0%

Chapter Title : ചാരുലത ടീച്ചർ 6 [Jomon]

Author : Jomon Read All Parts 2.6K

നിർത്താൻ സാധിക്കുമായിരുന്നു...... അതുകൊണ്ട് എപ്പോഴും ഗുണമൊന്നും ഉണ്ടാവാറില്ലെങ്കിലും ഇതുപോലെത്തെ ചില സന്ദർഭങ്ങളിൽ എനിക്കതൊരു നല്ലകാര്യമായി തോന്നാറുണ്ട്... പിന്നെ അവള് പറയുന്നതിൽ തെറ്റായിട്ടൊന്നും തന്നെയില്ല..... ആ ഒരു ബോധം എവ്‌ടെയൊക്കെയോ ഉള്ളത് കൊണ്ടും ഞാൻ മിണ്ടാതെ നിന്നു... അപ്പൊ നിങ്ങള് കരുതും ഞാനെന്തൊരു തോൽവി ആണെന്ന്..... ഒരു പെണ്ണ് ചെവി പിടിച്ചു കുങ്കുമകളറാക്കി വിട്ടിട്ടും മിണ്ടാതെ നിൽക്കാൻ വേറൊരു കാരണമുണ്ട്.... ചാരു എന്റെ ടീച്ചർ ആണ്.. അതിവിടെ കോളേജിൽ മാത്രം... വെളിയിൽ വച്ചവളെയും അവളുടെ ചെവിയെയും എനിക്ക് സുഗമായി കയ്യിൽ കിട്ടുമെന്ന നല്ല പ്രതീക്ഷയുമുണ്ട്... പിന്നെ ഞാനെന്തിനിപ്പോ ഓവർ റിയാക്ട് ചെയ്തു സീൻ കൊളമാക്കണം.......

"കയ്യിൽ കിട്ടുമെടി നിന്നെ..."

ശബ്ദം തീരെ താഴ്ത്തി പിറുപിറുത്തു കൊണ്ടിരുന്ന എന്നെയവൾ വീണ്ടും സംശയത്തോടെ നോക്കി..

"ഞാൻ പറഞ്ഞതൊക്കെ നിനക്ക് മനസ്സിലായോ ആദി....?

അവൾ കയ്യിൽ പിടിച്ചിരുന്ന ഫോട്ടോയിലേക്ക് നോകിയൊന്ന് ചിരിച്ചുകൊണ്ട് ചോദിച്ചു... പക്ഷെ ഞാനൊന്നും പറഞ്ഞില്ല

"എന്റെ ആദി നീയിങ്ങ്നെ പിള്ളേരെ പോലെ മുഖം വീർപ്പിച്ചു നിക്കല്ലേടാ..... നീയൊന്ന് ആലോചിച്ചു നോക്കിക്കേ... നമുക്കൊരുമിച്ചൊരു ജീവിതം വേണ്ടേട.... അങ്ങനെ ഒകെ ആവണേൽ നമ്മുടെ രണ്ടു പേരുടെയും വീട്ടുകാർ സമ്മതിക്കണ്ടേ.... അപ്പൊ നിനക്ക് അവരോടു പറയാൻ പേരിനെങ്കിലും ഒരു ജോലി വേണ്ടേ...."

കൊച്ചു പിള്ളേരെ പറഞ്ഞു പഠിപ്പിക്കും പോലവൾ വരാനിരിക്കുന്ന ഞങ്ങളുടെ ഭാവി എന്നോട് പറഞ്ഞു.... കേൾക്കുമ്പോ ഒരു ചിരിയൊക്കെ വരുന്നുണ്ട്..... പക്ഷെ ലാസ്റ്റ് പറഞ്ഞയാ ഡയലോഗ് എനിക്കങ്ങു ഇഷ്ടപ്പെട്ടു....

"പേരിനു മാത്രം ജോലി മതിയോ....?

പൊതുവെ ഉള്ളെയെന്റെ വെടക്ക് ചിരിയുമായി ഞാനവളെ നോക്കി.... ഈ ചിരി പിന്നൊരു പകർച്ചവ്യാദി പോലെയാണ്... അടുത്തു നിൽക്കുന്നവനും

💬 Comments

View all comments