0%

Chapter Title : ചാരുലത ടീച്ചർ 6 [Jomon]

Author : Jomon Read All Parts 2.6K

ഉള്ളൊരു ലേഡീസ് വാച്ച് കെട്ടിയിട്ടുണ്ട്.... നല്ല രീതിയിൽ ഒതുക്കി വെട്ടിയ കൈ നഗങ്ങൾ... ഇതെല്ലാം എന്റെ സൂക്ഷ്മ നീരീക്ഷണത്തിൽ കണ്ടു പിടിക്കുന്നതാണ്... പക്ഷെ തള്ള വിരലിലെ നഗത്തിനൊരല്പം നീളം കൂടുതൽ... ദൈവമേ ഇവൾക്ക് അടുത്തിരിക്കുന്നവനെ നുള്ളി വേദനിപ്പിക്കുന്ന സ്വഭാവം ഉണ്ടാവരുതേ..... ഉള്ളുരുകി ഞാൻ പ്രാർത്ഥിച്ചു.... അവളുടെ കൈക്കും മുഖത്തിനും ഒരേ നിറമാണ്... പക്ഷെ മുഖത്തോരല്പം റോസ് നിറം കലർന്നത് പോലെ തോന്നും...മൈക്കപ്പ് ഒന്നുമല്ല ജന്മനാ കിട്ടിയ കഴിവ് തന്നെ ആണ്... ആരെന്തു പറഞ്ഞാലും ഇണ്ടിക്കേറ്റർ ഇട്ടത് പോലെ ചുവപ്പിച്ചു കാണിക്കാൻ ആണ്..... റോസ് നിറത്തിലുള്ള ചുണ്ടുകളും വണ്ണമില്ലാതെ നീണ്ട മൂക്കും നീട്ടിയെഴുതിയ കണ്ണുകളും... ആകെ മൊത്തം ക്ലാസ്സ്‌ എടുക്കാനൊരു പാവക്കുട്ടി വന്നത് പോലെ.....

ഓരോന്നോർത്തവളുടെ സൗന്ദര്യത്തിൽ മതിമറന്നിരിക്കുബോ ആണ് അജയനെന്നെ തട്ടി വിളിച്ചത്...

"മതിയെടാ നാറി അതിനെയിങ്ങനെ നോക്കി പെഴപ്പിച്ചത്...!!!!

അവന്റെയാ സംസാരം കേട്ട് ഞാനൊരൂമ്പിയ ചിരിയോടെ മാന്യനായിരിന്നു.... എത്രയൊക്കെ വേണ്ടെന്ന് വെച്ചാലും ഇടകിക്കിടെ എന്നിലേക്ക് പാളി വീഴുന്ന കണ്ണുകളെ ഞാൻ ശ്രദ്ധിക്കുന്നുണ്ടായിരുന്നു.... അവളെന്നെ നോക്കുന്നെന്ന് ഞാൻ കണ്ടാല്ലപ്പോ തന്നെ അവിടെയൊരു പരിഭ്രമമാണ്.... പിന്നൊരഞ്ചു മിനിറ്റത്തേക്ക് ആണുങ്ങളുടെ ആ ഭാഗത്തേക്ക്‌ നോക്കത്തേ ഇല്ല... എങ്കിലും അവളുടെ അനുവാദം വാങ്ങാൻ കാത്തു നിൽക്കാതെയാ കണ്ണുകൾ വീണ്ടുമെന്നേ തിരഞ്ഞു തുടങ്ങും... ഒടുക്കം പേര് ചോദിക്കൽ എല്ലാം കഴിഞ്ഞു കഴിഞ്ഞവസാനം അജയനിലെത്തി... അവൻ നല്ല വെടിപ്പായി സ്വയം പരിചയപ്പെടുത്തി.... ഇനി അടുത്തത് ഞാനാണ്... അവനിരുന്നതും ഞാൻ മെല്ലെയെണീക്കാൻ തുടങ്ങി....

പക്ഷെ ആരുടെ ഭാഗ്യത്തിനോ ഭാഗ്യക്കേടിനോ ആണെന്നറിയില്ല പഴയ മോഡൽ സൈക്കിളിലേതു പോലൊരു മണി ശബ്ദം അവിടെ മുഴങ്ങി.... പെട്ടെന്ന് എന്തോ ഓർത്തത്

💬 Comments

View all comments