0%

Chapter Title : ചാരുലത ടീച്ചർ 5 [Jomon]

Author : Jomon Read All Parts 2.9K

സ്റ്റെപ്പുകൾ കാണും....

"ഒരുകുപ്പി വെള്ളം എടുക്കാമായിരുന്നു...!!!!!!

വലിഞ്ഞു വലിഞ്ഞൊരു വിധം അതിനു മുകളിൽ കേറിയ ഞാനൊന്ന് നെടുവീർപ്പിട്ടു...... കയ്യിൽ കെട്ടിയ വാച്ചിൽ നോക്കിയപ്പോ സമയം പത്തുമണി ആകുന്നു.... അവൾ വരാനിനിയും സമയം എടുക്കും... വലിഞ്ഞു കേറണ്ടേ ഇതിനു മേളിൽ.....

ഓരോന്ന് ഓർത്തു ഞാൻ കൊറച്ചു നിറന്ന ഭാഗത്തേക്ക്‌ നടന്നു... ഇപ്പോളാ കുന്നിന്റെ ഏറ്റവും ടോപ്പിൽ ആണ് ഞാൻ... കൊറച്ചു നേരമവിടെയിരുന്നു കാറ്റൊക്കെ കൊണ്ടങ്ങനെ ഇരുന്നു...

തൊട്ട് മുൻപിൽ വലിയൊരു താഴ്‌വാരം പോലെയാണ്... കൊറേ മരങ്ങളും പാറകളും കൊറച്ചകലെ മാറി പൊട്ട് പോലെ കൊറച്ചു പാടങ്ങളും വാഴത്തോപ്പുക്കളും കാണാം..... സൂര്യൻ ചൂടുപിടിച്ചുകൊണ്ട് എനിക്ക് നേരെ തന്നെ ആണ്.... എങ്കിലും അവിടെയാകെ മൊത്തം ചെറിയ തണുപ്പ് നിറഞ്ഞൊരു അന്തരീക്ഷം ആണെന്ന് എനിക്ക് മനസിലായി...പിറകിലേക്ക് മുഴുവൻ മരങ്ങൾ അല്ലേ.... അതാവും....

ഞാൻ മെല്ലെ കയ്യിൽ കരുതിയിരുന്ന ചെറിയ ബാഗിൽ നിന്ന് ipad എടുത്തു..... മുൻപിൽ ഇത്രയും ഭംഗിയുള്ള കാഴ്ചകൾ കാണുമ്പോ എങ്ങനാ വരക്കാതെയിരിക്കാൻ തോന്നുവാ....... ഒരരികിൽ നിന്നു ഞാൻ വരച്ചു തുടങ്ങി... മുൻപിൽ കാണുന്നത് അതുപോലെ തന്നെയല്ല വരച്ചത്.... കണ്ണെത്താ ദൂരത്തോളം പരന്നു കിടക്കുന്ന താഴ്‌വാരവും അതിൽ തിങ്ങി നിറഞ്ഞ മരങ്ങളും.... ഇതിനെയെല്ലാം തോളോട് തോൾ ചേർന്നു നിന്ന് കാണുന്ന രണ്ടു മനുഷ്യരൂപവും.... അതൊരാണും പെണ്ണുമായിരുന്നു...... തൊട്ടടുത്തായി തന്നെ കല്ലുകൾ കൊണ്ടു നിർമ്മിച്ച പഴക്കം തോന്നും വിധം ചുവരുകൾ ദ്രവിച്ചു തുടങ്ങിയൊരു കല്ലമ്പലവും...........

എന്റെ കഴിവനുസരിച്ചിതെല്ലാം വരച്ചു തീർക്കാൻ അധികം സമയം വേണ്ടി വന്നില്ല...... അവസാന സ്റ്റെപ്പായി കൊറച്ചു മിനുക്കു പണികൾ ചെയ്യുമ്പോളാണ് എനിക്ക് പിറകിലായൊരു കാലനക്കം ഞാൻ കേട്ടത്......

"ചാരു...""""

💬 Comments

View all comments