Chapter Title : ചാരുലത ടീച്ചർ 6 [Jomon]
പറഞ്ഞില്ല....
ഒടുക്കം സംശയം തോന്നിയയവൻ ചുറ്റിനും പരതാൻ തുടങ്ങി.... ഒടുക്കം തേടിയത് കാലിൽ ചുറ്റിയത് പോലവനെന്നെയൊന്നു നോക്കി.. പിന്നെ മറുപുറമിരിക്കുന്ന ചാരുവിനെയും.... അവന്റെയാ നോട്ടം കണ്ടയെനിക്ക് അവനെനോക്കി ചിരിക്കുകയല്ലാതെ മറ്റൊരു വഴിയുമില്ലായിരുന്നു..... ആ ചിരി കണ്ടതോടു കൂടെ എന്തോ പറയാനവൻ വാ തുറന്നതും പ്ലെയ്റ്റിൽ ഉണ്ടായിരുന്ന പഴംപൊരിയെടുത്തു ഞാനവന്റെ വായിൽ തിരുകിയതും ഒരുമിച്ചായിരുന്നു......... പെട്ടെന്നാണ് അടക്കി പിടിച്ചൊരു ചിരിയോടെ ചാരു എണീറ്റ് എന്നെയും കടന്നു പോയത്....
അവളെന്നെ കടന്നു പോയതും എനിക്ക് പിറകെയായി അവളുടെ ശരീരത്തിൽ നിന്നുമെത്തിയ ഗന്ധം സിരകളിൽ കയറിയതും ഞാൻ കണ്ണുകളടച്ചിരുന്നു......
"എന്തെടാ ഇഷ്ടപ്പെട്ടോ....?
പെട്ടെന്നാണ് അജയന്റെ ചോദ്യമെന്നേ കണ്ണ് തുറപ്പിച്ചത്....
"എന്ത്...?
അവൻ ചോദിച്ചത് മനസിലാവാതെ ഞാനവനെ നോക്കി
"അല്ല പഴംപൊരിയെ.... പഴംപൊരി...!!!!
ഒരാക്കിചിരിയോടെ അവൻ പഴംപൊരി കടിച്ചുകൊണ്ടെന്നേ നോക്കി... പിന്നെ ഞാനൊന്നും പറയാൻ നില്കാതെ ബാക്കിയുള്ള ചായയും കൂടി കുടിച്ചിട്ട് എണീറ്റു
ബില്ലടക്കാൻ ചെന്നപ്പോളാണ് തോമസേട്ടനോട് എന്തോ പറഞ്ഞു ചിരിച്ചുകൊണ്ട് നടന്നകന്നു പോണ ചാരുവിനെ കണ്ടത്... ഇവൾക്ക് പൈസയൊന്നും കൊടുക്കണ്ടേ...
ഞാൻ വെറുതെയൊരു ചിരിയോടെ അയാളുടെ മുന്നിലേക്ക് നടന്നു.... എന്തൊക്കെയോ സാധനങ്ങൾ വാങ്ങിയ കണക്കെഴുതി കൂട്ടുന്ന തിരക്കിലാണ് തോമസേട്ടൻ...
"അല്ല തോമസേട്ടാ ഇവിടെ പറ്റ് ബുക്കുണ്ടോ...?
ഉള്ളിൽ തോന്നിയൊരു കുരുട്ടു ബുദ്ധിയോടെ ഞാൻ ചോദിച്ചു
"പറ്റോ... മോനെന്താ അങ്ങനെ ചോദിച്ചേ...?
അയാളൊരു ചിരിയോടെ എന്നെ നോക്കി...
"അല്ല ആ പോയ ആള് പൈസയൊന്നും തന്ന് കണ്ടില്ല...!
വരാന്തായിലൂടെ നടന്നു പോകുന്ന ചാരുവിനെന്നോക്കി ഞാൻ ചോദിച്ചു
"ആഹ് അത് ചാരുലത ടീച്ചറ... അതിവിടെ വരുന്നത് പതിവാ.. രാവിലെയും ഉച്ചക്കും ഭക്ഷണം ഇവിടുന്നാ കഴിക്കുക... പൈസയെല്ലാം കൂടി ആഴ്ച്ചാവസാനം തന്ന് തീർക്കും..."
"ആണല്ലേ എനിക്കും തോന്നി.... ഏതായാലും ഞാനങ്ങളുടെ ബില്ല് കൂടി പുള്ളിക്കാരിയുടെ പറ്റിൽ ചേർത്തോ.... കസിനാ ടീച്ചറുടെ..."
പൊട്ടി വന്ന ചിരിയെ ചുണ്ടിലൊതുക്കി പിടിച്ചു ഞാൻ പറഞ്ഞു...ഞാൻ ആണോ കസിൻ എന്നൊരു സംശയത്തോടെ പുള്ളി നോക്കുന്നുണ്ട്....
"ഇന്നാ ചേട്ടാ... എന്റെ ബില്ല് ഈ പറ്റിൽ കൂട്ടണ്ട... വേണേൽ ഇവന്റെ കൂട്ടിക്കോ..."
അതും പറഞ്ഞൊരു അമ്പതിന്റെ നോട്ടെടുത്തു തോമസേട്ടന്റെ കയ്യിൽ കൊടുത്തുകൊണ്ട് അജയൻ പറഞ്ഞു... ഇവനിതെപ്പോ
💬 Comments
View all comments