0%

Chapter Title : ചാരുലത ടീച്ചർ 5 [Jomon]

Author : Jomon Read All Parts 2.8K

പോലുമറിയാതെ എന്നില്ലേക്ക് തിരിച്ചു കയറാറുണ്ട്…അതിന്റെ ആവേശമാണ്….

പെട്ടെന്നേനെ മുൻപിൽ കണ്ടയവളൊരു പേടിയോടെ ചുറ്റിനും നോക്കി….ആരെങ്കിലും വരുന്നുണ്ടോയെന്ന്… കാര്യം ടീച്ചർ ആണെങ്കിലും അത് ഞങ്ങൾക് രണ്ടു പേർക്കുമിടയിൽ മാത്രമല്ലെ…പുറമെ നിന്നു കാണുന്നവർക്ക് അവളാ നാട്ടുകാരിയും ഞാനേതോ വരത്തനുമാണ്…..

”എന്താടാ….പിന്നേം തുടങ്ങിയോ നിന്റെ സൂക്കേട്..?

ചുവന്നു വന്ന മുഖവുമായി പല്ലുകടിച്ചു കൊണ്ടവളെന്നോട് ചോദിച്ചു….മുൻപായിരുന്നെങ്കിൽ വന്ന വഴിയേ ഞാൻ തിരിഞ്ഞു നടന്നേനെ…ഇതിപ്പോ ധൈര്യം കേറി കേറി അങ്ങറ്റത്തു നിൽക്കുവല്ലേ….

“തുടങ്ങിയിട്ട് കൊറച്ചു ദിവസമായി….”

എന്റെ ചിരികാണാൻ നല്ല ഭംഗിയാണെന്ന മറ്റുള്ളവരുടെ അഭിപ്രായത്തേ കൂട്ട്പിടിച്ചുകൊണ്ടു ഞാൻ അവളെ നോക്കിയൊരു ചെറു ചിരിയോടെ പറഞ്ഞു…

“അതിന്…?

ഓഹ് ദൈവമേ….എന്തെങ്കിലും പറഞ്ഞു തുടങ്ങി വരുമ്പോ എല്ലായെണ്ണവും അയിനും കുയിനും പൊക്കി പിടിച്ചു വരുന്നതെന്തിനാ………

”അതിന് ഒന്നുമില്ല…“

പറയാൻ വന്നതെല്ലാം വിഴുങ്ങിക്കൊണ്ട് ഞാനവളുടെ മുൻപിൽ നിന്ന് മാറി നടക്കാൻ തുടങ്ങി….ഇനി വേണേൽ അവളു വന്നു മിണ്ടട്ടെ…അല്ലാണ്ട് ഒരക്ഷരമീ ആദി പറയില്ല….വാശി കേറിയ ഞാൻ മുഖവും വീർപ്പിച്ചു ചവിട്ടി കുലുക്കി നടക്കാൻ തുടങ്ങി

നടന്നു നടന്നു കാലു കഴച്ചതല്ലാതെ വേറൊന്നും നടന്നില്ല…..ഇനിയിപ്പോ ഇവൾക്കെന്നോട് ഒന്നുമില്ലേ….ഇതെല്ലാം വരുമെന്റെ തോന്നലുകൾ മാത്രമായിരിക്കോ….അന്നുവരെയില്ലാത്തയൊരു തരം ഭയമെന്നേ വന്നു മൂടി…..കാടുകയറിയുള്ള ആലോചന….അല്ലേലും ഞാൻ ഒരല്പം ഓവർ ആയിരുന്നല്ലോ…അവളീ നിമിഷം വരെ എന്നെ ഇഷ്ടമാണെന്ന് പറഞ്ഞിട്ടില്ല..പക്ഷെ ഞാനോ…അവളുടെ ഓരോ നോട്ടത്തിൽ പോലും എന്നോടുള്ള ഇഷ്ടമാണെന്ന് വിചാരിച്ചു……ആകെയൊരു സങ്കടം വരുന്നത് പോലെ….എല്ലാം വെറുതെ ആയിരുന്നെന്ന തോന്നലെന്നെ കാർന്നു തിന്നാനാരംഭിച്ചതും പിറകിൽ നിന്നൊരു വിളി

“ആദി…”

അവളെന്തിനാവും വിളിച്ചതെന്നറിയാനുള്ള ആകാംഷയിൽ തിരിഞ്ഞു നോക്കിയ ഞാൻ കണ്ടത്…..ഞങ്ങൾ നടന്നു വന്ന വഴിയരികിലുള്ള വലിയൊരു വീടിന്റെ ഗേറ്റിൽ പിടിച്ചെന്നെ നോക്കി നിൽക്കുന്നവളെയാണ്….

💬 Comments

View all comments