃതി മാറിയൊരു സ്റ്റെപ്പുകൾ കണക്കെ കാണപ്പെട്ടു.... കുറഞ്ഞതൊരു നൂറ് നൂറ്റന്പത്
💬 Comments
View all comments