Chapter Title : ചാരുലത ടീച്ചർ 6 [Jomon]
ഞാൻ ശെരിക്കും പെട്ട് പോകും....
"ഇല്ലെടാ... പറ്റിയ അവസരമൊന്നും കിട്ടീല...."
"ഹ്മ്മ്... എന്തായാലും നിങ്ങടെ കാര്യം സെറ്റ് ആയല്ലോ.... ഇനിയിതാരുമറിയാതെ കൊണ്ടുപോയാൽ മതി..."
അവനെനിക്കൊരു മുന്നറിയിപ്പ് തന്നു... നേരാണ്... ഈ കോളേജിലെ പടുത്തം കഴിയുന്നത് വരെയെങ്കിലും മറ്റാരുമറിയാതെ കൊണ്ടു പോകണമിത്.... അല്ലെങ്കിൽ എന്നേക്കാൾ കൂടുതൽ പ്രശ്നങ്ങൾ ഉണ്ടാവാൻ പോണത് ചാരുവിനായിരിക്കും....
അതുകൊണ്ട് തന്നെ കോളേജിൽ വച്ചുള്ള നോട്ടവും സംസാരവും മാക്സിമം ഒഴുവാക്കാൻ തന്നെ ഞാൻ തീരുമാനിച്ചു....
കോളേജിലേക്ക് പോകുന്ന വഴിയിൽ തന്നെയുള്ളൊരു സ്റ്റുഡിയോയിൽ കയറി ഞാൻ സാധനം മേടിച്ചു... പറഞ്ഞേൽപ്പിച്ചത് പോലെ തന്നെയാണവർ അത് ചെയ്ത് തന്നത്... അതികം സൈസ് ഒന്നുമില്ല... എന്നാലും കാണാൻ തന്നെ വല്ലാത്തൊരു ഭംഗിയാണ്... അല്പം ഗ്രേ കളർ ഫ്രെയിം ആണ് പറഞ്ഞിരുന്നത് ഞാൻ.. ഡിസൈൻ ഒന്നും ചേർക്കാതെ തന്നെ കാണാൻ നല്ല ഭംഗിയിൽ തന്നെയവർ പണിതിരുന്നു.... അത് വാങ്ങി ഭദ്രമായി ബാഗിലെക്ക് വച്ചു ഞാൻ തിരിച്ചിറങ്ങി.... കോളേജിലേക്ക് അജയനാണ് വണ്ടിയൊടിച്ചത്..... വലിയ ഗേറ്റ് കടന്നതും അകത്തു കൂടെ കൂട്ടം കൂട്ടമായി അഴിച്ചു വിട്ട കോഴികളെ പോലെ തോന്നിയ വഴി പോകുന്ന പിള്ളേരെയാണ് ഞങ്ങൾ കാണുന്നത്.... സ്റ്റുഡന്റസിന്റെ വണ്ടികൾ പാർക്ക് ചെയ്യാനുള്ള ഭാഗത്തേക്ക് അജയൻ വണ്ടിയൊതുക്കി...
"ഇവടെയീ റാകിങ്ങൊന്നും ഇല്ലാത്തത് നന്നായി... അല്ലായിരുന്നേൽ ഇവിടം മുതൽ അടി പൊട്ടിയേനെ..."
എന്തോ ഓർത്തു ചിരിച്ചുകൊണ്ടവൻ എന്നെനോക്കി...
"നേരാ... പക്ഷെ നീ പേടിക്കണ്ട മോനെ... എവിടെ ആണേലും എല്ലിനിടയിൽ കഴപ്പ് കയറിയ ഒരെണ്ണമെങ്കിലും കാണാതിരിക്കില്ല..."
അതും പറഞ്ഞുഞാവനൊപ്പം നടന്നു....
"ക്ലാസ്സ് എവിടെ ആണെന്ന് അറിയോ..?
എനിക്ക് മുൻപേ നടന്നു പോണ അജയനെ നോക്കി ഞാൻ ചോദിച്ചു...
💬 Comments
View all comments