0%

Chapter Title : ചാരുലത ടീച്ചർ 5 [Jomon]

Author : Jomon Read All Parts 2.8K

ഞാൻ നോക്കിയെന്ന് മനസിലായതും അവളാ ഗേറ്റ് തുറന്നുകൊണ്ട് പറഞ്ഞു

“ഞാൻ ഇങ്ങോട്ടാ….”

ചാരുവിന്റെ മുഖഭാവം എനിക്ക് മനസിലാവുന്നില്ല…മനസ്സിൽ കുന്നുകൂടിയ ഒരായിരം ചോദ്യങ്ങൾ കൊണ്ടാവാം…എന്റെ മറുപടി കാത്തു നിന്നവൾക്ക് മറുത്തൊന്നും കിട്ടാതെ വന്നതോടെ അവളാ ഗേറ്റ് തുറന്നകത്തേക്ക് കയറി പോയി……..വെള്ള പെയിന്റ് അടിച്ചയൊരു ഇരുനില വീട്……മുറ്റത്തായി പൂക്കളൊക്കെ വളർത്തി എത്രത്തോളം ഭംഗിയാക്കാൻ പറ്റുമോ അത്രത്തോളം തന്നെ വൃത്തിയായി സൂക്ഷിച്ചിട്ടുണ്ട്….വലിയ ചുറ്റുമതിലുണ്ടെങ്കിലും വാതിലു തുറന്നകത്തു കയറി പോകുന്ന ചാരുവിനെ എനിക്ക് കാണാം…ഒന്ന് തിരിഞ്ഞു പോലും നോക്കിയില്ലല്ലോ അവൾ……അത്രയൊക്കെ തന്നെ മതിയായിരുന്നു എന്റെയുള്ളിൽ തോന്നിയ സംശയങ്ങളെ ശെരി വെക്കാൻ….മണ്ടൻ….വെറുമൊരു മണ്ടൻ…..പഠിപ്പിക്കുന്ന ടീച്ചറെ തന്നെ കേറി പ്രേമിക്കാൻ നോക്കിയ എന്നെ ഞാൻ വേറെന്തു പേരു പറഞ്ഞു വിശേഷിപ്പിക്കണം……………

അന്നത്തെ രാത്രി എനിക്ക് ഉറക്കം വരുകില്ലെന്ന് മറ്റാരേക്കാളുമെനിക്ക് നന്നായിട്ടറിയാം…ഏറെയിഷ്ടത്തോടെ ചേർത്തു വച്ചു നിർമ്മിച്ച ചീട്ടുകൊട്ടാരത്തെ വീഴ്ത്താൻ ദുർബലമായൊരു കാറ്റ് മാത്രം മതിയെന്ന് മനസിലാക്കിയ നിമിഷം….ഉറക്കം പോലും വരാതെ ഞാൻ ബെഡിൽ തിരിഞ്ഞും കമിഴ്ന്നും കിടന്നു….നെഞ്ചിലാകെയൊരു വേദന…ഓരോന്ന് ഓർത്തു കൂട്ടിയിട്ട്…..വല്ല അറ്റാക്കും ആയിരുന്നെങ്കിൽ ഒന്നുമറിയാതെയങ്ങു പോകാമായിരുന്നു…..ചിന്തകളോരോ വഴിക്ക് കയറാൻ തുടങ്ങിയതും ഞാൻ ബെഡിൽ നിന്നും ചാടി എണീറ്റു…..സ്വന്തം കവിളിൽ തന്നെ മാറി മാറി പലതവണ ഞാൻ തല്ലി

“എന്തൊക്കെയാ ഓർത്തു കൂട്ടുന്നെ ഞാൻ…..അറ്റാക്കോ….മൈര്…….ഒരു പെണ്ണ് ഇഷ്ടമല്ലെന്ന് പറഞ്ഞാൽ ഇങ്ങനെ ആണോ….”

“അതിന് ഇഷ്ടമല്ലന്ന് അവളു പറഞ്ഞില്ലല്ലോ….?

ഉള്ളിൽ നിന്നൊരു മറുചോദ്യം….ശെരിയാണ്……അവൾ പറഞ്ഞിട്ടില്ല ഇതുവരെ ഇഷ്ടമാണോ അല്ലയോ എന്ന്….മറുപടികിട്ടിയിട്ട് പോരെ എന്റെയീ നിരാശകാമുകൻ ചമഞ്ഞുള്ള നടപ്പ്……….ഉള്ളിലാകെ വാശിയും ധൈര്യവും നിറയുന്നത് പോലെ…ഫോണെടുത്തു ഞാൻ സമയം നോക്കി…  11:47………മനസിലൊരു പ്ലാനുമില്ലാതെ ഞാനപ്പോളത്തെയൊരു തോന്നലിൽ ഇട്ടിരുന്ന ഷർട്ടും പാന്റും മാറി

💬 Comments

View all comments