0%

Chapter Title : ചാരുലത ടീച്ചർ 6 [Jomon]

Author : Jomon Read All Parts 2.6K

അയാളത് വിശ്വസിച്ച മട്ടില്ല... ഊരി പിടിച്ച കണ്ണടയുടെ കാൽ പല്ലിനിടയിൽ കുത്തികൊണ്ടയാൾ ആലോചനയിലാണ്.....

ഇങ്ങേരു പിടിച്ചു പുറത്താക്കും മുൻപ് രക്ഷപെടുന്നതാണ് ബുദ്ധിയെന്ന് തോന്നിയ ഞാൻ മെല്ലെ മെല്ലെ ചുറ്റിനുമൊന്ന് നോക്കി തിരിഞ്ഞു നടക്കാൻ തുടങ്ങി

"ആ അറ്റത്തെ ഷെൽഫിൽ ഒന്ന് തപ്പി നോക്ക്... ചിലപ്പോ കിട്ടും ഓമനയെ...."

അയാളെന്തോ ഓർത്തത് പോലെ പറഞ്ഞു...

"ഏഹ്....?

പറഞ്ഞത് വ്യക്തമാവാതെ ഞാനയാളെ നോക്കി... പക്ഷെ മൈരൻ വീണ്ടും വായിച്ചോണ്ടിരുന്ന ബുക്കിലേക്ക് കമിഴ്ന്നു കിടക്കുവാണ്.... ആ തക്കം നോക്കി ഞാൻ അകത്തേക്ക് കയറി....അലമാര കണക്കെ ഒരു പത്തു മുപ്പതു ഷെൽഫുകളുണ്ട്.... ഓരോന്നിന്റെയും ഇടയിലൂടെ തലയിട്ട് തപ്പി തപ്പി നമ്മടെ സാറ് പറഞ്ഞ ഓമനയുടെ ഷെൽഫിൽ എത്തിയതും പടക്കം പൊട്ടുന്നത് പോലൊരടി എന്റെ പുറത്തു വീണു...

"ഏത് മൈ....!

വായിൽ വന്ന തെറിയെ ഒന്ന് ബൂസ്റ്റ്‌ ചെയ്തു കൊണ്ടുഞാൻ തിരിഞ്ഞു... അതേണ്ടേ നിക്കുന്നു മഹാഭാരതവും പിടിച്ചുകൊണ്ട് ചാരു..... അല്ല മഹാഭാരതമല്ല... വേറെയെതോ കട്ടി കൂടിയ ബുക്ക്‌ ആണ്....

കണ്ണ് തുറിപ്പിച്ചാണ് നിൽപ്പ്..... അതുകൊണ്ട് തന്നെ പറയാൻ വന്ന തെറിയെ തൊണ്ടക്കുഴിയിൽ വച്ചു തന്നെ ഞാൻ നിർവീര്യമാക്കി.....

"ആഹ് ചാരു.. അല്ല മിസ്സ്‌ എന്താ ഇവിടെ...?

അവളെക്കണ്ട അത്ഭുതം മാറ്റിവെച്ചു ഞാൻ ചോദിച്ചു....

"ഓമനയുടെ നാരങ്ങാവെള്ളം കുടിക്കാൻ കേറിയതാ....!

ഒരാക്കി പറച്ചിലൂടെ അവൾ പറഞ്ഞു.. പക്ഷെ മുഖത്താ ചിരിയില്ല... പകരം കലിപ്പായത് പോലാണ് എനിക്ക് തോന്നിയത്... ഞാൻ വന്ന സമയം ശെരിയല്ലെന്നു തോന്നുന്നു....

"കേട്ടല്ലേ....?

തലചൊറിഞ്ഞു കൊണ്ടവളോട് ചോദിച്ചു... ഏഹേ.... ചിരിയില്ല...... ചിരിക്കാത്ത മുഖമുള്ള ചാരുവിനോട് എനിക്ക് പേടിയാണ്...... അതന്നും ഇന്നും.....

"നിനക്കിപ്പോ ക്ലാസ്സില്ലേ...

💬 Comments

View all comments