Chapter Title : ചാരുലത ടീച്ചർ 5 [Jomon]
നല്ലത് ഞാൻ നേരിട്ടറിയുന്നതാ..!
"ഓ... ഓക്കേ... എന്റെ പേര് നിനക്ക് അറിയുന്നത് പോലെ തന്നെ ആണ്.. പിന്നെ അടുപ്പമുള്ളവരെന്നെ കുട്ടാ ന്ന് വിളിക്കും... പക്ഷെ നീ അങ്ങനെ വിളിക്കണ്ട..!
എന്റെ ചെല്ലപ്പേര് കേട്ട പാടെ ചിരിക്കാൻ തുടങ്ങിയവളോട് മുഖം കടുപ്പിച്ചു ഞാൻ പറഞ്ഞു
"അതെന്താടാ ഞാൻ വിളിച്ചാൽ... എനിക്കെന്താ നിന്നോട് അത്രക്ക് അടുപ്പം വേണ്ടേ...?
എന്റെ ഭാവം കണ്ടയവൾ അതുപോലെ തന്നെ എന്നോട് ചോദിച്ചു
"അങ്ങനെ അല്ല ബുദൂസേ.... നീയെന്നെ കുട്ടാന്ന് വിളിക്കുമ്പോ എനിക്ക് ഒരുമാതിരി നാണം വരും.. ചെറിയ പിള്ളേരെ വിളിക്കുന്നത് പോലാ തോന്നുവാ..."
ചുണ്ടിൽ നിറഞ്ഞൊരു ചിരിയോടെ ഞാൻ പറഞ്ഞു... ചാരുവാകട്ടെ എന്റേയീ ഭാവവും സംസാരരീതിയുമെല്ലാം അത്ഭുതത്തോടെ നോക്കി കാണുവാണ്.... കാരണം ആദ്യമായിട്ടാണല്ലോ ഞാനിങ്ങനെ അവളോട് സംസാരിക്കുന്നതൊക്കെ...
"ശെരി.. പക്ഷെ എനിക്കാ പേര് ഇഷ്ടവായായിരുന്നു ആദി... കുട്ടാ....!!!!
അവസാനത്തെയാ ആദിയും കുട്ടനും ചേർത്തുള്ളയവളുടെ വിളിയിൽ എനിക്കൊരു പ്രത്യേകത തോന്നി... എന്നോടുള്ള സ്നേഹം മുഴുവനും ഒരു വാക്കിലേക്ക് കൊണ്ടു വന്നത് പോലെ.....
പിന്നീട് ഞങ്ങലിരുന്നു ഒരുപാട് സംസാരിച്ചു.... ആദ്യത്തെയൊരു ബുദ്ധിമുട്ട് കഴിഞ്ഞതോടെ ഞാനും ഫുൾ ഫോമിലായി... അവളെയോരൊന്നും പറഞ്ഞു കളിയാക്കിയും പകരമായി നല്ല രണ്ടടി വാങ്ങിയും ഞങ്ങളാ സമയം കഴിച്ചു....
"ഹ്മ്മ്... അപ്പൊ ഇതാണ് ടീച്ചറെ പ്രേമിച്ച ആദിയുടെ ബാക്ക്ഗ്രൗണ്ട്..."
മിനുസമാർന്നയവളുടെ താടിയുഴിഞ്ഞു കൊണ്ടെന്നെ നോക്കി ചാരു ചോദിച്ചു... പകരം ഞാനൊരു ചിരി മാത്രമേ നൽകിയുള്ളു....
"നീ ഒന്ന് എണീറ്റെ... വേഗം..."
എന്തോ ഓർത്തത് പോലവൾ ചാടിയെണീറ്റ് കൊണ്ടെന്നോട് പറഞ്ഞു...
"അതെന്തിനാ... പോകാറായോ നിനക്ക്..?
അവളുടെ ദിർദി കണ്ട ഞാൻ ചോദിച്ചു..
"അല്ലടാ... ഒരു സെൽഫി
💬 Comments
View all comments