Chapter Title : ചാരുലത ടീച്ചർ 6 [Jomon]
"ബിരിയാണിയാണ് മെയിൽ... നമ്മുക്ക് സ്പെഷ്യൽ ആയിട്ട് ബീഫും കൂന്തളും കിട്ടും... പിന്നെ ചിക്കനും കാടഫ്രൈയും കാണും...."
കച്ചവടം കിട്ടുമെന്ന സന്തോഷത്തിലയാൾ പറഞ്ഞു... പിന്നെ മറ്റൊരു ടേബിളിൽ നിന്നും വിളി വന്നതോടെ അയാൾ പോയി... ഞാനും അജയനും മാത്രം... ഞങ്ങളെ തന്നെ നോക്കി സാവധാനം ചായ കുടിച്ചുകൊണ്ടപ്പുറം മാറി ചാരുവും... എനിക്കാണേൽ അവിടേക്ക് നോക്കാനൊരു മടിയും പേടിയും.... കാരണം വേറൊന്നുമല്ല അവളെ നോക്കിയാൽ ഞാനതേ ഇരുപ്പ് തന്നെ ഇരുന്നുപോകും... ഇവിടെക്ക് വരുമ്പോൾ കൊറച്ചു തീരുമാനങ്ങൾ എടുത്തിരുന്നു... അതെല്ലാം തെറ്റാൻ സാധ്യത ഞാൻ മുൻപിൽ കാണുന്നുമുണ്ട്.... ഒന്നും മിണ്ടായിതെയിരുന്നു ഞാൻ ചായ കുടിക്കാൻ തുടങ്ങി.... മോശം പറയരുതല്ലോ നല്ല ചായയും കടികളും.... അപ്പൊ തന്നെ ഉറപ്പിച്ചു ഉച്ചക്കത്തെ ബിരിയാണിയുടെ ക്വാളിറ്റിയും എത്രത്തോളം കാണുമെന്നു....
ഞാനൊന്നും മിണ്ടാതെയിരുന്നു ചായ കുടിക്കുന്നത് കണ്ടാണ് അജയനെന്നെ ശ്രദ്ധിക്കുന്നത്.... അവന്റെയാ നോട്ടം ഞാൻ കണ്ടെങ്കിലും ഒന്നും പറഞ്ഞില്ല....
ഒടുക്കം സംശയം തോന്നിയയവൻ ചുറ്റിനും പരതാൻ തുടങ്ങി.... ഒടുക്കം തേടിയത് കാലിൽ ചുറ്റിയത് പോലവനെന്നെയൊന്നു നോക്കി.. പിന്നെ മറുപുറമിരിക്കുന്ന ചാരുവിനെയും.... അവന്റെയാ നോട്ടം കണ്ടയെനിക്ക് അവനെനോക്കി ചിരിക്കുകയല്ലാതെ മറ്റൊരു വഴിയുമില്ലായിരുന്നു..... ആ ചിരി കണ്ടതോടു കൂടെ എന്തോ പറയാനവൻ വാ തുറന്നതും പ്ലെയ്റ്റിൽ ഉണ്ടായിരുന്ന പഴംപൊരിയെടുത്തു ഞാനവന്റെ വായിൽ തിരുകിയതും ഒരുമിച്ചായിരുന്നു......... പെട്ടെന്നാണ് അടക്കി പിടിച്ചൊരു ചിരിയോടെ ചാരു എണീറ്റ് എന്നെയും കടന്നു പോയത്....
അവളെന്നെ കടന്നു പോയതും എനിക്ക് പിറകെയായി അവളുടെ ശരീരത്തിൽ നിന്നുമെത്തിയ ഗന്ധം സിരകളിൽ കയറിയതും ഞാൻ കണ്ണുകളടച്ചിരുന്നു......
"എന്തെടാ ഇഷ്ടപ്പെട്ടോ....?
പെട്ടെന്നാണ് അജയന്റെ ചോദ്യമെന്നേ കണ്ണ് തുറപ്പിച്ചത്....
"എന്ത്...?
അവൻ ചോദിച്ചത്
💬 Comments
View all comments