Chapter Title : ചാരുലത ടീച്ചർ 6 [Jomon]
സന്തോഷം കൊണ്ടെന്നെ കേറി കെട്ടിപിടിച്ചു കളയുമെന്ന സ്വപ്നവും കണ്ടു ഷാരുഖ് ഖാൻ കൈ വിടർത്തി വച്ചത് പോലെ അവളെ എന്നിലേക്ക് അണച്ചു പിടിക്കാൻ കൊതികേറി നിന്നയെന്റെ കൈ പിടിച്ചു തിരിച്ചു കൊണ്ടായിരുന്നു അവളുടെ അടുത്ത ഡയലോഗ്.....
"പഠിക്കാൻ വന്നാൽ പഠിച്ചിട്ട് പോണം... അല്ലാണ്ട് വേഷം കെട്ടിറക്കാൻ നിൽകുവോ... ഏഹ്.... പറയെടാ.....!!!!!!
"അആഹ്..... വിടെടി വിടെടി.... പ്ലീസ് നല്ല വേദനയാ.... ആഹ് ടീച്ചറെ പ്ലീസ്.... പിടി വിട് മിസ്സേ... ഔ....."""""""""
എന്റെ ചെവി പിടിച്ചു പൊന്നാക്കി കൊണ്ടായിരുന്നവളുടെ അടുത്ത സ്നേഹ പ്രകടനം............ നിലവിളിച്ചു പറഞ്ഞിട്ടും അവളൊരു തരി പോലും പിടി വിട്ടില്ലെന്ന് മാത്രമല്ല...ചെവി പിടിച്ചു രണ്ടു തിരി കൂടി തിരിച്ചാണ് അവളൊന്നു അടങ്ങിയത്.... പുല്ല്.... ഇങ്ങോട്ട് വരണ്ടായിരുന്നു.... ആകെപ്പാടെ എനിക്ക് ദേഷ്യം വരാൻ തുടങ്ങി..... ഇവിടെ വച്ചാണെൽ ഒന്നും തിരിച്ചു പറയാനും പറ്റില്ല.... പല്ലു രണ്ടും കൂടിപിടിച്ചു ഞാനവളെയൊന്ന് നോക്കി.... അവിടെയും നോട്ടത്തിന് വല്യ മാറ്റമൊന്നുമില്ല..... പക്ഷെ എന്റെ നിൽക്കും ഭാവവും കണ്ടിട്ടാണെന്ന് തോന്നുന്നു ആളൊരല്പം ശാന്തമായി....
"ആദി... നീ ഇവിടെ വന്നത് പഠിക്കാൻ ആണ്... അതിനായിരിക്കണം ആദ്യം ഇമ്പോര്ടന്റ്റ്‌സ് കൊടുക്കാൻ.... ബാക്കിയൊക്കെ പിന്നെ.... നിന്നോടന്നിത് പറയണമെന്ന് കരുതിയതാ പിന്നെ ഞാനത് മറന്നു.... ഞാൻ പറയുന്നതൊക്കെ മനസിലാവുന്നുണ്ടോ നിനക്ക്..."
അവളെന്നെ ഓരോന്ന് പറഞ്ഞു മനസിലാക്കാൻ ശ്രമിക്കുകയാണ്... പക്ഷെ ദേഷ്യം കേറി നിന്ന എന്റെ തലയിലിത് വല്ലോം കേറുവോ.... അപ്പൊ നിങ്ങള് കരുതും ഞാനവളുടെ തന്തക്കും വിളിച്ചിട്ടിറങ്ങി പോരുമെന്ന്... പക്ഷെ തെറ്റി മക്കളെ..... ആരുടെയൊക്കെയോ ഭാഗ്യം കൊണ്ടാണെന്നു തോന്നുന്നു ജന്മനാ എനിക്ക് ഈ ദേഷ്യത്തെ അതിന്റെ മാക്സിമം വരെ പിടിച്ചു
💬 Comments
View all comments