Chapter Title : ചാരുലത ടീച്ചർ 6 [Jomon]
നടന്നില്ല എന്ന് പറയുന്നതാവും സത്യം.... പിന്നവൾ വീട്ടിലായത് കൊണ്ട് തന്നെ ഞാനങ്ങോട്ട് വിളിക്കാനോ മെസ്സേജ് അയക്കാനോ നിന്നില്ല...പക്ഷെ ഇന്നത്തെ പോക്കിന്റെ പ്രധാന ലക്ഷ്യമെന്നത് അവളെയൊന്ന് കാണാനും പിന്നെന്നോട് ആദ്യമായി ചോദിച്ചൊരു കാര്യം സാധിച്ചു കൊടുക്കാനുമാണ്... വേറൊന്നുമില്ല ഞാനവളുടെ വരച്ച ഫോട്ടോ എന്നോടവൾ ചോദിച്ചതായി ഓർമ്മയില്ലേ.... അതിന്ന് കൊടുക്കും.. പക്ഷെ ചെറിയൊരു വ്യത്യാസമുണ്ട്.... അത് സർപ്രൈസ് ആണ്...
വണ്ടിയുമെടുത്തിറങ്ങിയ ഞാനാദ്യം പോയത് അജയന്റെ വീട്ടിലേക്കാണ്...... സാധാരണ പോലൊരു ഇരുനില വീട്... അവിടെ അവനും പെങ്ങളും അച്ഛനുമമ്മയുമാണ് താമസം... അവർക്കൊക്കെ എന്നെവല്യ കാര്യവുമാണ്... കാര്യം ഞങ്ങൾ നാട്ടിലെ ഒട്ടുമിക്ക വള്ളിക്കെട്ടുകളിലും പോയി ചാടുമെങ്കിലും മോശമെന്ന് പറയത്തക്ക രീതിയിൽ ഒന്നും തന്നെ ചെയ്തിട്ടില്ല ഇതുവരെ.... അല്ലെങ്കിൽ അങ്ങനെയൊന്നും ചെയ്യുകില്ലെന്നൊരു വിശ്വാസം ഇരു വീട്ടിലും ഉണ്ടാക്കിയെടുത്തു എന്ന് പറയുന്നതും നല്ലത്....
രണ്ടു മൂന്ന് ഹോണടിച്ചതും അവനിറങ്ങി വന്നു...
"നീയിത്ര നേരത്തെ എത്തിയോ..."
വന്നപാടെ വണ്ടിയിലേക്ക് കയറികൊണ്ടവൻ ചോദിച്ചു...
"ആഹ്... കോളേജിൽ കേറുന്നേനു മുൻപൊരിടം വരെ പോകാനുണ്ട്...."
വണ്ടി സ്റ്റാർട്ട് ചെയ്തോണ്ട് ഞാനവനെ നോക്കി...
"എവിടേക്ക്..."
എന്റെ പ്ലാനൊന്നുമറിയാതെ അവൻ ചോദിച്ചു...
"ചാരുവിന്റെയൊരു ഫോട്ടോ ഇല്ലേ ഞാൻ വരച്ചത്.. അതൊന്ന് ഫ്രെയിം ചെയ്യിക്കാൻ ഇന്നലെ കൊടുത്തിരുന്നു... അത് വാങ്ങി വേണം കോളേജിലേക്ക് പോകാൻ..."
ഇരു വശവും നോക്കി ഞാൻ മെയിൽ റോഡിലേക്ക് വണ്ടിയിറക്കി...
"ഓഹോ ഹോ...... ടീച്ചറെ സോപ്പിടാൻ...അല്ല അന്ന് നാട്ടിൽ പോയിട്ട് എന്തായി.. നീ പിന്നേം മതില് ചാടിയാ..."
അവനൊരു ചിരിയോടെ എന്നോട് ചോദിച്ചു.. അന്നത്തെ കാര്യങ്ങളൊക്കെ ഓർക്കുമ്പോൾ എന്റെ ചുണ്ടിലുമതേ ചിരിവരുന്നുണ്ട്.... എന്തൊക്കെയാ ഞാനന്നവളോട് പറഞ്ഞത്... ഹോ... ഒന്നൂടെ പറയാൻ പറഞ്ഞാൽ
💬 Comments
View all comments