0%

Chapter Title : ചാരുലത ടീച്ചർ 7 [Jomon]

Author : Jomon Read All Parts 5.2K

പെണ്ണ്…”

ആരാണെന്ന് മനസിലായെങ്കിലും ഞാനൊന്നുമറിയാത്തത് പോളവളെ നോക്കി

ചാരു ദേഷ്യപ്പെടുമെന്ന് തോന്നിയെങ്കിലും അവളുടെ ചുണ്ടുകളിലുള്ള ചിരി അതുപോലെ തന്നെയുണ്ടായിരുന്നു…

“മോനെ ആദിക്കുട്ടാ….എന്നോട് കള്ളം പറയാമെന്നു കരുതണ്ട നിങ്ങളുടെ സംസാരമെല്ലാം ഞാൻ കേട്ടതാ…എന്തായിരുന്നു ഒലിപ്പിക്കൽ…ഒടുക്കം ആ പെണ്ണിനെക്കൊണ്ട് തന്നെ ബില്ലും അടപ്പിച്ചല്ലേ….ഹോ ഒടുക്കത്തെ ബുദ്ധിതന്നെ..”

ഒരല്പം കൂടിയെന്നെ ഇറുക്കി പിടിച്ചുകൊണ്ടവൾ പറഞ്ഞു നിർത്തി…ഞാൻ ശെരിക്കും അത്ഭുതപെട്ടു പോയെന്ന് തന്നെ പറയാം…എന്റെ മനസ്സിലിരുപ്പും അത് തന്നെയായിരുന്നു….ദക്ഷയൊരു പണച്ചാക്കാണെന്നറിഞ്ഞിട്ട് തന്നെയായിരുന്നു ഞാനവളോട് ഒരല്പം കമ്പനിയടിച്ചു ഒന്നുമറിയാത്തത് പോലെ ബില്ലടപ്പിച്ചത്…കൂടെയിരുന്ന അജയനത് മനസിലായില്ലെങ്കിലും ഇവൾക്കിതെങ്ങനെ മനസിലായി…..ഞാനതേ സംശയത്തോടെ തന്നെ അവളെ നോക്കി

ചിരി തന്നെയാണവിടെ ഇപ്പോഴും…

“നീയിങ്ങ്നെ നോക്കണ്ട…ഇന്നലെ എന്റെ പറ്റിൽ നീ ചായ കുടിച്ചപ്പോളേ തോന്നിയതാ. നീയാളത്രശെരിയല്ലെന്ന്…..പിന്നെയാ പെണ്ണ് വന്നിരുന്നപ്പോളേ ഉറപ്പിച്ചു ഇന്നവളെ നീയൊക്കെ കൂടി കുത്തുപാള എടുപ്പിക്കുമെന്ന്…ഹോ എന്നിട്ടെന്തൊരു അഭിനയമായിരുന്നു തോമസേട്ടന്റെ മുൻപിൽ വച്ച്….ഏഹ്..”

അവളെന്റെ വയറിലൊന്ന് പിച്ചിക്കൊണ്ട് പറഞ്ഞു…

“ആഹ്…ദേ വേദനിച്ചു കെട്ടോ…നിനക്കെന്തിനാ ഇത്രയും നീളത്തിൽ നഗം…?

അവളുടെ കൈ പിടിച്ചു നോക്കിക്കൊണ്ട് ഞാൻ ചോദിച്ചു…നല്ല സോഫ്റ്റ്‌ കൈകളാണ്….അതിന്റെ മാർദ്ധവം കണ്ടപ്പോ തന്നെ എന്റെയുള്ളിൽ ആവശ്യമില്ലാത്ത പല ചിന്തകളും കടന്നു വന്നെങ്കിലും ഞാനെതെല്ലാം ഉള്ളിൽ തന്നെ മറച്ചുപിടിച്ചു….വെറുതെയെന്തിനാ ചിരിച്ചു നില്കുന്നവളെ ഭദ്രകാളിയാക്കുന്നത്

”അതൊക്കെ ആവശ്യമുണ്ട്…നിന്നെയൊക്കെ അടക്കി നിർത്തണമെങ്കിലെ കയ്യിലിങ്ങനെ കൊറച്ചു ഉടായിപ്പുകളൊക്കെ വേണ്ടി വരും….അത് വിട്…അതല്ലല്ലോ നമ്മടെ വിഷയം…ആ പെണ്ണിന്റെ പേരെന്താ……ആഹ് ദക്ഷ…ഇന്നലെ പരിചയപ്പെട്ടപ്പോളേ എനിക്കൊരു സ്പെല്ലിങ് മിസ്റ്റേക്ക് തോന്നിയതാ പക്ഷെ ഇപ്പൊ ഉറപ്പായി…“

ചിരിച്ചു കൊണ്ടു തന്നെയവളെന്നെ നോക്കി കണ്ണുരുട്ടി…

”ഉറപ്പാവാനോ…നീ ഒരുമാതിരി പിള്ളേരെ പഠിപ്പിക്കണ പോലെ പറയാതെ തെളിച്ചു പറ ചാരു..?

ഞാനവളുടെ കൈകൾ വീണ്ടും

💬 Comments

View all comments