Chapter Title : ചാരുലത ടീച്ചർ 5 [Jomon]
ഉയരം കാണും.... അസാമാന്യമായ വണ്ണം... പക്ഷെ എന്നെ അത്ഭുതപ്പെടുത്തിയത് മറ്റൊന്നായിരുന്നു... ഇത്രയും വേരുകളും വലുപ്പവുമുള്ള മരമെങ്ങനെ പാറക്കൂട്ടത്തിൽ വന്നു.....
എന്റെ സംശയം നിറഞ്ഞ ഭാവത്തോടെയുള്ള നോട്ടം കണ്ടുകൊണ്ടാണ് ചാരുവെന്നേ നോക്കി ചിരിച്ചത്...
"വർഷങ്ങളായിട്ട് ഇവിടെയുള്ളത ഇത്.... ഈ പാറക്കെട്ടിന്റെ അടിയിലേക്കാ വേരുകൾ മുഴുവനും പോണത്... അതോണ്ട് തന്നെയാ ഇത്രവർഷം കഴിഞ്ഞിട്ടും ആളിത്ര സ്ട്രോങ്ങ് ആയിട്ട് നിൽക്കുന്നെ...""
ചെറുതായി ഇളകി തുടങ്ങിയ തടിയുടെ മുകളിലെ തൊലിയിലൂടെ വിരലുകളോടിച്ചുകൊണ്ട് അവൾ പറഞ്ഞു... ചാരുവിന് ആ മരത്തെ വലിയ കാര്യമാണെന്ന് തോന്നുന്നു.....
"ബാ ഇവിടെയിരിക്കാ..."
നല്ല വണ്ണമുള്ളൊരു വേര് നോക്കിയവൾ ഇരുന്നുകൊണ്ടെന്നെ വിളിച്ചു..... അവളുടെ അടുത്തിരിക്കാനാണ് ഷെണിക്കുന്നത്.. പക്ഷെ എനിക്കെന്തോ ഒരു മടിപോലെ.... ഉള്ളുകൊണ്ടാഗ്രഹികുന്നുണ്ടെങ്കിലും..കാലുകൾക്ക് അനക്കമില്ല....
"ഒന്നിവിടെ വാടോ....?
എന്റേയീ പരുങ്ങൽ കണ്ടവൾ ശബ്ദമല്പം കടിപ്പിച്ചുകൊണ്ട് തന്നെ വിളിച്ചു...ടീച്ചറുടെ ബാധ വീണ്ടും കയറ്റേണ്ടന്ന് കരുതി ഞാനോടിപ്പോയി അവളുടെ അടുത്തിരുന്നു..... എന്റെയാ കളി മൊത്തം കണ്ടത് കൊണ്ടാണെന്നു തോന്നുന്നു അവളുടെ ചുണ്ടിലൊരു ചെറുചിരി മിന്നിമാഞ്ഞു...
"ആദി.... എനിക്ക് നിന്നെക്കുറിച്ചറിയണമെടാ..."
എന്റെയൊരു കൈയിൽ പിടിച്ചുകൊണ്ടവൾ പറഞ്ഞു..... സത്യത്തിൽ എനിക്ക് ചിരിയാണ് വന്നത്... അവൾക്കാകെ അറിയാവുന്നത് എന്റെ പേര് മാത്രമാണ്....
"ഒന്ന് പറയെടോ ചങ്ങാതി..?
എന്റെ ചിരി കണ്ടുകൊണ്ടുവൾ പറഞ്ഞു...
"ചാരു നിനക്ക് എന്താ അറിയേണ്ടത്... ഞാൻ ആരാണെന്നോ അതോ ഞാൻ എങ്ങനെ ആണെന്നോ....?
അവളെയൊന്ന് കുഴപ്പിക്കാൻ വേണ്ടി തന്നെയാണ് ഞാൻ അങ്ങനെ ചോദിച്ചത്.... പക്ഷെ എന്റെ ചോദ്യം കേട്ടയവൾ ഒരുനിമിഷം ആലോചനയിൽ മുഴുകി... പിന്നീട് പറഞ്ഞു തുടങ്ങി
"എനിക്ക് നിന്റെ ബേസിക് ആയ കാര്യങ്ങൾ പറഞ്ഞു തന്നാൽ മതി... ബാക്കിയെല്ലാം നിന്നിൽ നിന്ന് പറഞ്ഞറിയുന്നതിലും
💬 Comments
View all comments