Chapter Title : ചാരുലത ടീച്ചർ 6 [Jomon]
ഫോട്ടോ തിരിച്ചു നോക്കാൻ തുടങ്ങി... അതിനിടയിൽ കൂടെയെന്നെ തുറുപ്പിച്ചു നോക്കാനും മറന്നില്ല....... ഞാനെങ്ങാനും ഇനിയവളുടെ ശ്രദ്ധതെറ്റിയാൽ ഇറങ്ങിയോടി കളയുമോ എന്ന ഭാവമാണ്......
പക്ഷെ നല്ല ഭംഗിയായി കളർ ചെയ്തയാ ഫോട്ടോ കണ്ടതും അവളുടെ കണ്ണുകൾ വിടർന്നു.... ഒരു 110 ന്റെ ബൾബ് കത്തിയത് പോലൊരു തെളിച്ചത്തോടെ എന്നെയൊന്നു നോക്കി.... ഞാനാകട്ടെ ഇതൊക്കെയെന്ത് എന്ന മട്ടിൽ അവളെയൊന്നു നോക്കി ചിരിച്ചു കാണിച്ചു.....
"ഞാൻ ഇത് തരാൻ വേണ്ടി വന്നതാ.... പുറത്തൂന്ന് വല്ലോം തന്നാൽ വേറാർക്കേലും സംശയം തോന്നിയാലോ..."
എന്റെ ഓമനയുടെ നാരങ്ങാവെള്ളത്തിൽ നിന്നവളുടെ പിടി വിടിയിപ്പിക്കാൻ വേണ്ടി ആണ് ഞാനങ്ങനെ പറഞ്ഞത്.... അല്ലെങ്കിൽ അടുത്ത ബെല്ലടിയും വരെ ഞാനീ നിൽപ്പ് നിന്നവളുടെ കൊടുങ്ങല്ലൂർ ഭരണിപ്പാട്ട് കേൾക്കേണ്ടി വന്നേനെ.... ഏതായാലും സംഭവം ഏറ്റിട്ടുണ്ട്....
"കൊള്ളാവോ....?
ഞാൻ ഒരല്പം അവളുടെ മുൻപിലേക്ക് കേറി നിന്നുകൊണ്ട് ചോദിച്ചു... എങ്ങാനും സന്തോഷം മൂത്തെന്നെ കേറി കെട്ടിപ്പിടിക്കാൻ തോന്നിയാലോ അവൾക്ക്...... ഒത്താലൊരുമ്മയും വാങ്ങണം....... അവളുടെ മുഖത്തേക്ക് തന്നെ നോക്കിക്കൊണ്ടാണ് ഞാനീ കണക്കുകൂട്ടലുകൾ മൊത്തം നടത്തുന്നത്.... പക്ഷെ എനിക്ക് തെറ്റി... ഇത് ചാരുവാണ്...... എനിക്കൊട്ടും അവളുടെ രീതികൾ പരിചയമായിട്ടില്ലല്ലോ..... പിന്നീടെപ്പോളോ ആണ് ഞാനറിഞ്ഞത് എന്റെ മുൻപിൽ നാണിച്ചു മുഖം താഴ്ത്തി നിൽക്കുന്ന ചാരുവും... ഉത്തരവാദിത്തബോധം അതിന്റെ നെറുകയിൽ കയറി നിൽക്കുന്ന ചാരുലത ടീച്ചറും.... രണ്ടും രണ്ടാണെന്ന്........ഇടക്കിടെ ഞാൻ പറയില്ലേ അവൾക്ക് ബാധ കയറുമെന്ന്... അത് ഉള്ളതാണ്... ടീച്ചറുടെ ബാധ കയറിയാൽ അവിടെ ഞാനെന്നല്ല അവളുടെ തന്തപ്പുടി വന്നു നിന്നാൽ പോലും എന്റെ ടീച്ചർക്ക് എല്ലാം ഒരുപോലാണ്...... അത് മനസിലായി തുടങ്ങിയത് എനിക്കിവിടെ നിന്നാണ്... ഈ ഷെൽഫിനിടയിൽ നിന്ന്...
💬 Comments
View all comments