Chapter Title : ചാരുലത ടീച്ചർ 6 [Jomon]
പറ്റൂല..."
"അതെന്താ.. അങ്ങനെ...?
"സെക്യൂരിറ്റി കേറ്റി വിടില്ല.. അത്രതന്നെ... ഇനിയിപ്പോ അയാളുടെ കണ്ണു വെട്ടിച്ചാലും എന്നെ കാണണേൽ നീ ഏഴാമത്തെ ഫ്ലോറിൽ വലിഞ്ഞു കയറണം.... റിസ്ക് ആണ് മോനെ..."
കൊലുസു കുലുങ്ങും പോലവളൊന്ന് പൊട്ടിച്ചിരിച്ചു.... അപ്പൊ ഫ്ലാറ്റിൽ ആണ് താമസം... ഒറ്റക്കായിരിക്കോ...
"അപ്പൊ നീ അവിടെ ഒറ്റക്കാണോ..?
"ഏയ് അല്ലെടാ... ഒരു ഫ്രഡ് കൂടെയുണ്ട്... അവളെന്തോ ഷോപ്പിങ് ഒക്കെയായിട്ട് വെളിയിൽ പോയതാ വരാൻ ലേറ്റ് ആകും.."
"നീ പോയില്ലേ...?
"ഇല്ലെടാ...അവൾടെ ഓഫീസിലെ ഫ്രഡ്സ് ഒക്കെ കാണും കൂടി ചിലപ്പോ... എനിക്കൊന്നും വയ്യ അവരുടെ മുൻപിൽ പോയി നിൽക്കാൻ..."
എന്തോ മടിപിടിച്ചത് പോലവൾ പറഞ്ഞു
"ഏഹ്.... ചാരുലത മിസ്സിനും മടിയോ ആളുകളെ ഫേസ് ചെയ്യാൻ...?
ഞാനൊരത്ഭുതം കേട്ടത് പോലെ ചോദിച്ചു...
"നേരാടാ... എനിക്കിങ്ങനെയുള്ള കാര്യങ്ങളിലൊക്കെ കൊറച്ചു മടിയ.."
അങ്ങനെ ഓരോന്നും പറഞ്ഞു പരസ്പരം കളിയാക്കിയും ഇടക്കൊക്കെ അവളെ പൊക്കി പറഞ്ഞും ഞാൻ സമയം തള്ളി നീക്കി.... ഒരു പത്തുമണിയോടടുപ്പിച്ചു ഞങ്ങൾ സംസാരിച്ചു.... അങ്ങനെ നല്ല സ്മൂത്തായി സൊള്ളിക്കോണ്ടിരിക്കുമ്പോളാണ് അജയന്റെ വിളി വന്നത്..... പതിവില്ലാതെയീ തെണ്ടിയെന്തിനാ ഇപ്പൊ വിളിക്കണേ.... ചാരുവിനോട് പിന്നെ വിളിക്കാമെന്ന് പറഞ്ഞു ഞാൻ അവന്റെ call എടുത്തു..
"എന്താടാ റീചാർജ് വല്ലതും വേണോ...?
എടുത്തപാടെ ഞാനവനെ കളിയാക്കിക്കൊണ്ട് ചോദിച്ചു... ചെവി പൊട്ടുന്നൊരു തെറി തന്നെയായിരുന്നു മറുപടി....
"നീ കൂടുതൽ എനിക്കിട്ട് താങ്ങാതെ ഒന്ന് വീട് വരെ വാ... ഞാനാ കലുങ്കിന്റ സൈഡിൽ കാണും..."
"എന്തെടാ അജയാ.. വീട്ടിൽ എന്തെങ്കിലും പ്രശ്നം.."
പതിവില്ലാതെ രാത്രി വീട്ടിലേക്ക് വരാൻ പറഞ്ഞയവനോട് ഞാൻ ചോദിച്ചു...
"വീട്ടിൽ പ്രശ്നം ഒന്നുമില്ല... നീയൊന്ന് എളുപ്പം
💬 Comments
View all comments