0%

Chapter Title : ചാരുലത ടീച്ചർ 6 [Jomon]

Author : Jomon Read All Parts 2.7K

വരാൻ നോക്ക്... ഒരിടം വരെ പോണം..."

എത്ര ചോദിച്ചിട്ടും മൈരൻ കാര്യം തെളിച്ചു പറയുന്നില്ല..... എല്ലാം നേരിട്ട് പറയാമെന്നാണ് പറയുന്നേ...കാൾ കട്ട്‌ ചെയ്തിട്ടും കാര്യമെന്താണെന്ന് മനസിലാവാതെ ഇരിക്കപൊറുതി കിട്ടാത്ത ഞാൻ ഇട്ടിരുന്ന ഷർട്ടും മാറി താക്കോലുമെടുത്തു പുറത്തേക്ക് നടന്നു...... സ്റ്റെപ്പിറങ്ങി വന്നപ്പോളെ കണ്ടു കെട്ടിയോനും കെട്ടിയോളും താഴെയിരുന്നെന്തോ പറഞ്ഞു ചിരിക്കുന്നത്...

"നിങ്ങൾക്കാർക്കും ഉറക്കവുമില്ലേ...?

ഞാനവരുടെ അടുത്തേക്ക് നടന്നുകൊണ്ട് ചോദിച്ചു... ഇവടെന്നു കേട്ട ഭാവമില്ല രണ്ടിനും....

"അതേ ഞാനൊന്ന് അജയന്റെ അടുത്തു പോവാ.. എന്തോ കാര്യം പറയാൻ ഉണ്ടെന്ന് പറഞ്ഞു വിളിച്ചിരുന്നു... വീട്ടിലേക്ക് ചെല്ലാനാ പറഞ്ഞെ..."

വിഷയം ഞാൻ അവതരിപ്പിച്ചപ്പോളേക്കും അവിടുന്ന് നൂറു കൂട്ടം ചോദ്യങ്ങൾ... അങ്ങന പോണേ... നാളെ കണ്ടാൽ പോരെ... സീരിയസ് കേസ് വല്ലതും ആണോ എന്നൊക്കെ പറഞ്ഞു.... പത്തു മിനിറ്റുകൊണ്ട് വരാം വാതിൽ ചാരിയിട്ടാൽ മതിയെന്ന് പറഞ്ഞു ഞാൻ പുറത്തേക്ക് നടന്നു....

"എടാ എന്നാ നീ വീടിന്റെ ചാവിയും കൊണ്ടു പൊയ്ക്കൊ... പുറത്തൂന്ന് പൂട്ടിയാൽ മതി... ഞങ്ങൾ കിടക്കാൻ പോവാ... "

അച്ഛൻ അതും പറഞ്ഞു എണീറ്റ് പോയി... ഞാൻ പിന്നെ വീടിന്റെ താക്കോലും തേടിപ്പിടിച്ചു വെളിയിലിറങ്ങി.....മുൻവശത്തെ വാതിലും പൂട്ടി വണ്ടിയുമെടുത്തു അജയൻ പറഞ്ഞു സ്ഥലത്തേക്ക് വിട്ടു......

എത്താറായപ്പോളെ കണ്ടു കുളിച്ചൊരുങ്ങി നല്ല വേഷവും മാറി ഫോൺ കുത്തി സർവേ കല്ലിലിരിക്കുന്ന അജയനെ...

"എവിടായിരുന്നു മൈര... ഇരുന്നിരുന്നു ചന്തിയിലെ തൊലി പോയി..."

എന്നെ കണ്ടപാടേ അവൻ ചാടി കേറി പിറകിലേക്കിരുന്നു...

"പിന്നെ വീട്ടിൽ പറയാതിറങ്ങി പോരാൻ പറ്റോ... അല്ല എവിടെ പോകാനാ നീ വിളിച്ചേ...?

പിറകിലിരിക്കുന്നവനെ തിരിഞ്ഞു നോക്കി ഞാൻ ചോദിച്ചു... പകരമൊന്നും പറയാതെ

💬 Comments

View all comments