0%

Chapter Title : ചാരുലത ടീച്ചർ 7 [Jomon]

Author : Jomon Read All Parts 5.2K

കൂട്ടിപ്പിടിച്ചു ചോദിച്ചു…..

“അയ്യോ അതറിയില്ലേ…ലോക നിയമമാണ്…ഉടായിപ്പുകളെല്ലാം ഏത് നാട്ടിൽ ചെന്നാലും കാന്തം ഒട്ടിപ്പിടിക്കണത് പോലെ ഒട്ടും…. “

ഒരു തരം ഗാർവോടെ അവൾ പറഞ്ഞു…

“ പിന്നെ പിന്നെ ഇനി അങ്ങനെ ഓരോന്ന് പറഞ്ഞോ…”

ഞാനതു വല്യ കാര്യമാക്കാതെ നിന്നു..ഹല്ലപിന്നെ…നമ്മളൊക്കെ ഉടായിപ്പാണ് പോലും….

“മാറി നിന്നെ നീ….വല്യ വായിത്താളമടിച്ചിട്ടവൾക്ക് ഉഡായിപ്പൊനൊപ്പം തന്നെ ഒട്ടി നിക്കണമല്ലേ…!

വെറുതെ അവളെയൊന്ന് ദേഷ്യം പിടിപ്പിക്കാൻ വേണ്ടി ഞാൻ പറഞ്ഞു…പക്ഷെ ആൾക്കതൊന്നും കേട്ടിട്ട് വല്യ ഭാവവ്യത്യാസമില്ല….വന്നു വന്നിപ്പോ എന്റെ അഭിനയമൊന്നും പഴയപോലെ ഏൽക്കുന്നില്ലല്ലോ ദൈവമേ….മുൻപായിരുന്നേൽ അമ്മയുടെ മുൻപിൽ മാത്രമേ ഞാനിങ്ങനെ കൊമ്പൊടിഞ്ഞു നിൽക്കാറുള്ളു…

”നിന്നാലോചിച്ചു നിക്കാതെ ക്ലാസ്സിൽ പോടാ…“

പെട്ടെന്നെന്റെ കവിളിൽ കുത്തി പിടിച്ചുകൊണ്ടു ചാരു മുരണ്ടു…

”ഏഹ്….പതിയെ പിടിയെടി…നിനക്ക് ഈ വക ഫാന്റസികളൊക്കെ ഒണ്ടോ…?

കവിളിൽ അമർന്ന അവളുടെ വിരലുകൾ വലിച്ചെടുക്കാൻ നോക്കുന്നതിനിടയിൽ ഞാൻ പറഞ്ഞു….

“പോടാ…ഞാനാ ടൈപ്പ് ഒന്നുവല്ല…പക്ഷെ നിങ്ങൾ ആണുങ്ങൾക്ക് മാത്രമേ ഇങ്ങനെ ചെയ്യാൻ പാടുള്ളു എന്നൊന്നുമില്ലല്ലോ…”

അവളെന്റെ സംസാരം ഇഷ്ടപെടാത്തത് പോലെ കൈ കെട്ടി മാറിനിന്നു…

“അച്ചോടാ…എന്റെ ചാരുമിസ്സ്‌ പിണങ്ങി നിക്കുവാണോ..ഏഹ്…?

ഞാനവളുടെ കവിളിലൂടെ വിരലോടിച്ചുകൊണ്ട് ചോദിച്ചു…വെറുതെ അതിനെയിട്ട് വട്ട് പിടിപ്പിക്കാൻ…ഓരോ തവണയും എന്റെ വിരലുകൾ അവളുടെ നുണക്കുഴി കവിളിൽ കേറിയിറങ്ങി പോകുമ്പോളും വാശി പിടിച്ച കുട്ടികളെപ്പോലെയവളെന്റെ കൈ കുടഞ്ഞെറിഞ്ഞു കൊണ്ടിരുന്നു…

”ചാരുവേ…നീ പറഞ്ഞ ആണുങ്ങളുടെ കൂട്ടത്തിൽ എന്നെ ചേർക്കല്ലേ…എനിക്കിങ്ങനെ നിന്നെ കുത്തി പിടിക്കാനല്ല ഇഷ്ടം…..നിന്നെയിങ്ങനെ കടിച്ചെടുക്കാനാ ഇഷ്ടം…“

അതും പറഞ്ഞവളുടെ കവിളിലൊരു കടിയും കൊടുത്തു ഞാൻ ഇറങ്ങിയോടി…ഇല്ലെങ്കിൽ പകരത്തിനു പകരമെന്റെ കവിളവളുടെ പല്ലിനിടയിലിരിക്കുമെന്ന് എനിക്ക് അറിയാമായിരുന്നു…….

പിറകിൽ നിന്നവളെന്തോ വിളിച്ചു പറയുന്നത് കേട്ടെങ്കിലും ഷെൽഫിലൊന്നും പോയി

💬 Comments

View all comments