0%

Chapter Title : ചാരുലത ടീച്ചർ 5 [Jomon]

Author : Jomon Read All Parts 2.8K

വാതിൽ തുറന്നിറങ്ങി….എല്ലാവരും ഉറങ്ങിയ ലക്ഷണമാണ്…ലൈറ്റ് എല്ലാം ഓഫ് ആണ്……..മൊബൈലിലെ ഫ്ലാഷ് ഓൺ ആകാതെ ഡിസ്പ്ലേയിൽ കത്തി നിൽക്കുന്ന അരണ്ട വെളിച്ചവുമടിച്ചു ഞാൻ കോണിപ്പടികൾ ഇറങ്ങാൻ തുടങ്ങി…പഴയ തടിപ്പലകകൾ കൊണ്ടുണ്ടാക്കിയതാണ് അതുകൊണ്ട് തന്നെ സാവധാനം വേണം നീങ്ങാൻ അല്ലെങ്കിൽ വീട്ടുകാർ മുഴുവനുമറിയും….ഓരോ സ്റ്റെപ്പും വളരേ സൂക്ഷ്മതയോടെ നോക്കിഞാനിറങ്ങി

ഉമ്മറത്തെ വാതിൽ വലിയ ഓടാമ്പലുള്ള ടൈപ്പാണ്…അത് തുറന്നിറങ്ങി പോകുന്നത് റിസ്ക്കാണ്…തത്കാലം റിസ്ക് എടുക്കാതെ റെസ്‌ക്ക് തിന്നാനുള്ള പ്ലാനിൽ ഞാൻ അടുക്കള വാതിൽ തുറന്നു പുറത്തിറങ്ങി….ഇവിടെന്നിന്ന് മെയിൻ റോഡിലേക്കുള്ള വഴികൾ ഞാൻ കണക്ക് കൂട്ടി…ഒടുക്കം പിറകു വശത്തെ വേലി ചാടാൻ തന്നെ തീരുമാനിച്ചു……പലകയടിച്ചു കമ്പി കെട്ടിയ വേലി…..പുഷ്പം പോലെയത് ചാടി കടന്നപ്പോ ഉള്ളിന്റെയുള്ളിലെ ധൈര്യം തരുന്ന തെണ്ടി വീണ്ടുമെനിക്ക് ആത്മവിശ്വാസം കൂട്ടിത്തന്നു….

പിന്നൊരോട്ടമായിരുന്നു…ഓർമ്മവച്ചെടുത്ത വഴികളിലൂടെ ചുറ്റി തിരിഞ്ഞവസാനമായി ചാരുവിനെ കണ്ട വീടിനു മുൻപിലെത്തി…..റോട്ടിൽ നിന്നു നോക്കുമ്പോ തന്നെ മനസിലാവും ആ ഒരു ഏരിയയിലെ തന്നെ ഏറ്റവും വലിയ വീടിതു തന്നെ ആണെന്ന്….പക്ഷെ ഞാനിപ്പോ ഇവിടെ വന്നു വീടിന്റ വലുപ്പം അളക്കുന്നത് എന്തിനാണെന്ന് എനിക്ക് പോലുമറിയില്ല…അപ്പോളത്തെ ഒരു തോന്നലിൽ ചാടിപിടഞ്ഞു വന്നതാണ്…പക്ഷെ വെക്തമായൊരു പ്ലാനില്ലാതെ എങ്ങനെ മുൻപോട്ട് പോകും…..എവിടെ നിന്ന് തുടങ്ങും ഞാൻ……..?

രണ്ടു തവണ ഞാനാ വീടിനെ വലം വെച്ചു നടന്നു……നാലു സൈഡും മതിലാണ്…മുൻപിൽ വലിയൊരു ഗേറ്റും പിന്നാമ്പുറത്തായി ചെറിയൊരു ഗേറ്റും…ഏറിപോയാൽ ഒരാൾക്ക് മാത്രം കടക്കാൻ പറ്റിയൊരു ഗേറ്റ്…….അതുകൊണ്ട് തന്നെ ചാടി കടക്കാൻ സുഖമാണ്…ആ വഴി തന്നെ തിരഞ്ഞെടുത്തെങ്കിലും ഞാൻ ഒരു തവണ കൂടി പരിസരം വീക്ഷിച്ചു….എന്റെ ചാരു വല്ല മൃഗസ്നേഹി വല്ലതും ആണെങ്കിൽ…….

പക്ഷെ പട്ടിക്കൂടൊന്നും അവിടെ ഞാൻ കണ്ടില്ല…ധൈര്യമായി

💬 Comments

View all comments